കുരുവികൾ ഇല്ലാത്ത നഗരങ്ങൾ !




പാളയം കോണിമാറ മാർക്കറ്റ്,അട്ടക്കുളങ്ങര ബൈപാസ്,   ചാല തുടങ്ങിയ കുരുവികൾ അധികമായി ഉണ്ടായിരുന്ന തിരുവനന്തപുരം നഗരത്തിൽ അവയുടെ എണ്ണം കുറഞ്ഞ് ഇല്ലാതാകുന്ന അവസ്ഥയിലാണ്.വേനൽച്ചൂടും ഭക്ഷണത്തി ൻ്റെ ലഭ്യതക്കുറവും തിരുവനന്തപുരം നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും വീട്ടു കുരുവികളുടെ എണ്ണം ഗണ്യമായി കുറയാൻ കാരണമായി.

 

 

പുരാതന റോമാക്കാർ വടക്കേ ആഫ്രിക്കയിൽ നിന്നും യുറേഷ്യയിൽ നിന്നും യൂറോപ്പിലേക്ക് വീട്ടു കുരുവിയെ അവ തരിപ്പിച്ചു.മനുഷ്യൻ്റെ പര്യവേഷണവും കുടിയേറ്റവും പിന്നീട് വടക്കൻ,തെക്കേ അമേരിക്ക,ദക്ഷിണാഫ്രിക്ക,ആസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവയുൾപ്പെടെ ലോകത്തിൻ്റെ പല ഭാഗങ്ങ ളിലേക്കും പക്ഷിയെ കൊണ്ടുപോയി.

 

 

വീട്ടു കുരുവിയെ കാടുകളിൽ കാണില്ല.ബ്രിട്ടനിൽ നിന്നുള്ള കപ്പലുകളിൽ പക്ഷി ഇന്ത്യയിലെത്തിയിട്ടുണ്ടാകും.ഭക്ഷ്യ വസ്തുക്കൾ കഴിച്ച് മനുഷ്യവാസ കേന്ദ്രങ്ങളിൽ സ്ഥിരതാമസ മാക്കുകയും ചെയ്തു. 

 

 

പത്തൊൻപതാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ(ധാന്യങ്ങൾ ക്കും മറ്റ് വിളകൾക്കും നാശം വരുത്തിയതിന്)കുരുവികളെ 'Avian Rat'എന്ന് പരിഹസിക്കപ്പെട്ടിട്ടു.കുരുവികൾ സ്ഥിരമായി നിരവധി രാജ്യങ്ങളെ 'കോളനിവൽക്കരിച്ചു'.ഹിമാലയത്തിലും  യോർക്ക്ഷയർ കൽക്കരി ഖനികളിലും കുരുവികൾ പ്രജനനം നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.

 

 

ആധുനിക കോൺക്രീറ്റ് കെട്ടിടങ്ങളിൽ പക്ഷികൾക്ക് കൂടു കൂട്ടാൻ കഴിയാത്തത്,അപ്രത്യക്ഷമാകുന്ന അടുക്കളത്തോട്ട ങ്ങൾ,ഫീൽഡ് ബീൻസ്മായി ബന്ധപ്പെട്ട പ്രത്യേക ലാർവ (Helicoverpa armigera)ലഭ്യമല്ലാത്തതാണ് കാരണങ്ങൾ.

 

 

ഫീൽഡ് ബീൻ സിദ്ധാന്തം എന്നാൽ,ഇന്ത്യയിലെ നഗരങ്ങളിലെ കുടുംബങ്ങൾ പച്ചക്കറി മാർക്കറ്റുകളിൽ നിന്ന് ബീൻസ് കായ കളായി വാങ്ങിയിരുന്നു.കായ് പൊട്ടിക്കുമ്പോൾ ലാർവകൾ പുറത്തു വരും.കുരുവികൾ പെട്ടെന്ന് വിഴുങ്ങുന്നു.ഇപ്പോൾ പുതിയ വിത്തുകൾ പാക്കറ്റുകളിൽ ലഭ്യമായതിനാൽ ലാർവ കൾ അപ്രത്യക്ഷമായി,കുരുവികൾ ഇല്ലാതായി.പൂന്തോട്ടത്തി ലെ കളനാശിനികളും കീടനാശിനികളും പ്രാണികളുടെ എണ്ണം കുറയ്ക്കുകയും കുരുവികൾക്ക് ഉപജീവനം നഷ്ടപ്പെടുത്തു കയും ചെയ്തു.

 

 

വീട്ടു കുരുവികളുടെ നാശം ഇന്ത്യയിൽ മാത്രം ഒതുങ്ങുന്നില്ല. ലണ്ടൻ പക്ഷി നിരീക്ഷകരും  അപ്രത്യക്ഷമാകലിനെ ആശങ്ക യോടെ ശ്രദ്ധിക്കുന്നു.സെൻട്രൽ ലണ്ടനിലെ ഏറ്റവും സമ്പന്ന മായ വന്യജീവി മേഖലയായി അറിയപ്പെടുന്ന ബക്കിംഗ് ഹാം കൊട്ടാരത്തിൽ കുരുവികളുടെ എണ്ണം പൂജ്യമായി.

 

 

20-ാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ കുതിരവണ്ടിക്ക് പകരം വാഹനങ്ങൾ വരാൻ തുടങ്ങിയപ്പോൾ തന്നെ ബ്രിട്ടീഷ് കുരുവി യുടെ പതനം ആരംഭിക്കാമായിരുന്നു.കോച്ചുകളിൽ നിന്ന് ചോർന്ന തീറ്റ കുരുവികൾക്ക് എളുപ്പത്തിൽ പറിച്ചെടുക്കാൻ സഹായകമായിരുന്നു.നഗരപാതകളിൽ നിന്ന് കുതിരകൾ അപ്രത്യക്ഷമായതു വഴി കുരുവികൾക്ക് വീട്ടിൽ നിന്ന് അധികം അകലെയല്ലാതെ ലഭ്യമായിരുന്ന വിലയേറിയ ഭക്ഷണ സ്രോതസ്സ് നഷ്ടപ്പെട്ടു .

 

കുരുവികളുടെ എണ്ണത്തിൽ കേരളത്തിലും സംഭവിച്ച വൻ കുറവ് നാട്ടിൽ ഉണ്ടായ കാലാവസ്ഥാദുരന്തത്തിൻ്റെ മറ്റൊരു തെളിവാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment