വായു മലിനീകരണം നിയന്ത്രിക്കാൻ കൃത്രിമ മഴ . കേരളത്തിലും പടക്കത്തിന് നിയന്ത്രണം.




ദീപാവലി, ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തി കേരള സർക്കാർ ഉത്തരവിറക്കി.

 

അന്തരീക്ഷ മലിനീകരണം ഉണ്ടാക്കാത്ത രാസവസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഹരിത പടക്കങ്ങൾ മാത്രമേ ഉപ യോഗിക്കാവൂ എന്നാണ് തീരുമാനം.

 

പടക്കംപൊട്ടിക്കുന്ന സമയത്തിനും നിയന്ത്രണമുണ്ട്.

 

ദീപാവലി വേലയിൽ രാത്രി എട്ട് മുതൽ 10 വരെ മാത്രമേ പടക്കം പൊട്ടിക്കാവൂ.

 

ക്രിസ്മസ് - പുതുവത്സര ആഘോഷത്തിന് രാത്രി 11:55 മുതൽ 12:30 വരെ പൊട്ടിക്കാം

 

പടക്കം പൊട്ടിക്കുമ്പോഴുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നടപടി സ്വീകരിക്കണമെന്നും നിയന്ത്രണങ്ങൾ പാലിക്കുന്നു ണ്ടെന്ന് ജില്ലാ കളക്ടർമാരും ജില്ലാ പൊലീസ് മേധാവിയും ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്

 

കേരളത്തിലെ അന്തരീക്ഷ വായുവിന്റെ നിലവാരം ആരോഗ്യ കരമായ നിലയിൽനിന്ന് താഴെപ്പോയിട്ടില്ല.

 

വായു നിലവാരം മോശമായ ഇന്ത്യൻ നഗരങ്ങളിൽ പടക്കം പൊട്ടിക്കുന്നതിന് കർശന നിയന്ത്രണമാണ് ഹരിത ട്രൈബ്യൂണൽ നിർദ്ദേശിച്ചത്.

 

ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷമാ തുടരു ന്നു.കൃതിമ മഴ പെയ്യിക്കാൻ ആം ആദ്മി സർക്കാർ ആലോ ചിക്കുന്നുണ്ടെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞു.ഇത് സംബന്ധിച്ച് IITകാൻപൂരിലെ ശാസ്ത്രജ്ഞരു മായി അദ്ദേഹം ചർച്ചനടത്തി.

 

മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ Cloud Seeding  സാധ്യതകളേക്കുറിച്ചറിയാൻ ഒരു യോഗം ചേർന്നിരുന്നു. കൃതിമ മഴ എന്ന നിർദേശം മുന്നോട്ടുവെച്ചത് IIT യാണ് .ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട്  സർക്കാറിന് കൈമാറും.

 

 

നവംബർ 20 -21 തീയ്യതികളിൽ ഡൽഹി മേഘവൃതമാകുമെ ന്നാണ് നിഗമനം.40%മേഘമുണ്ടെങ്കിൽ കൃതിമ മഴ സാധ്യമാണ്

 

 

വിമാനം വഴിയോ റോക്കറ്റുകൾ വഴിയോ മഴ മേഘങ്ങളിൽ സിൽവർ അയഡൈഡ് പോലുള്ള ലവണങ്ങളുടെ തരികൾ വിതറുകയാണ് ചെയ്യുക.മഴ മേഘങ്ങളിലെ ജലതന്മാത്രകളെ ലവണ തരികൾ ആകർഷിക്കുകയും ജലതന്മാത്രകൾ ചേർന്ന് ജലത്തുള്ളിയായി താഴേക്ക് പതിക്കുകയും ചെയ്യുന്നതാണ് കൃത്രിമ മഴ.

 

ദീപാവലി നാളുകളിൽ രാജ്യത്ത് കൂടുതൽ വായു മലിനീകരണ സാധ്യതയുണ്ട്.മനുഷ്യരെയും ഗർഭസ്ഥ ശിശുക്കളെയും മറ്റു ജീവികളെയും ബാധിക്കും വിധം വായു മലിനീകരണം രൂക്ഷമായിരിക്കുന്നു ഇന്ത്യയിൽ .

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment