കരിമണൽ കൊള്ളയും തീരങ്ങളുടെ വേദനയും




കേരളത്തിന്റെ കരിമണലിനെ പറ്റി ലോകം അറിയാൻ തുടങ്ങിയിട്ട് നൂറ്റാണ്ട് കഴിഞ്ഞു.കേരളീയരെ അതിസമ്പന്നരാ ക്കാൻ കഴിയും വിധം സ്വർണ്ണഖനിയായ കരി മണൽ നമ്മെ രക്ഷിക്കാത്തതിന് പിന്നിൽ ഒരു കാരണമെയുള്ളു,അഴിമതി യൊടുള്ള നേതാക്കളുടെ അഭിനിവേശം അതൊന്നു മാത്രം !

 

 

ചവറ മുതൽ തോട്ടപ്പള്ളി വരെയുളള നാട്ടുകാർ കണ്ണീർ കുടിക്കുകയും കൊള്ളപ്പണ വിഷയം പങ്കു വെക്കലായി ചുരുങ്ങുകയും ചെയ്തു.

 

ഹെര്‍ഷോംബര്‍ഗ് എന്ന ജർമൻകാരൻ തിരുവനന്തപുരം, മണവാളക്കുറിച്ചിയിൽ കരിമണൽ ശേഖരത്തെ വ്യവസായ ത്തിനായി ഉപയോഗപ്പെടുത്താൻ1910 മുതൽ ശ്രമങ്ങൾ തുടങ്ങി.ധാതുമണലില്‍ ഇല്‍മനൈറ്റ്,ഗാര്‍നൈറ്റ്,റൂട്ടയില്‍, ലുക്കോസിന്‍,സിലിമിനൈറ്റ്,സിര്‍ക്കോണ്‍,മോണോസൈറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്.

 

ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തേറ്റവും മികച്ചതെന്നു കണ്ടെ ത്തിയ കരിമണലാണ് കേരള തീര പ്രദേശങ്ങളിലുള്ളത്.65% ഇൽമനൈറ്റ് അടങ്ങിയ കരിമണൽ ലോകത്ത് മറ്റൊരിടത്തുമില്ല.

 

കേരള തീരത്തെ കരിമണലിൽ ഇൽമനൈറ്റ് 9.5 കോടി ടൺ വരും.റൂട്ടയില്‍ 60 ലക്ഷം ടൺ.സിര്‍ക്കോണ്‍ 53 ലക്ഷം ടൺ. മോണോസൈറ്റ് 10 ലക്ഷം,സിലിമിനൈറ്റ് 3.25 കോടി ടൺ .(അവലംബം :Mining & Geology Dept Kerala).

 

നമ്മുടെ ഇൽമനൈറ്റിൽ നിന്ന് മാത്രം 5.7കോടി ടൺ ടൈറ്റാനിയം ഡയൊക്സൈഡ് വേർതിരിച്ചെടുക്കാം.അതിന്റെ മാർക്കറ്റ് വില(ടണിന് 3500 മുതൽ15000 ഡോളർ വരെ, ശരാശരി വില10000 $)45 ലക്ഷം കോടി രൂപ വരും.പുറമെ Rare Earth elements (17ഇനങ്ങൾ),Thorium,Tungsten,Zirconium എന്നിവ മാറ്റി എടുക്കാം.

 

കേരളത്തിന്റെ പൊതു മുതലായ കരിമണലിൽ നിന്നുള്ള ഒരുത്പ്പന്നത്തിൽ നിന്നു മാത്രം 45 ലക്ഷം കോടി രൂപ നേടാ മെന്നിരിക്കെ,മറ്റുളളവയുടെ കൂടി വില എടുത്താൽ എത്രയാകും തുക?(KMML ന് 100 മുതൽ 300 കോടി രൂപ ലാഭ മുണ്ടാക്കിയതിൽ അഭിമാനിക്കുന്ന വ്യവസായ മന്ത്രിമാരുടെ അല്പത്തം ഇവിടെ മറക്കരുത്)

 

 

കരിമണല്‍ ഉള്‍പ്പടെയുള്ള ആറ്റോമിക്ക് ധാതുക്കള്‍ ഖനനം ചെയ്യാനുള്ള അധികാരം നിലവില്‍ പൊതുമേഖലയ്ക്ക് മാത്ര മാണ്.അനുമതി നല്‍കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുമായിരുന്നു.ഈ നിയമം കേന്ദ്ര സർക്കാർ മാറ്റി എടുത്തിട്ട് ദിവസങ്ങളെ ആയിട്ടുള്ളൂ.Offshore Areas Mineral (Development and Regulation) Amendment Bill,2023 പ്രകാരം 12-ലധികം കടൽത്തീര ധാതുക്കൾ സ്വകാര്യ മേഖല യ്ക്ക് കൈ കാര്യം ചെയ്യാം.ആണവ രംഗത്തെ വിഭവങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.

 

 

കേരളതീരത്ത് കരിമണല്‍ഖനനം നടത്താന്‍ സ്വകാര്യ കമ്പനി കള്‍ക്ക് സുപ്രീം കോടതി 2016 ഏപ്രിലില്‍ അനുമതി നല്‍കി യിരുന്നു.കൊച്ചി മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് MD ശശിധരന്‍ കര്‍ത്ത നല്‍കിയ ഹര്‍ജിയിലായിരുന്നു വിധി. 2006ല്‍ ആറാട്ടുപുഴയില്‍ സ്വകാര്യ കമ്പനികള്‍ക്ക് ഖനനം നടത്താന്‍  സര്‍ക്കാര്‍ അനുമതി നല്‍കിയതാണ്. പ്രതിഷേധങ്ങളെ തുടർന്ന് CMRL ന് പ്രവർത്തിക്കാൻ കഴിഞ്ഞില്ല.

 

തൃക്കുന്നപ്പുഴയിൽ 50 ഏക്കർ തീരങ്ങൾ വാങ്ങിയ CMRL മുതലാളിയുടെ കച്ചവട പങ്കാളി കുപ്രസിദ്ധ കരിമണൽ കടത്തുകാരൻ വൈകുണ്ഠ രാജനാണ്.ഇയാൾ തൂത്തുകുടി യിൽ അനധികൃതമായി കരിമണൽ എത്തിച്ച് സംസ്ക്കരി ക്കുന്നു. ഇയാൾക്കും12.73ഏക്കർ ഭൂമി ആറാട്ടുപുഴയിലുണ്ട്. പ്രതിവർഷം അര ലക്ഷം ടൺ മണ്ണ് കടത്തുന്നതായി വാർത്തകൾ വന്നിരുന്നു.

 

കുപ്രസിദ്ധ വൈകുണ്ഠ രാജന്റെ  അടുപ്പക്കാരൻ ശ്രീ ശശിധരന്റെ സ്ഥാപനം പെരിയാർ മലിനീകരണത്തിൽ നല്ല പങ്കു വഹിക്കുമ്പോൾ തന്നെ ഇയാളുടെ കമ്പനി യെ പമ്പ ശുദ്ധീകരണ പദ്ധതി(2009)ഏൽപ്പിച്ചവരാണ് അന്നത്തെ മന്ത്രിസഭ.

 

 

 ശശിധരന്മാർ സംസ്ഥാനത്ത് എണ്ണത്തിൽ 1000 ത്തിൽ താഴെ മാത്രമെ വരൂ.മലബാർ സിമന്റ്റു ഫാക്ടറി Fame ചാക്ക്, സാൻഡിയാഗൊ മാർട്ടിൻ ,RP ലുലു,ക്വാറി- റിയൽ എസ്റ്റേറ്റ്- സ്വർണ്ണ കച്ചവട ലോബികളുടെ ഡയറികൾക്കു സുപരിചി തമായി ബഹുമാനപ്പെട്ട നേതാക്കളുടെ പേരുകൾ കടന്നു വരുമ്പോൾ ഓണകിറ്റും KSRTC ശമ്പളവും ക്ഷേമ പെൻഷ നുകളും കൊടുക്കാൻ കഴിയാത്ത വിധം ഖജനാവു ശൂന്യ മാണ്.കൊള്ളകാരാകട്ടെ കേരളത്തെ വളഞ്ഞു പിടിക്കുന്നു.

 

 

അശാസ്ത്രീയമായ ഖനനം മൂലം കൊല്ലം ജില്ലയിലെ നീണ്ടകര മുതല്‍ കരുനാഗപ്പള്ളി വരെ തീരദേശത്തെ 438 ഏക്കർ സ്ഥലം കടലിനടിയിലെത്തി എന്ന് ആറ്റോമിക്ക് മിനറല്‍സ് ഡയറക്റ്ററേറ്റ് പറയുന്നു.89.3 ച.km ഉണ്ടായിരുന്ന ആലപ്പാട് പഞ്ചായത്ത് കഴിഞ്ഞ 50 വർഷത്തിനിടയിൽ 8 ച.km ആയി ചുരുങ്ങിയതിൽ ഉൽക്കണ്ഠപ്പെടാതി രിക്കുവാൻ രാഷ്ട്രീയ നേതൃത്വത്തിന് കഴിയുന്നത് കർത്തമാരുടെ ഡയറി താളുകളെ ഓർത്താണ് .

 

 

സംസ്ഥാന സർക്കാരിന്റെ അവസാന ബജറ്റിലും 45000 കോടി രൂപയ്ക്കു മുകളിൽ കടമെടുക്കേണ്ടി വരുമ്പോൾ,45 ലക്ഷം കോടികളുടെ കരിമണൽ സ്വത്തുക്കൾ ചിലരുടെ കൊള്ളക്കാ യി മാറ്റി വെക്കുന്നു അധികാരകേന്ദ്രങ്ങൾ.

സ്വർണ്ണ കള്ളക്കടത്തും നികുതി വെട്ടിപ്പും തുടരുന്നു.

ക്വാറി മാഫിയ സംഘത്തിനായി ഏതു നിയമവും തിരുത്തി എഴുതാൻ തയ്യാറാണ് നിയമ നിർമ്മാണ സഭ.

എല്ലാത്തിനും കൂടെ നിൽക്കാനും കമ്മീഷൻ നേടാനും  IAS, IPS ലോബിയും മാധ്യമ  മുതലാളിമാരും അധികാരികൾക്കൊപ്പമുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment