എൽ നിനോ സാനിധ്യവും ലോക കാലാവസ്ഥാ ദുരന്തങ്ങളും തുടരുകയാണ്




എൽ നിനോ പ്രതിഭാസം ഈ വർഷം ഇതുവരെ വലിയ കാലാ വസ്ഥാ തിരിച്ചടികൾ ഉണ്ടാക്കിക്കഴിഞ്ഞു.ഭൂമധ്യരേഖ- പസഫിക് മേഖലയിൽ ഇപ്പോൾ ദുർബലമായി എൽ നിനോ  നിലനിൽക്കുന്നു.അത് തീവ്രമാകുകയും തുടരുകയും ചെയ്യും.

 

Monsoon Mission Coupled Forward Systemന്റെ ഏറ്റവും പുതിയ പ്രവചനവും മറ്റ് ആഗോള മോഡൽ പ്രവചനങ്ങളും സൂചിപ്പി ക്കുന്നത് എൽ നിനോ അവസ്ഥകൾ കൂടുതൽ തീവ്രമാകാനും അടുത്ത വർഷം ആദ്യം വരെ തുടരാനും സാധ്യതയുണ്ട് എന്നാണ്.

 

ഇന്ത്യൻ മഹാസമുദ്രത്തിലെ ഉപരിതല താപനില(SST)പോലു ള്ള പസഫിക് സമുദ്രത്തിലെ ENSO അവസ്ഥകൾക്കപ്പുറമുള്ള ഘടകങ്ങൾ ഇന്ത്യൻ മൺസൂണിനെ സ്വാധീനിക്കാൻ സാധ്യത യുണ്ട്.

 

നിലവിൽ Positive Indian Ocean Dipole  അവസ്ഥകളുണ്ടെന്നും MMCFS ൽ നിന്നും മറ്റ് ആഗോള മോഡലുകളിൽ‌ നിന്നുമുള്ള പ്രവചനങ്ങളിൽ ശക്തിപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. Postive Indian Ocean Dipole മൺസൂൺ മഴയ്ക്ക് നല്ലതാണെന്ന് അറിയപ്പെടുന്നു.

 

 2024 ജനുവരി മുതൽ മാർച്ച് വരെയുള്ള വടക്കൻ അർദ്ധ ഗോളത്തിലെ ശൈത്യകാലത്ത് എൽ നിനോയുടെ 95% സാധ്യ തയുണ്ട്.ഇത് കൂടുതൽ കഠിനമായ കാലാവസ്ഥയ്ക്ക് കാരണ മാകും.

 

മധ്യരേഖാ പസഫിക് സമുദ്രത്തിലെ സമുദ്രോപരിതല താപ നില ആഗസ്റ്റിൽ സാധാരണയേക്കാൾ കൂടുതലായിരുന്നു റിപ്പോർട്ട് ചെയ്തു.മധ്യ,കിഴക്ക്-മധ്യ പസഫിക് മേഖലകളിൽ ശക്തിപ്പെടുന്ന പ്രവണത നിരീക്ഷിക്കപ്പെട്ടു.

 

മധ്യ,കിഴക്കൻ പസഫിക്കിലെ ഉയർന്ന സമുദ്രോപരിതല താപ നിലയുടെ സവിശേഷതയായ എൽ നിനോ,കാട്ടുതീ,ഉഷ്ണ മേഖലാ ചുഴലിക്കാറ്റുകൾ,നീണ്ട വരൾച്ച എന്നിവയുൾപ്പെടെ വിവിധ തീവ്ര കാലാവസ്ഥാ സംഭവങ്ങൾക്ക് കാരണമാകും. സ്വാഭാവികമായി സംഭവിക്കുന്ന ഈ പ്രതിഭാസം ഇതിനകം ലോകമെമ്പാടും ദുരന്തങ്ങൾക്ക് കാരണമായിട്ടുണ്ട്. ഭക്ഷ്യ- ഊർജ്ജ വിലകളിലെ ഏറ്റക്കുറച്ചിലുകൾ വലിയ സാമ്പത്തിക തിരിച്ചടിയുണ്ടാക്കും. അത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളെ കൂടുതൽ ബുദ്ധിമുട്ടിക്കും.കാർഷിക സാമ്പത്തിക രംഗത്തെ തിരിച്ചടി തൊഴിൽ രംഗത്തും വിഷയീ ഭവിക്കും.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment