ഭോപ്പാലിലെ മാലിന്യങ്ങൾ പീതാംപൂരിലെത്തുന്നതിനെതിരെ നാട്ടുകാർ !

40 വർഷം മുമ്പ് ലോകത്തെ തന്നെ ഞെട്ടിച്ച ഭോപ്പാൽ യൂണിയൻ കാർബൈഡ് ഇന്ത്യ ലിമിറ്റഡ് പരിസരത്ത് സൂക്ഷിച്ചിരുന്ന വിഷ മാലി ന്യങ്ങൾ ജനുവരി ഒന്നു കൊണ്ട് മധ്യപ്രദേശിലെ തന്നെ പിതാംപൂർ-ലെ യ്ക്ക് മാറ്റുന്ന പ്രവർത്തനം ലക്ഷ്യത്തിൽ എത്തി എന്നാണ് വാർത്ത. 337 ടൺ മലിന്യങ്ങളാണ് മാറ്റി എടുത്തത്.12 കണ്ടെയ്നറുകൾ വഴി 250 km ദൂരത്തെയ്ക്കാണ് വിഷമാലിന്യങ്ങൾ കൊണ്ടുപോയത്.
1984 ഡിസംബർ 2 രാത്രിയിൽ മീതൈയിൽ ഐസൊസൈനറ്റ്(Methyl isocyanate,MIC)ടാങ്കുകൾ ചോർന്ന് 42 കോളനികളിലെയ്ക്ക് വിഷ വാതകം എത്തി.ലക്ഷത്തിലധികം ആളുകൾ രോഗികളായി,വർഷങ്ങ ൾക്കകം കാൽ ലക്ഷം മരണം,ആദ്യരാത്രിയിൽ തന്നെ 3000 ലധികം മരണങ്ങൾ.ദുരന്തത്തിന് കാരണക്കാരായ ഫാക്ടറി ഉടമകളെ രക്ഷിക്കാൻ ദേശീയ-സംസ്ഥാന സർക്കാരുകൾ മടിച്ചില്ല.വിദേശ ഉടമ ഇന്ത്യ വിട്ടു പോയി.ഹിന്ദുജ കുടുംബ അംഗങ്ങളും നിയമത്തെ വ്യാഖ്യാ നിച്ച് രക്ഷനേടി.അവസാനം സുപ്രീംകോടതിയും ദുരന്തത്തിന്റെ രക്ത സാക്ഷികളെ വേണ്ടവിധത്തിൽ പരിഗണിച്ചില്ല.അവരുടെ നഷ്ട പരിഹാരത്തിന് നിയന്ത്രണങ്ങൾ ഉണ്ടാക്കിയിരുന്നു.
2023 ജൂൺ 19 ന് 337ടൺ മാലിന്യങ്ങൾ മാറ്റി എടുക്കാൻ 126 കോടി രൂപ മാറ്റിവെച്ചിരുന്നു.മധ്യപ്രദേശ് ഹൈക്കോടതിയുടെ ആവർത്തിച്ചു ള്ള വിധിയാണ് മാലിന്യം നീക്കാനുള്ള വഴി തുറന്നത്.
Extremely Hazardous വിഭാഗത്തിൽപ്പെട്ട മാലിന്യങ്ങൾ 21കുഴികളിൽ നിക്ഷേപിക്കുകയാണ്.എന്നാൽ ഈ നീക്കത്തെ മാലിന്യം എത്തിയ പിതാംപൂർ നിവാസികൾ എതിർപ്പ് രേഖപ്പെടുത്തി.
പീതാംപൂർ ബചാവൊ ആന്തോളൻ ,മാലിന്യ നിക്ഷേപത്തിനെതിരെ രംഗത്തു വന്നു.ഒന്നെമുക്കാൽ ലക്ഷം ജനങ്ങൾ താമസിക്കുന്ന 700 വ്യവസായ യൂണിറ്റുകൾ ഇപ്പോൾ ഇവിടെയുണ്ട്.അവയുടെ മലിനീകര ണ ശ്രമങ്ങൾ തുടരുന്നു.എത്തിക്കുന്ന മാലിന്യത്തെ മണ്ണും മറ്റ് രാസ പദാർത്ഥങ്ങളുമായി കൂട്ടി കലർത്തി നിർവ്വീര്യമാക്കിയിട്ടുണ്ട് എന്ന സർക്കാർ വിവരണത്തെ വിശ്വാസത്തിലെടുക്കാൻ നാട്ടുകാർ തയ്യാറായിട്ടില്ല.
ഗുജറാത്തിലെ പിരാന എന്ന പ്രദേശത്തും മറ്റ് ഇടങ്ങളിലെ വ്യവസായ മാലിന്യങ്ങൾ എത്തിക്കുകയാണ്.
ചെന്നെെയിൽ നിന്നും പെരുങ്കുടി,പള്ളിക്കരണൈ പ്രദേശങ്ങളിലെ യ്ക്ക് മാലിന്യങ്ങൾ കൊണ്ടു വരുന്നു.പ്രദേശത്തെ ജല ശ്രോതസ്സുകൾ മലിനീകരിക്കപ്പെട്ടു.
വ്യവസായ മാലിന്യവും മറ്റ് മാലിന്യങ്ങളും സംസ്ക്കരിക്കുന്ന കാര്യ ത്തിൽ മാതൃകാപരമായ മാതൃകകൾ വാർത്തെടുക്കുന്നതിൽ ദേശീ യമായും പ്രാദേശികമായും നമ്മൾ പരാജയപ്പെടുന്നു എന്നതാണ് വാസ്തവം.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment