Biparjoy ചുഴലികാറ്റ് ഗുജറാത്ത് തീരത്തേക്ക്




ആശങ്കയുയർത്തിക്കൊണ്ട് Biparjoy ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നു.സർക്കാർ അതിജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ ഗുജറാ ത്തിലും മുംബൈ തീരത്തും കടലേറ്റം രൂക്ഷമാണ്.മുംബൈ യിൽ കനത്ത മഴയും കാറ്റും തുടരുകയാണ്.

 

 

ഗുജറാത്തിലെ കച്ച് ജില്ലയിലെ ജക്കാവുവിൽ മണിക്കൂറിൽ 150 Km വരെ വേഗത്തിൽ കാറ്റ് കര തൊടുമെന്ന സൂചനക ളുടെ അടിസ്ഥാനത്തിൽ മുൻകരുതൽ നടപടികൾ എടുത്തിട്ടുണ്ട്.

 

 

തീരദേശ ജില്ലകളായ കച്ച്,പോർബന്തർ,ദേവഭൂമി ദ്വാരക,ജാം നഗർ,ജുനഗഡ്,മോർബി എന്നിവിടങ്ങളിലെ തീരപ്രദേശത്ത് താമസിക്കുന്നവരെ മാറ്റാനുള്ള നടപടികൾ അധികൃതർ ആരം ഭിച്ചു.തീരത്ത് നിന്ന് 10 Km ചുറ്റളവിൽ താമസിക്കുന്ന ആയിര ക്കണക്കിന് ആളുകളെ ചൊവ്വാഴ്ച മുതൽ സുരക്ഷിത സ്ഥാന ങ്ങളിലേക്ക് മാറ്റുമെന്ന് അവർ പറഞ്ഞു.

 

 

COVID-19  രണ്ടാം തരംഗത്തിനിടയിൽ,ഇന്ത്യ മൂന്ന് ചുഴലിക്കാ റ്റുകൾക്ക് സാക്ഷ്യം വഹിച്ചു,ഗുലാബ്,തൗക്തേ,യാസ് നിരവധി ഇന്ത്യൻ സംസ്ഥാനങ്ങളിൽ നാശം വിതച്ചു.2020-ൽ അടയാള പ്പെടുത്തിയ അംഫാൻ,നിസർഗ മുംബെയെ ബാധിച്ചു, 2020/21 വർഷം ജവാദ്,ബുൾബുൾ മുതലായ13 ചുഴലികാറ്റുകൾ ഉണ്ടായി.

 

 

Biparjoyയുടെ സാനിധ്യത്താൽ മൺസൂൺ കാറ്റ് കേരളത്തി ലെത്താൻ ഒരാഴ്ച വൈകിയിരുന്നു.വർധിച്ച എണ്ണത്തിലും തീവൃതയിലുമുളള ന്യൂന മർദ്ദങ്ങൾ മഴയുടെ സ്വഭാവത്തെ മാറ്റുകയാണ്.

 

 

ചുഴലിക്കാറ്റിനെക്കുറിച്ച്

 

'പാമ്പിന്റെ ചുരുളുകൾ'എന്നർത്ഥം വരുന്ന'സൈക്ലോസ്' എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് 'സൈക്ലോൺ' എന്ന പേര് .

 

 

ചുഴലിക്കാറ്റുകളെ ഇനിപ്പറയുന്നവയുടെ അടിസ്ഥാനത്തിൽ തരം തിരിച്ചിരിക്കുന്നു:

 

1. താഴ്ന്ന മർദ്ദം: 31 kmph ൽ കുറവ്.

 

2. ഡിപ്രഷൻ: 31 മുതൽ 49 km വരെ .

 

3. ഡീപ് ഡിപ്രഷൻ: 50 മുതൽ 61 Km വരെ .

 

4. ചുഴലിക്കാറ്റ്: 62 മുതൽ 88 Km .

 

5. തീവ്രമായ ചുഴലിക്കാറ്റ്: 89 മുതൽ 118 Km വരെ .

 

6. വളരെ തീവ്രമായ ചുഴലിക്കാറ്റ്:119 മുതൽ 221 Km വരെ .

 

7. സൂപ്പർ സൈക്ലോണിക് സ്റ്റോം:222 Km അതിനു മുകളിലും .

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment