ആനമുടി ഷോല നാഷണൽ പാർക്കിലെ അനിയന്ത്രിതമായ കാട്ടുതീ അണക്കാൻ സഹായം വേണം 




ആനമുടി ഷോല നാഷണൽ പാർക്കിലെ അനിയന്ത്രിതമായ കാട്ടുതീ അണക്കാൻ സന്മനസ്സുള്ളവരുടെ സഹായം അഭ്യർത്ഥിക്കുന്നു..

കാന്തല്ലൂർ-വട്ടവടയിൽ പഴത്തോട്ടം സ്വകാര്യ ഭൂമിയിൽ നിന്നും ആരംഭിച്ച കാട്ടു തീ ആനമുടി ഷോല നാഷണൽ പാർക് ഭാഗങ്ങളിൽ അനിയന്ത്രിതമായി മൂന്നാം ദിവസവും തുടരുന്നു.. വനം വകുപ്പ് പരമാവധി ജീവനക്കാരെ നിയോഗിച്ചു തീ നിയന്ത്രിക്കാൻ ശ്രമിച്ചു വരുന്നു.


പക്ഷെ..പടരുന്ന കാട്ടു തീ സാമിയാളറ ആദിവാസി കോളനിയിൽ എത്താൻ ഇനി മണിക്കൂറുകൾ മതി.


കാട് കത്തുന്നത് നാട് കാത്തുന്നതിന്റെ തുടക്കമാണെന്നു എല്ലാവർക്കും അറിയാമെങ്കിലും ഇവിടെ വനം വകുപ്പിന്റെ സഹായിക്കാൻ ഒരാളും ഈ സമയം വരെ സ്വമേധയാ മുന്നോട്ട് വന്നിട്ടില്ല.. അത് കൊണ്ടാണ് ഈ അപേക്ഷ. നിങ്ങൾ, നിങ്ങളുടെ സന്നദ്ധ സംഘടന, ആരുമായിക്കൊള്ളട്ടെ...ഈ കാട്ടു തീ അണക്കാൻ ഒരു കൈ സഹായത്തിനു ഒരുക്കാമെങ്കിൽ പാമ്പാടും ഷോലയിൽ/മെത്താപ്പ്  ചെക്പോസ്റ്റിൽ എത്രയും വേഗം എത്തുക..അതിനു മുൻപ് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.


Range officer Shola NP 

Sameer MK 8547603258

Range Officer Chinnar 

Prabu.PM 8547603220


------------------------------------------------------------------------
കേരളത്തിന്റെ അമൂല്യ സമ്പന്തായ കാടുകൾ വരണ്ടുണങ്ങി കത്തിയമരുമ്പോൾ നിസ്സംഗരായി തീരുന്ന നമ്മുടെ സർക്കാർ സംവിധാനങ്ങൾ .


ജനങ്ങൾ ഒറ്റക്കെട്ടായി കാട്ടുതീ അണക്കുവാൻ  മൂന്നാേട്ടു വരണം എന്ന അഭ്യർത്ഥന നാട്ടുകാർ  ഏറ്റെടുക്കുക തന്നെ ചെയ്യും .


കാട് നശിക്കുമ്പോൾ നശിക്കുന്നത് നാടുമൊത്തമായിട്ടാണ് എന്ന് സർക്കാർ ആവർത്തിച്ച് പരസ്യം ചെയ്യുന്നുണ്ട്.


കാടുവെട്ടി വെളിപ്പിക്കുവാൻ ഏതു വരെയും പോകുന്ന നമ്മുടെ സർക്കാർ. പശ്ചിമഘട്ടത്തിലെ കൈയ്യേറ്റത്തിന് MP മാരും MLA മാരും രാഷ്ട്രീയ നേതാക്കളും ഒറ്റകെട്ടായി നേതൃത്വം നൽകുന്നു. വൃഷ്ടി പ്രദേശത്തെ ഷോല കാടുകൾ പോലും വെട്ടിമാറ്റുന്ന സാഹചര്യമൊരുക്കുന്ന സർക്കാർ,  ഖനനത്തിനുള്ള എല്ലാ അവസരവും തുറന്നിട്ടിരിക്കുന്നു. മൂന്നാറിലെ വട്ടവടയും മറ്റും മറ്റും തോട്ടം മാഫിയകൾ കൈവശം വെച്ച് മരങ്ങൾ വെട്ടിയിറക്കുമ്പോൾ സർക്കാർ നില ഉറപ്പിച്ചു വന്നത് കാട് കക്കുന്നവർക്കൊപ്പമായിരുന്നു. 


ആനമുടി ഷോലക്കാടുകൾ കത്തിയമരുന്ന സ്ഥിതി ഭീതിജനകമാണ്. അവശേഷിക്കുന്ന കാടുകളും  വേനൽ ചൂടിൽ തീഗോളമായി തീരുമ്പോൾ സംഭവത്തെ പ്രകൃതി പ്രതിഭാസമായി മാത്രം കാണുവാൻ ഇഷ്ടപ്പെടുന്ന  സർക്കാർ, കാട്ടുതീയോട്  നിസ്സഹായത പ്രകടിപ്പിക്കുമ്പോൾ ഇത്തരം സാഹചര്യങ്ങൾ സർക്കാർ ക്ഷണിച്ചു വരുത്തുന്നതാണ് എന്ന് ആർക്കും മനസ്സിലാക്കാവുന്നതാണ്. പ്രകൃതിയുടെ  മുകളിൽ  കുതിര കയറുന്ന നമ്മുടെ വികസന ഭീകരതയെ കൈവെടിയുവാൻ ഇനി എങ്കിലും കേരള സർക്കാർ  തയ്യാറാകുമോ ?


കാടു കത്തുമ്പോൾ നാട് കത്തി തീരുകയാണ് എന്നറിയിക്കുന്ന സർക്കാർ പരസ്യത്തോട് സർക്കാർ നീതി പുലർത്തുമോ ഇനി എങ്കിലും?


ഓരോ ഇഞ്ചുകാടും ഒരായിരം ജീവനുകളുടെ ആവാസ വ്യവസ്ഥയാണ് എന്നറിയാത്തവർ നാടിന്റെ അന്തകരാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment