ഇന്ത്യക്കാരുടെ ശരാശരി ആയുസ്സിൽ 59 മാസം കുറയ്ക്കു ന്നു കാലാവസ്ഥാ ദുരന്തങ്ങൾ : ജൂൺ 5 ആഘോഷത്തിന് ഒട്ടും കുറവില്ല !




മറ്റൊരു ജൂൺ 5 ലും ഔദ്യോഗിക പരിപാടികൾ കൊണ്ട് കേരളം സമ്പന്നമായിരിക്കും.1972 ൽ ആരംഭിച്ച പരിസ്ഥിതി ദിന പരിപാടികൾ സർക്കാർ സംവിധാനങ്ങളിൽ കേവല ചട ങ്ങുകളായി കാണാം.അതിൽ തെറ്റുണ്ട് എന്നു സമ്മതിക്കു വാൻ മടിക്കുന്നവരാണ് അധികാരത്തിൽ ഇരിക്കുന്ന വ്യക്തി കളും അവരെ നിയന്ത്രിക്കുന്ന പാർട്ടികളും.പ്രകൃതി വിഷയ ങ്ങളെ പൊതു പ്രവർത്തനത്തിന്റെ ഭാഗമായി കണ്ടവർ  ക്യാബിനറ്റിലെത്തിയാൽ തന്നെ നിശബ്ദരായി സർക്കാരി ന്റെ പ്രകൃതി വിരുധ സമീപനത്തിനൊപ്പം നിൽക്കുന്നു. ഉദ്യോ ഗസ്ഥരാകട്ടെ ലോക പരിസ്ഥിതി ഇടപെടലുകളെ അട്ടിമറി ക്കാൻ പദ്ധതികൾ തയ്യാറാക്കുന്നു. 


കോളത്തിന്റെ തണലും കാവലുമായ പശ്ചിമഘട്ടത്തെ പിഴു തും വെട്ടിയും മുറിക്കുന്നതിൽ ഒരു മടിയുമില്ലാത്തവരാണ് സംസ്ഥാന സർക്കാർ,ത്രിതല പഞ്ചായത്തു സംവിധാനങ്ങൾ.  പ്രാദേശിക ജൈവ വൈവിധ്യ വിഭവങ്ങളെ സംരക്ഷിക്കാനും പരിപോഷിപ്പിക്കാനും ഉണ്ടാക്കിയ സംവിധാനം പേപ്പർ പുലി കളായി കേരളത്തിലുണ്ട്.കാടുകളുടെ അരക്ഷിതാവസ്ഥ യുടെ തെളിവാണ് വന്യജീവികളുടെ പുറം യാത്രകൾ . 

മലകളും കാടുകളും തകർക്കുമ്പോൾ അതിനെ വികസന മായി കരുതുന്ന സർക്കാർ,കടൽ തീരവും കടലിന്റെ അടി ത്തട്ടും(കേന്ദ്രത്തിന്റെ Blue Economy)ഖനനവും നിർമ്മാണ ങ്ങൾ കൊണ്ടും അട്ടിമറിക്കുന്നു.മത്സ്യ തൊഴിലാളികളുടെ തൊഴിലിടത്തെ കോർപ്പറേറ്റുകളുടെ വ്യവസായ എസ്റ്റേറ്റുക ളാക്കുന്നതിന് ദേശീയ സർക്കാരിനൊപ്പം സംസ്ഥാന സർ ക്കാരും ഒറ്റ കെട്ടാണ്.

നെൽവയലുകൾ,കണ്ടൽ കാടുകൾ,കായൽ പരപ്പുകൾ, നദികൾ,പുഴകൾ,അരുവികളെല്ലാം Make in India പദ്ധതി ക്കായി വഴി മാറി പോകണമെന്നാണ് സർക്കാർ വാദം. 
ഇന്ത്യയെ വർത്തക സംഘം നിർമ്മിക്കട്ടെ,അവർ നാട് നന്നാ ക്കും എന്ന വാദം പ്രകൃതിയൊടുള്ള വെല്ലുവിളിയാണ്.

കാലാവസ്ഥ ദുരന്തങ്ങളാൽ ദേശീയ വാർഷിക ഉൽപ്പാദ നത്തിൽ 20% എങ്കിലും നഷ്ടം സംഭവിക്കുന്നു.കാർഷിക ഉൽപാദനത്തിലെ തിരിച്ചടി നെല്ല്,ഗോതമ്പ്,തേങ്ങ,ഏലം, തെയില തുടങ്ങിയ രംഗത്ത് പ്രകടമാണ്.മൃഗ ജന്യ രോഗ ങ്ങൾ(നിപ്പ,ഡങ്കു,കുരങ്ങു പനി മുതൽ കോവിഡും ഒക്കെ) ശക്തമായി.ഹരിത വാതക ബഹിർഗമനത്തിൽ കേരളത്തി ന്റെ പങ്ക് നാമ മാത്രമാണ്.എന്നാൽ ദുരന്തങ്ങൾ,തിരിച്ചടികൾ അധികമായി സംഭവിക്കുന്ന കേരളത്തിന്റെ പ്രതിരോധ ശേഷി കൂട്ടാൻ ബന്ധപ്പെട്ടവർ തയ്യാറല്ല.മാലിന്യ സംസ്കരണ ത്തിലെ പാളീച്ചകൾ തിരുത്തപ്പെടുന്നില്ല.പ്ലാസ്റ്റിക് മാലിന്യ കൂമ്പാരം വിഷയമായി തുടരുന്നു.ഇവിടെ അഴിമതിയുടെയും സ്വജന പക്ഷപാതത്തിന്റെയും നിയമ ലംഘനങ്ങളുടെയും നിരുത്തര വാദത്തിന്റെയും സാനിധ്യം ശക്തമാണ്.


നിർമ്മാണങ്ങളിലെ സർക്കാർ ആവേശവും സ്വകാര്യ റോഡും വാഹനങ്ങളുടെ പെരുക്കത്തിലെ അഭിമാനവും സ്വകാര്യ വ്യക്തികളുടെ കൊട്ടാര ഭ്രമവും വികസനമായി  പറഞ്ഞു നടക്കുന്ന സർക്കാർ കാലാവസ്ഥ വ്യതിയാന ത്തിനെ പരിഗണിക്കാൻ മടിയാണ്. 


കാലാവസ്ഥയിലെ തിരിച്ചടികൾ ശരാശരി ഇന്ത്യക്കാരന്റെ ആയുസ്സിൽ 59 മാസത്തെ കുറവു വരുത്തും എന്നു പോലും മനസ്സിലാകാത്ത മന്ത്രിമാരും രാഷ്ട്രീയ ഗുരുക്കന്മാരും , ജൂൺ 5 നെ മരം നടൽ ഉത്സവമാക്കി ചുരുക്കുന്നതിലെ കാപട്യം എന്നാകും നാട് തിരിച്ചറിയുക ?

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment