ചാലിയാർ സംരക്ഷണം കടലാസിൽ മാത്രം




ചാലിയാറിലെ കയ്യേറ്റം ഒഴിപ്പിക്കൽ കടലാസിൽ മാത്രം

 

മലപ്പുറം കോഴിക്കോട് ജില്ലകളിലൂടെ ഒഴുകുന്ന ചാലിയാറിന്റെ തീരങ്ങളിൽ വ്യാപക കയ്യേറ്റം.അനങ്ങാപ്പാറ നയമാണ്‌  സർക്കാർ സംവിധാനങ്ങൾ സ്വീകരിച്ചിരിക്കുന്നത്.നാലു വർഷം മുൻപേ പരിസ്ഥിതി പ്രവർത്തകർ മലപ്പുറം ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു.നടപടികൾ കടലാസി ലൊതുങ്ങി  .

 

ചാലിയാറിന്റെ തീരങ്ങളിൽ അനധികൃതമായി മണ്ണ് നിക്ഷേപി ക്കൽ,മണലൂറ്റ്,അനധികൃത ബിൽഡിംഗ് നിർമാണങ്ങൾ  രാസവള-കീടനാശിനികൾ ഉപയോഗിച്ചുള്ള കൃഷികൾ എന്നീ പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് 2019  മലപ്പുറം ജില്ലാ കളക്ടർ ക്ക് പരാതി നൽകിയിട്ടുള്ളതാണ്.പരാതിയുടെ അടിസ്ഥാന ത്തിൽ തുടക്കത്തിൽ നടപടികൾ ആരംഭിച്ച എങ്കിലും പിന്നീട ങ്ങോട്ടുള്ള നടപടിക്രമങ്ങളിൽ അത്ര ആവേശം കണ്ടില്ല.

 

 

തൊഴിലില്ലായ്മയിൽ വീർപ്പുമുട്ടുന്ന കുടുംബങ്ങൾ ഒരു നേരത്തെ അന്നത്തിനു വേണ്ടി എങ്കിലും മണൽ എടുക്കട്ടെ എന്ന നിലപാടിലാണ് ചില ഉദ്യോഗസ്ഥർക്ക്.കയ്യേറ്റങ്ങൾ കണ്ടെത്തി ചാലിയാറിന്റെ തീരങ്ങൾ സംരക്ഷിക്കണമെന്ന നിലപാടിലാണ് പരിസ്ഥിതി പ്രവർത്തകർക്കും ചാലിയാർ സംരക്ഷകർക്കുമുള്ളത്.ചില മുട്ടപോക്ക് ന്യായങ്ങൾ പറഞ്ഞു  ചുവപ്പുനാടയിൽ കുരുക്കിയിരിക്കുകയാണ് വിഷയത്തെ.

 

ചില ട്രേഡ് യൂണിയൻ നേതാക്കളും ഉദ്യോഗസ്ഥരും നടത്തുന്ന കൃഷിയാണ് ഇത് എന്നും  വെസ്റ്റേൺ പ്രൊട്ടക്ഷൻ  കൺവീനർ ജോൺ പെരുവന്താനം മുമ്പ് ആരോപിച്ചിരുന്നു.ചാലിയാറി ന്റെ തീരങ്ങളിലെ അനധികൃത കച്ചവടങ്ങളും അനധികൃത മത്സ്യബന്ധനകളും അനധികൃത ബോട്ട് സർവീസുകളും തീരങ്ങളുടെ കയ്യേറ്റങ്ങളും കാരണം ഇന്ന് ചാലിയാറിന്   ചരമഗീതം പാടേണ്ട അവസ്ഥയാണ് ഉള്ളത് .

 

 

ചാലിയാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള നടപടികളുമായി ജില്ലാ ഭരണകൂടവും അധികൃതരും മുമ്പോട്ടു നീങ്ങുന്നില്ല എങ്കിൽ ശക്തമായ പ്രത്യക്ഷ സമരപരിപാടികൾ ഉണ്ടാകു മെന്ന് ചാലിയാർ സംരക്ഷണ പ്രവത്തകർ പത്ര പ്രസ്താവന യിൽ അറിയിച്ചു.

 

 

റിപ്പോർട്ട് ചെയ്യുന്നത്

 

അനവർ ഷെറീഫ് , മലപ്പുറം

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment