വിജയാഘോഷ വേളയില്‍ പടക്കം പൊട്ടിക്കരുതെന്ന് അരവിന്ദ് കേജരിവാൾ




ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് വിജയാഘോഷ വേളയില്‍ പടക്കം പൊട്ടിക്കരുതെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി നേതാവുമായ അരവിന്ദ് കേജരിവാൾ ആം ആദ്‌മി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. അന്തരീക്ഷ മലിനീകരണം തടയുന്നതിന് വേണ്ടിയാണ് ഈ തീരുമാനമെന്നും അദ്ദേഹം പ്രവര്‍ത്തകരോട് പറഞ്ഞു. 


തെരഞ്ഞെടുപ്പ് വോട്ടെണ്ണുന്നതിന് മുന്നോടിയായാണ് കേജരിവാൾ പ്രവർത്തകരോട് മലിനീകരണം തടയുന്നതിനുള്ള നിർദേശവുമായി എത്തിയത്. തെരഞ്ഞെടുപ്പ് പത്രികയില്‍ ആം ആദ്മി പാര്‍ട്ടി നല്‍കിയ വാ​ഗ്ദാനങ്ങളില്‍ ഒന്നാം സ്ഥാനം വായുമലിനീകരണം കുറയ്ക്കുക എന്നതാണ്. അന്തരീക്ഷ മലിനീകരണം കൊണ്ട് വീർപ്പുമുട്ടുന്ന ലോകത്തിലെ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന നഗരമാണ് ഡൽഹി.


ഇതുവരെ ഡൽഹി അനുഭവിച്ചതിൽ ഏറ്റവും രൂക്ഷമായ അന്തരീക്ഷ മലിനീകരമാണ് കഴിഞ്ഞ വർഷം ഉണ്ടായത്. ദീപാവലിയോട് അനുബന്ധിച്ച് പടക്കം പൊട്ടിച്ചപ്പോൾ തുടങ്ങിയ മലിനീകരണം ദിവസങ്ങളോളമാണ് ഡൽഹിയിൽ വിഷപ്പുകയിൽ മുക്കിയത്. പിന്നീട് കൃഷിയിടങ്ങൾ തീയിട്ടപ്പോഴും ഇതേഅവസ്ഥ ഡൽഹി നിവാസികൾ അനുഭവിച്ചു. ലോകത്തിലെ തന്നെ അന്തരീക്ഷ മലിനീകരണം കൂടിയ നഗരം എന്ന ദുഷ്‌പേര് ഇല്ലാതാക്കുക എന്നതാണ് ആം ആദ്‌മി പാർട്ടി ഇത്തവണ ജനങ്ങൾക്ക് നൽകുന്ന പ്രഥമ വാഗ്‌ദാനം.


70 സീറ്റിൽ 62 സീറ്റിലും വിജയിച്ച് ആം ആദ്‌മി വീണ്ടും അധികാരത്തിലേക്ക് വരുമ്പോൾ അന്തരീക്ഷ മലിനീകരണവും ശബ്‌ദ മലിനീകരണവും ഉൾപ്പെടെയുള്ള പ്രകൃതി സംരക്ഷണ നടപടികൾ കേജരിവാൾ നേതൃത്വം നൽകുന്ന ഡൽഹി സർക്കാരിൽ നിന്നും ഉണ്ടാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment