കോറോണയെ പ്രതിരോധിക്കാം; 11 നിർദേശങ്ങൾ 




ചൈനയിൽ നിന്നും കൊറോണ അണുബാധ ജനുവരി ആദ്യ ആഴ്ച്ചയിൽ  സിംഗപ്പൂർ, തായ്വാൻ, ജപ്പാൻ എന്നിവിടങ്ങളിൽ എത്തീ എങ്കിലും അവിടങ്ങളിൽ മരണസംഖ്യ കുറവായതും യൂറോപ്പിൽ അത് വ്യാപകമായതും അവിചാരിതമല്ല.


സിംഗപ്പൂരിൽ ആരും മരിച്ചില്ല.തായ് വാനിലാകട്ടെ ഒരു മരണവും.ഇറ്റലിയിലും സ്പെയിനിലും അമേരിക്കയിലും മരണസംഖ്യ വർദ്ധിച്ചു.ഏഷ്യയിലെ മുകളിൽ പറഞ്ഞ മൂന്നു രാജ്യങ്ങൾ ഇതിനു മുൻപ് സംഭവിച്ച SARS വിഷയത്തിൽ കൈ കൊണ്ട മുൻ കരുതൽ കൊറോണ പ്രതിരോധ പ്രവർത്തനം വിജയിക്കുവാൻ ഇട നൽകി.

ചൈനയിലെ വുഹാനിൽ മുതൽ കൈ കൊണ്ട കർക്കശമായ Quarantine മാതൃകാപരമായിരുന്നു.41പ്രവേശന കവാടങ്ങളുള്ള നഗരങ്ങളിൽ 14 എണ്ണം ഒഴികെ എല്ലാ മടക്കുവാൻ  തയ്യാറായി.സ്കൂളുകൾ മുതൽ സ്ഥാപനങ്ങൾ വരെയടച്ചു.ഇതേ സമീപനം മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുവാൻ ബന്ധപെട്ടവർ തയ്യാറായി.


ഭയപ്പെടുത്തും വിധം കൊറോണ പടർന്നു പിടിച്ച യൂറോപ്പിലെ ആരോഗ്യ രംഗം സാംക്രമിക രോഗ പ്രതിരോധത്തോടു കാട്ടിയ നിസ്സംഗത രോഗം മൂർച്ഛിക്കുവാൻ കാരണമാണ്. 


ഇംഗ്ലണ്ടിലെ കൊട്ടിഘോഷിച്ചിരുന്ന ജനകീയ ആരോഗ്യ സംവിധാനത്തെ ആഗോള വൽക്കരണ കാലത്തു മുതൽ  അട്ടിമറിക്കുവാൻ കൺസർവേറ്റീവ് പാർട്ടി പ്രത്യേകിച്ചും ലേബർ പാർട്ടി ഭാഗികമായും കാട്ടിയ താൽപ്പര്യത്തിനുള്ള തിരിച്ചടിയാണ് ദ്വീപിൽ കൊറോണ പടർന്നു പിടിക്കുവാൻ കാരണം.അമേരിക്കയുടെ സ്ഥിതിയും വ്യത്യസ്ഥമല്ല.ഇൻഷ്വറൻസ്സ് അടിസ്ഥാനമാക്കിയ ചികിത്സാരീതി വൻ പരാജയമായിരിക്കും എന്ന് അംഗീകരിക്കാത്തവർ അമേരിക്കൻ ഭരണാധിപരും അവരുടെ ഭക്തി പ്രസ്ഥാനക്കാരുമാണ് എന്നു മറക്കരുത്.


1918 ലെ സ്പാനിഷ് പനി അമേരിക്കയിലും മരണം വിതച്ചിരുന്നു.അവിടെ St. Louise ൽ ഉണ്ടായ മരണത്തേക്കാൾ ഫിലാഡൽഫിയായിൽ കൂടുതൽ ദുരന്തങ്ങൾ വരുവാൻ കാരണം St.Louise കൈ കൊണ്ട മുൻകരുതലായിരുന്നു.അവർ സ്കൂളുകളും മറ്റും പൂട്ടുവാൻ തീരുമാനം എടുത്തിരുന്നു.എന്നാൽ ഫിലാഡൽഫിയ അത്തരം സമീപനം കൈകൊണ്ടില്ല എന്ന് ഇവിടെ ഓർക്കേണ്ടതുണ്ട്.


അന്തർദേശീയ അനുഭവങ്ങളെ മുൻ നിർത്തി , കേരളത്തിൻ്റെ ജനകീയ ആരോഗ്യ ശീലത്തൊടൊത്തു പോകുന്ന പ്രതിരോധ പ്രവർത്തനത്തെ കുറ്റമറ്റതാക്കുവാൻ സർക്കാരിന് ബാധ്യതയുണ്ട്. അതിനുള്ള എല്ലാ പിന്തുണയും സർക്കാരിനു നൽകുവാൻ കക്ഷി രാഷ്ട്രീയത്തിനതീതമായി ഏവരും തയ്യാറാകേണ്ടതുണ്ട്.


കേരളത്തിൻ്റെ ആരോഗ്യരംഗത്തിൻ്റെ അടിത്തറ ത്രിണമൂൽ തലത്തിലുള്ള അതിൻ്റെ  പ്രവർത്തനമാണ്. ത്രിതല പഞ്ചായത്തുകളെ മുൻനിർത്തി കൊണ്ടേ പ്രതിരോധ പ്രവർത്തനങ്ങൾ ലക്ഷ്യം കാണുകയുള്ളൂ.പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയ  Mitigation ഘട്ടത്തിലേക്ക് മാറേണ്ടതിനൊപ്പം Contact Tracing Methodകളും തുടരേണ്ടിയിരിക്കുന്നു. നേരത്തെ തുടങ്ങേണ്ടിയിരുന്ന പ്രാദേശിക ജന പ്രതി നിധികളുടെ സഹകരണത്തോടെയുള്ള പ്രതിരോധ പ്രവർത്തനത്തിനായി ഗ്രാമ, നഗരങ്ങൾ  സജ്ജീവമായിട്ടുണ്ട്  എന്നു കരുതാം.അതിനായുള്ള ശ്രമങ്ങൾ സംസ്ഥാന സർക്കാർ ആരംഭിച്ചത് ആശാവഹമാണ്.


അത്തരം ശ്രമങ്ങളെ മുൻനിർത്തി ചില നിർദ്ദേശങ്ങൾ അവതരിപ്പിക്കുന്നു.


1. A. Ward Health Team  രൂപീകരണം.
വാർഡ് മെമ്പർ + Allopathy or Ayur. or Homeopathy or Any medical Practitioner + Nurses + other Para medical members + Health workers + Aasha workers , അവരെ സഹായിക്കുവാൻ രാഷ്ട്രീയ ,യുവജന മറ്റുസംഘടനാ പ്രവർത്തകർ അംഗങ്ങളായTeam.ആരോഗ്യ രംഗത്തു നിന്നും Retire ചെയ്തവരുടെയും Counseling വിദഗ്ദരുടെയും സഹായം ഉപയോഗപ്പെടുത്തുക.


B. Ward Health Team Quarantine വീടുകളെ മോണിറ്റർ ചെയ്യൽ,അവർക്ക് ഭക്ഷണവും മാനസിക സംഘർഷങ്ങൾ ഒഴിവാക്കാനുള്ള വിഭവങ്ങളും എത്തിക്കൽ. ഫോൺ വഴിയും മറ്റും ബന്ധപ്പെടൽ.നാട്ടിലെ പ്രമുഖരെ കൊണ്ട് ആശ്വാസവും ഒപ്പം സഹകരണത്തിന് അനുമോദനവും പങ്കുവെക്കൽ.ദിവസവും പ്രവർത്തനങ്ങൾ വിലയിരുത്തി അനുഭവങ്ങൾ ആരോഗ്യ വകുപ്പിന് കൈമാറൽ, നിർദ്ദേശങ്ങൾ ജനങ്ങളിൽ എത്തിക്കൽ.


C. പരീക്ഷ കഴിഞ്ഞ വിദ്യാർത്ഥികളെ ജനകീയ ആരോഗ്യ പ്രവർത്തനത്തിൻ്റെ ഭാഗമാക്കൽ.അവരെ മുൻ നിർത്തി വ്യാജ പ്രചരണത്തിനെതിരെ ലോക ആരോഗ്യ സംഘടനയുടെ നിർദ്ദേശങ്ങൾ പ്രചരിപ്പിക്കൽ.സമീകൃത ആഹാരം ഉറപ്പുവരുത്തൽ.


D. പൊതു ഇടങ്ങളിലെ തുപ്പൽ, കർച്ചീഫ് ഉപയോഗം മുതലായവ(വ്യക്തി ശുദ്ധി) ശ്രദ്ധയിൽ കൊണ്ടുവരൽ. കിണറുകൾ, മറ്റു ജലശ്രാേതസ്സ് സംരക്ഷണം,  മാലിന്യങ്ങൾ സ്വീകരിക്കുവാൻ രണ്ടു തരം ബാസ്ക്കറ്റുകളെ സജ്ജീവമാക്കൽ. അവയുടെ എണ്ണം വർധിപ്പിക്കൽ, അതിലെ മാലിന്യങ്ങൾ ദിവസം 4 പ്രാവശ്യം മാറ്റുവാൻ സംവിധാനം.


2. ചൈനീസ് മാതൃകയിൽ 1 or 2 മീറ്ററിനുള്ളിൽ നിന്നും ശരീരത്തിൻ്റെ അധിക Temp.അറിയുവാൻ Smart Phone App, Drone Camera (ആൾക്കൂട്ട ഇടങ്ങളിൽ) കൾ ഉപയോഗപ്പെടുത്തൽ. ചൈനീസ് സർക്കാർ തയ്യാറാക്കിയ App മാതൃകയിൽ Automatic Screening സംവിധാനം .


3. പൊതു പ്രവേശന/നിർഗ്ഗമന കവാടങ്ങളിൽ ,ബസ്സ് സ്റ്റോപ്പ്,പോസ്റ്റ് ആപ്പീസ്, ബാങ്ക്, ഭക്ഷണശാല എന്നിവടങ്ങളിൽ നിർബന്ധമായും Sanitize സംവിധാനം ഏർപ്പെടുത്തൽ.(നടപ്പിലാക്കുമെന്നറിയിപ്പ് വന്നിട്ടുണ്ട്) 


4. അനാവശ്യമായി മുഖാവാരണം ഉപയോഗിക്കലിനെ നിരുത്സാഹപ്പെടുത്തൽ.

5. പ്രതിരോധ മെഡിക്കൽ സാധനങ്ങൾ Bill കൾ വഴിമാത്രം സ്വീകരിക്കൽ. പൂഴ്ത്തി വെപ്പുകാർക്കെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസ്സ്.


6. ബാറുകൾ, ബിയർ പാർലറുകൾ എത്രയും വേഗം പൂട്ടുക.സർക്കാർ മദ്യ വിപണനം അവസാനിപ്പിക്കുക.


7. തൊഴിൽ നഷ്ടം പരിഹരിക്കുവാൻ സർക്കാർ സാമ്പത്തിക സഹായം പ്രഖ്യാപിക്കുക.അതിനായി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുക.


8. പൊതു ഇടങ്ങളിൽ ഉച്ചഭാഷിണി വഴി നിർദ്ദേശങ്ങൾ,ഒപ്പം മാനസിക സംഘർഷങ്ങൾ ഒഴിവാക്കുവാൻ സഹായിക്കുന്ന (സംഗീത) പരിപാടികൾ കേൾപ്പിക്കുക.


9. ജനങ്ങളുടെ സഹായ അഭ്യർത്ഥനകൾ, സേവനങ്ങൾ, പരാതികൾ, നിയമ ലംഘനങ്ങൾ എന്നിവ സർക്കാരിനെ അറിയിക്കുവാൻ 100% മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കൽ.


10. നിയമം ലംഘിക്കുന്നവരെ നടപടികൾക്ക് വിധേയമാക്കൽ, നടപടികൾ മറ്റുള്ളവരെ അറിയിക്കുവാൻ സംവിധാനം. വിവരങ്ങൾ കൈമാറുന്നവരെ അനുമോദിക്കുവാൻ ബന്ധപ്പെട്ടവരെ തയ്യാറാക്കൽ .


11. സ്വകാര്യ ആശുപത്രികളെയും സ്വകാര്യ ലാബുകളെയും മറ്റും കൊറോണ വിരുധ പ്രവർത്തനത്തിൽ സജ്ജീവമാക്കുക. 


കൊറോണ ഭീതിയില്‍ നിന്നും കേരളം വേഗത്തിൽ കര കയറും എന്ന് വിശ്വസിക്കാം. ഇതുവരെ സംഭവിച്ച പാളീച്ചകള്‍  പരിഹരിച്ചുകൊണ്ട് , ഇന്ത്യക്ക് മാതൃകയാകുന്ന തരത്തില്‍ കേരളം പകര്‍ച്ച വ്യാധിയെ വിജയകരമായി കീഴ്പെടുത്തും എന്ന് പ്രതീക്ഷിക്കാം.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment