ഗ്ലേഷ്യൽ തടാകങ്ങളുടെ പൊട്ടിതെറികൾ ഹിമാലയൻ താഴ് വരയിൽ വർധിക്കുന്നു !




ഹിമാലയൻ താഴ്വരകളിൽ ദുരന്തങ്ങൾ വർധിക്കുന്നതിന് തെളിവാണ് 2023 ഒക്‌ടോബർ 4 ലെ വടക്കു കിഴക്കൻ സംസ്ഥാനത്ത് ഉണ്ടായ ഹിമപാളികളുടെ പൊട്ടിത്തെറി.

അത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഞെട്ടിക്കുന്ന ദുരന്തങ്ങൾ സൃഷ്ടിച്ചു.വടക്കൻ സിക്കിമിലെ ലൊനക്  തടാകം പൊട്ടിത്തെറിച്ചു.അതിന്റെ ഫലമായി ടീസ്റ്റ നദിയിലെ ജലനിരപ്പ് പെട്ടെന്ന് ഉയർന്നു.

 

വെള്ളപ്പൊക്കത്തിൽ കുറഞ്ഞത് 77 മരണങ്ങൾ ഉണ്ടായി. നിരവധി പേരെ കാണാതാവുകയും ചുംതാങ്ങിനും രംഗ്‌ പോയ്‌ക്കുമിടയിൽ ആറ് പാലങ്ങൾ ഒലിച്ചുപോവുകയും ചെയ്തിട്ടുണ്ട്.

 

2003-ൽ ടീസ്റ്റ നദിയിൽ അണക്കെട്ടുകളുടെ പരമ്പര നിർദ്ദേശി ച്ചപ്പോൾ തന്നെ ശാസ്ത്രജ്ഞരും വിദഗ്ധരും ദുരന്തത്തെക്കു റിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.2023 ജനുവരിയിലെ ജോഷി മഠ് ദുരന്തത്തിന് ശേഷം വിഷയം വീണ്ടും ഉയർന്നു.

 

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കുകയും വെള്ളപ്പൊ ക്കത്തിന് കാരണമാവുകയും ചെയ്യുന്ന അപകടകരമായ Glacier തടാകങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു സിക്കിം .

 

ഹിമാനികൾ ഉരുകുകയും അവയിൽ നിന്നും വലിയ അളവി ലുള്ള വെള്ളവും അവശിഷ്ടങ്ങളും പെട്ടെന്ന് പുറന്തള്ളു കയും ചെയ്യുന്നതിലൂടെ ഗ്ലേഷ്യൽ തടാകം പൊട്ടിത്തെറിക്കും. ഇതിനെ Glacial Lake Outburst Flood(GLOF)എന്ന് വിളിക്കുന്നു.

 

സിക്കിമിൽ 320 ഗ്ലേഷ്യൽ തടാകങ്ങളുടെ സാന്നിധ്യം കാണി ക്കുന്നുണ്ട്.ചുങ്‌താങ് അണക്കെട്ടിന് കേടുപാടുകൾ സംഭവിച്ച തോടെ സിക്കിമിലെ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമായി. ഇത് പെട്ടെന്ന് കവിഞ്ഞൊഴുകുകയും ടീസ്റ്റ നദിയിലെ ജലനിരപ്പ് ഗണ്യമായി ഉയരുകയും ചെയ്തു.

 

സിക്കിമും ജോഷിമത്തും കിഴക്കൻ ഹിമാലയത്തിലാണ് സ്ഥിതി ചെയ്യുന്നത്. അവ ഒരേ വെല്ലുവിളികളും പ്രതിസന്ധികളും നേരിടുന്നു.

 

അണക്കെട്ടുകൾ കൂടാതെ, നിരവധി ഔഷധ കമ്പനികളും, അനാവശ്യമായ റോഡ് വീതി കൂട്ടലും,സ്മാർട്ട് സിറ്റി പദ്ധതി കളും,തിരക്കേറിയ നഗരാസൂത്രണവും പരിസ്ഥിതിയെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നു.

 

ഹിമാലയൻ മേഖലയിലെ ഹിമാനികൾ തെക്ക്-കിഴക്കൻ ഏഷ്യയിലെ ശുദ്ധജല ഗോപുരമായി കണക്കാക്കപ്പെടുന്നു,  നിലവിലുള്ള കാലാവസ്ഥാ വ്യതിയാനത്താൽ ഹിമാനികൾ ശക്തമായി തകരുകയാണ്.

 

ഗ്ലേസിയർ പിൻവാങ്ങൽ അസ്ഥിരമായ ഗ്ലേഷ്യൽ തടാകങ്ങ ളുടെ ദ്രുതഗതിയിലുള്ള വർദ്ധനവിന് കാരണമായി.വടക്കൻ സിക്കിമിലെ ഗ്ലേഷ്യൽ പൊട്ടിത്തെറിയുടെ ആഘാതം പ്രകൃതി ദുരന്തങ്ങൾക്കുള്ള പ്രദേശത്തിന്റെ ദുർബലതയുടെ ഓർമ്മ പ്പെടുത്തലാണ്.

 

ദുരന്തങ്ങളെ അവഗണിച്ചു കൊണ്ടുള്ള നിർമ്മാണങ്ങൾ   കേരളം മുതൽ ഹിമാലയം വരെ പ്രതിസന്ധികൾ ശക്തമാക്കുന്നു.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment