ലോകത്തെ പ്രശസ്ത കാലാവസ്ഥാ ശാസ്ത്രജ്ഞ ശ്രീമതി അന്ന മണിയെ പറ്റി ...




ലോകത്തിലെ ഏറ്റവും പ്രമുഖമായ കാലാവസ്ഥാ ശാസ്ത്ര ജ്ഞരിലൊരാളായ ശ്രീമതി.അന്ന മണി എന്ന മുൻ തിരുവി താംകൂർകാരി സ്വന്തം രാജ്യത്ത് പലർക്കും അപരിചിതയായ വ്യക്തിയാണ്.

 

തിരുവിതാംകൂറിൽ 1918-ൽ ജനിച്ച മണി,കാലാവസ്ഥ അളക്കു ന്നതിനുള്ള ഉപകരണങ്ങൾ നിർമ്മിക്കാൻ ഇന്ത്യയെ സഹായി ച്ചതിലൂടെ മറ്റ് രാജ്യങ്ങളെ ആശ്രയിക്കാതെ കാലാവസ്ഥാ വ്യതിയാനം പഠിക്കാൻ  രാജ്യത്തിന് കഴിഞ്ഞു.

 

 

ഓസോൺ പാളി നിരീക്ഷിക്കുന്നത് ശാസ്ത്രജ്ഞർക്ക് എളുപ്പ മാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.1964-ൽ ആദ്യത്തെ ഇന്ത്യൻ നിർമ്മിത ഓസോൺസോണ്ടെ സൃഷ്ടിച്ചു. ബലൂണിൽ വായുവിലേക്ക് അയക്കുന്ന ഉപകരണം,ഭൂമിയിൽ നിന്ന് 35 km  വരെ ഓസോണിന്റെ സാന്നിധ്യം അളക്കാൻ കഴിയും.

 

 

1980-കളിൽ മണിയുടെ ഓസോൺസോണ്ട് അന്റാർട്ടിക്കയി ലേക്കുള്ള ഇന്ത്യൻ പര്യവേഷണങ്ങളിൽ പതിവായി ഉപയോ ഗിച്ചിരുന്നു.1985-ൽ ഭൗതികശാസ്ത്രജ്ഞനായ ജോസഫ് ഫാർമാൻ ദക്ഷിണധ്രുവത്തിന് മുകളിലുള്ള ഓസോൺ പാളി യിൽ  വലിയ 'ദ്വാരം' ഉണ്ടെന്ന് ലോകത്തെ അറിയിച്ചപ്പോൾ(10 വർഷത്തിനു ശേഷം അതിന് നോബൽ സമ്മാനം ലഭിച്ചു), ഇന്ത്യൻ ശാസ്ത്രജ്ഞർക്ക് ഫാർമന്റെ കണ്ടെത്തൽ ഡാറ്റയി ലൂടെ ഉടനടി സ്ഥിരീകരിക്കാൻ കഴിഞ്ഞത് മണിയുടെ കണ്ടു പിടുത്തം ഉപയോഗിച്ചാണ് .

 

 

ഹരിത സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിന് വളരെ മുമ്പുതന്നെ മാണി ഇന്ത്യയ്ക്ക് ശക്തമായ അടിത്തറ സൃഷ്ടിച്ചു.1980 കളിലും 90 കളിലും, കാറ്റിൽ നിന്നുള്ള ഊർജ്ജം സർവേ ചെയ്യാൻ അവർ 150 സൈറ്റുകൾ സ്ഥാപിച്ചു.അവയിൽ ചിലത് വിദൂര പ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്, നിർഭയയായ ശാസ്ത്രജ്ഞ തന്റെ ചെറിയ ടീമി നൊപ്പം കാറ്റ് അളക്കാൻ സ്റ്റേഷനുകൾ സ്ഥാപിക്കാൻ അവിടെ പോയി.

 

 

കണ്ടെത്തലുകൾ രാജ്യത്തുടനീളം നിരവധി കാറ്റാടിപ്പാടങ്ങൾ സ്ഥാപിക്കാൻ ശാസ്ത്രജ്ഞരെ സഹായിച്ചു,കാലാവസ്ഥാ നിരീക്ഷകൻ സി ആർ ശ്രീധരൻ മണിയെക്കുറിച്ചുള്ള തന്റെ ലേഖനത്തിൽ എഴുതുന്നു .

 

 

ചെന്നൈ പ്രസിഡൻസി കോളേജിൽ നിന്ന് ബിരുദം നേടി, അഞ്ച് വർഷം നോബൽ സമ്മാന ജേതാവ് സി വി രാമന്റെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ലബോറട്ടറിയിൽ വജ്രങ്ങളെ പറ്റി പഠിക്കാൻ നിയോഗിക്കപ്പെട്ടു.

 

 

മഴയും താപനിലയും അന്തരീക്ഷമർദ്ദവും അളക്കുന്നതിനുള്ള ഉപകരണങ്ങൾ ഉൾപ്പെടെ, ആദ്യം മുതൽ 100-ലധികം ഉപകര ണങ്ങൾ നിർമ്മിക്കാൻ വർക്ക്ഷോപ്പ് സ്ഥാപിച്ചു.അവർക്കാ യി വിശദമായ എഞ്ചിനീയറിംഗ്  ഡ്രോയിംഗുകളും മാനുവലു കളും തയ്യാറാക്കി.

 

 

2001ൽ തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം.

 

 

കാലാവസ്ഥാ വ്യതിയാനം ഒരു മുദ്രാവാക്യമായി മാറുന്നതിന് വളരെ മുമ്പുതന്നെ,പരിസ്ഥിതിയെ നന്നായി മനസ്സിലാക്കാൻ ആളുകളെ സഹായിക്കുന്ന ഉപകരണങ്ങൾ നിർമ്മിക്കാൻ ശ്രീമതി.അന്നാ മറിയ നടത്തിയ ശ്രമങ്ങളെ പറ്റി കേരളവും വേണ്ടത്ര തിരിച്ചറിയുന്നില്ല.

 

(BBC വാർത്തയോട് കടപ്പാട്)

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment