2024 ; കാലാവസ്ഥ ദുരിതങ്ങൾ രൂക്ഷമായ വർഷം


First Published : 2025-01-02, 11:00:20pm - 1 മിനിറ്റ് വായന


ചരിത്രത്തിലെ ഏറ്റവും ചൂടെറിയ വർഷം എന്ന് രേഖപ്പെടുത്തേണ്ടി വന്ന കാലമായിരുന്നു 2024.ഹിമാലയം മുതൽ സമുദ്രങ്ങൾ വരെ അസ്വാഭാവികമായി പ്രതികരിക്കുന്ന സാഹചര്യങ്ങൾ വർധിക്കുക യാണ്.ഹരിത വാതകത്തെ നിയന്ത്രിക്കുന്ന ശ്രമങ്ങൾ എങ്ങുമെത്താ തെ നിൽക്കുന്നു.തീരുമാനങ്ങൾ തൊലിപ്പുറ ചികിത്സയായും തെറ്റിധരി പ്പിക്കലുമായി ഒതുങ്ങി നിന്നു.സാർവ്വദേശീയ സമ്മേളനങ്ങളിൽ കോർ പ്പറേറ്റ് സ്വാധീനം വർധിച്ചു. ലോകത്തെവിടെയുംTrump Effect പ്രകടമാ കും വിധമാണ് കാര്യങ്ങൾ നീങ്ങുന്നത്.


പടിഞ്ഞാറൻ ആഫ്രിക്ക,ഫിലിപ്പൈൻസിലെ ഉരുൾ പൊട്ടലുകൾ, തെക്കൻ ആഫ്രിക്കയിലെ വരൾച്ച,ബംഗ്ലാദേശ്,ഗാസ,കിഴക്കൻ അൻഡാർട്ടിക്ക മുതൽ കേരളത്തിലും കർണ്ണാടകയിലും അധിക മഴയും മണ്ണിടിച്ചിലും വൻ തിരിച്ചടികളാണ് കഴിഞ്ഞ വർഷം വരുത്തി വെച്ചത്.


2024 ൽ ലോകത്താകെ 2000 മരണം,22900 കോടി ഡോളറിൻ്റെ സാമ്പത്തിക നഷ്ടങ്ങൾ സംഭവിച്ചു.ദുരന്തങ്ങൾ വർധിക്കുമ്പോൾ അതിൻ്റെ അഘാതങ്ങൾ താങ്ങാൻ കഴിയാത്ത വിധം പെട്ടു പോകുന്ന രാജ്യങ്ങൾ വർധിക്കുകയാണ്.ദരിദ്ര രാജ്യങ്ങൾ കൂടുതൽ ബുദ്ധി മുട്ടുന്നു.


2024ലെ 93% ദിവസങ്ങളും അസ്വാഭാവികമായ കാലാവസ്ഥ പ്രശ്ന ങ്ങൾ നേരിട്ട നാടാണ് ഇന്ത്യ.ആദ്യത്തെ 9 മാസത്തിനിടയിൽ 3238 ദുരന്തങ്ങൾ ഉണ്ടായി.2.3 ലക്ഷം നിർമിതികൾ തകർന്നു.32 ലക്ഷം ഹെക്ടറുകളിലെ കൃഷി നഷ്ടപ്പെട്ടു.കഴിഞ്ഞ വർഷം ഉണ്ടായതിൻ്റെ 50%ത്തിലധികം ദുരന്തങ്ങൾ ഉണ്ടായി.രാജ്യത്തെ ഏറ്റവും അധികം മരണങ്ങൾ സംഭവിച്ചത് കേരളത്തിൽ നിന്നുമാണ്,550 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.ഏറ്റവും കൂടുതൽ ദിവസം കാലാവസ്ഥ ദുരിതങ്ങൾ മധ്യപ്രദേശിൽ സംഭവിച്ചു.കൂടുതൽ വീടുകൾ തകർന്നത്ത്  ആന്ധ്രപ്രദേശിൽ .


1901നു ശേഷം ഏറ്റവും കുറച്ചു മഴ കിട്ടിയ ജനുവരി 2024 ൻ്റെതായിരു ന്നു.ഏറ്റവുംകൂടുതൽ ചൂട് അനുഭവപ്പെട്ടമെയ് മാസവും2024 ൽ കണ്ടു. സാർവ്വദേശീയമായും സമാനമായിരുന്നു അനുഭവങ്ങൾ.രാജ്യത്തെ സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിൽ 99% ഇടങ്ങളും കാലാവസ്ഥ സ്വഭാവികമായിരുന്നില്ല.കർണ്ണാടക,ഉത്തർപ്രദേശ്,കേരളം എന്നീ സംസ്ഥാനങ്ങളിൽ കഴിഞ്ഞ വർഷത്തെക്കാൾ 40 ദിവസത്തിലധികം കടുത്ത മഴയൊ വരൾച്ചയോ മറ്റ് സംഭവങ്ങളൊ ഉണ്ടായി.നിലവിലെ സ്ഥിതി ഇന്ത്യയിൽ തുടർന്നാൽ കാർഷിക രംഗത്ത് 700 കോടി ഡോള റിൻ്റെ(58800കോടി രൂപ)സാമ്പത്തിക നഷ്ടം 2030 ൽ സംഭവിക്കും. ഇന്ത്യ,പാകിസ്ഥാൻ,ബംഗ്ലാദേശ് എന്നിവിടങ്ങളിൽ കൃഷിയെ പ്രതികൂ ലമാക്കുന്ന 35 ഡിഗ്രി സെൽഷ്യസിനു മുകളിലെ ചൂട് എന്ന അവസ്ഥ യിലെ യ്ക്ക് ശരാശരി അന്തരീക്ഷ ഊഷ്മാവ് എത്തി(Survivability threshold of 35 degrees C)


കാലാവസ്ഥയ്ക്ക് ദോഷം സംഭവിക്കാതെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കമെങ്കിൽ രാജ്യം 1.6 ലക്ഷം കോടി ഡോളർ മാറ്റിവെയ്ക്കേ ണ്ടിവരും എന്നാണ് ലോക ബാങ്ക് കണക്കുകൾ പറയുന്നത്.134 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ബാധ്യത ഏറ്റെടുത്തുകൊണ്ടെ കാലാവ സ്ഥാദുരന്തങ്ങളെ ലഘൂകരിച്ചു കൊണ്ടുള്ള വികസനം രാജ്യത്ത് സാധ്യ മാക്കാൻ കഴിയൂ.ഈ തുക ഇന്ത്യക്കാരുടെ സമ്പാദ്യത്തെ മാത്രം മുൻ നിർത്തി കണ്ടെത്തുക സാധാരണ നിലയിൽ അസാധ്യമാണ്.

ലോക പരിസ്ഥിതിയെ നിയന്ത്രിക്കുന്നതിൽ നിർണ്ണായക പങ്കുവഹി ക്കുന്ന ഇന്ത്യൻ കാടുകളും ചതിപ്പുനിലങ്ങളും കടൽതീരവും ഹിമാലയവും സുരക്ഷിതമാക്കി നിലനിർത്തുന്ന പ്രവർത്തനങ്ങളിൽ വികസിത രാജ്യങ്ങൾ സഹായിക്കേണ്ടതുണ്ട്.അതിനു കഴിയണമെ ങ്കിൽ നമ്മുടെ രാജ്യം നിലവിലുള്ള അശാസ്ത്രീ യവും യാന്ത്രികവുമായ പരിസ്ഥിതി സമീപനങ്ങളിൽ മാറ്റങ്ങൾ വരുത്തണം.വികസനത്തിൻ്റെ പേരിട്ട് ,കടൽ തീരങ്ങളെ മുതൽ കാടുകളെയും വന്യ വന്യജീവികളെ യും മറ്റും സംരക്ഷിക്കേണ്ട നിലവിലെ നിയമങ്ങളിൽ തന്നെ വെള്ളം ചേർക്കുന്ന തീരുമാനങ്ങളാണ് 2024ലും ഇന്ത്യൻ സർക്കാർ കൈ കൊണ്ടത്.


കേരളം ഇന്ത്യയിലെ Hotspot പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തിയിട്ടും മുണ്ടക്കൈ സംഭവിച്ചിട്ടും സംസ്ഥാന വരുമാനത്തിൽ 10% തിരിച്ചടികൾ ഉണ്ടാക്കിയിട്ടും വികസനത്തെ പറ്റിയുള്ള തെറ്റായ നിലപാടുകൾ പുനപരിശോധിക്കാൻ 2024 ൽ തയ്യാറായിട്ടില്ല എന്നാണ് അനുഭവങ്ങൾ പറയുന്നത്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment