ഉഷ്ണ തരംഗത്തിൽ പൊള്ളി ബീഹാർ; 184 മരണം 




കടുത്ത ചൂടിൽ പൊള്ളി ബീഹാ‌ർ. ഉഷ്ണ തരംഗത്തിൽ ബീഹാറിൽ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 184 ആയി. 41 ഡിഗ്രി താപനിലയാണ് ബീഹാറിൽ കഴിഞ്ഞ് 4 ദിവസമായി രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂടു രേഖപ്പെടുത്തിയ ഗയയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇവിടെ 35 പേരാണ് സൂര്യാഘാതമേറ്റ് മരിച്ചത്.


ഔറംഗബാദ്, ഗയ, നവാഡ എന്നിവിടങ്ങളിലാണ് ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്. ഔറംഗബാദിലാണ് കൂടുതല്‍ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. വരും ദിവസങ്ങളിലും ഉഷ്ണതരംഗം ഉണ്ടാകുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. 106 പേ‍ർ സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് ചികിത്സയിലാണ്. 


ചൂട് കണക്കിലെടുത്ത് സംസ്ഥാനത്ത് സ്കൂൾക്ക് ഈ മാസം 22 വരെ സർക്കാർ അവധി പ്രഖ്യാപിച്ചു. രാവിലെ 11 മുതല്‍ 4 മണിവരെ പ്രദേശത്ത് വെയിലത്തുള്ള ജോലികള്‍ ഒഴിവാക്കിയും ജില്ലാ ഭരണകൂടം ഉത്തരവിട്ടിരുന്നു. സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതികളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു. 


മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ ജില്ല മജിസ്ട്രേറ്റുമാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment