കാലിക്കറ്റ് സ​ര്‍​വ​ക​ലാ​ശാ​ല ക്യാമ്പസിലെ 15 ഏ​ക്ക​ര്‍ കാ​ട് ക​ത്തി​ന​ശി​ച്ചു




തേ​ഞ്ഞി​പ്പ​ലം: കാലിക്കറ്റ് സ​ര്‍​വ​ക​ലാ​ശാ​ല ക്യാമ്പസിലെ 15 ഏ​ക്ക​ര്‍ കാ​ട് ക​ത്തി​ന​ശി​ച്ചു. കോ​ഴി​ക്കോ​ട് മീ​ഞ്ച​ന്ത​യി​ല്‍ നി​ന്നും ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ത്തി ഒ​രു മ​ണി​ക്കൂ​റി​ല​ധി​കം ശ്ര​മി​ച്ചി​ട്ടും പൂ​ര്‍​ണ​മാ​യും തീ അണക്കാൻ ക‍ഴിഞ്ഞില്ല.


വി​ദേ​ശ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഹോ​സ്റ്റ​ലി​ന് സ​മീ​പം, കോ​ഹി​നൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു തീ ​ആ​ളി​ക്ക​ത്തി​യ​ത്. കാലിക്കറ്റ് സർവകലാശാലയുടെ ജൈവ സമ്പത്താണ് കത്തി നശിച്ചത്. നിരവധി ചെറു ജീവികളും പക്ഷികളും സജീവമായിരുന്നു ഇവിടെ. പതിനഞ്ച് ഏക്കറോളം കാടാണ് കത്തി നശിച്ചിട്ടുള്ളത്. 


അതേസമയം, ക്യാമ്പസിൽ ഫ​യ​ര്‍ സ്റ്റേ​ഷ​ന് സ്ഥ​ലം ന​ല്‍​കി​യി​ട്ടു​ണ്ടെ​ങ്കി​ലും എം​ഒ​യു​വി​ലെ വ്യ​വ​സ്ഥ​ക​ള്‍ സം​ബ​ന്ധി​ച്ച അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മാ​ണ് പ​ദ്ധ​തി​ക്ക് ത​ട​സം .പി.​അ​ബ്ദു​ല്‍ ഹ​മീ​ദ് എം​എ​ല്‍​എ പ്ര​ശ്‌​ന​ത്തി​ല്‍ ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഫ​യ​ര്‍​ഫോ​ഴ്‌​സ് അ​ധി​കൃ​ത​ര്‍ ക​ത്ത് ന​ല്‍​കി​യി​ട്ടു​ണ്ട്. വി​ഷ​യം നി​യ​മ​സ​ഭ​യി​ല്‍ പോ​ലും ച​ര്‍​ച്ച​യാ​യി​ട്ടും ഫലമുണ്ടായി​ട്ടി​ല്ല.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment