ഹിമാലയത്തിന്റെ നെറുകയിലെ അപകട മരണങ്ങൾക്ക് ആരാണ്  ഉത്തരവാദി 




ലോകത്തിന്‍റെ നെറുകയില്‍ എത്തുക എന്നത് പര്‍വതാരോഹകരുടെ വലിയ സ്വപനമാണ്. അതിനുള്ള ശ്രമത്തിന്‍റെ ഭാഗമായി അപകടവും മരണം തന്നെയും സംഭവിച്ചിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെയായി ഹിമാലയന്‍ മലകളില്‍ മരണപെട്ടവര്‍ 17 പേരാണ്. എവറസ്റ്റ് പാതയില്‍ മരിച്ചവരാണ്‌ അധികവും. തിക്കും തിരക്കും നിലവാരമില്ലാത്ത ഉപകരണങ്ങളും മരണ സംഖ്യ വര്‍ദ്ധിപ്പിച്ചു.


എവറസ്റ്റ് യാത്രയുടെ ബേസ് ക്യാമ്പിനെ (EBC) Qomolangma Base camp എന്നും വിളിക്കും. ചൈനയില്‍ നിന്നും നേപ്പാളില്‍ നിന്നുമുള്ള ആളുകള്‍ എത്തുന്ന  ക്യാമ്പുകളില്‍ തെക്കന്‍ ക്യാമ്പ് (നേപ്പാള്‍ അതിർത്തി) 5364 മീറ്റര്‍ ഉയരത്തിലും വടക്കന്‍ ക്യാമ്പ്(ചൈന-ടിബറ്റ്) 5150 മീറ്റര്‍ മുകളിലും സ്ഥിതി ചെയ്യുന്നു. അവിടെ നിന്നും ഓരോ നിശ്ചിത ഉയരത്തില്‍ എല്ലാം കൂടി 6 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. അവസാനത്തെ ക്യാമ്പ് 8501 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതാണ്. അവിടെ നിന്നും 299 മീറ്റര്‍ ഉയരം താണ്ടിയാല്‍ 8800 മീറ്ററില്‍ സ്ഥിതി ചെയ്യുന്ന എവറസ്റ്റ് മുനമ്പില്‍ എത്താം.


ഷെര്‍പ്പകള്‍ പരമ്പരാഗതമായി മലമുകളില്‍ ഭാരമെത്തിച്ചു ജീവിക്കുന്നവരും പര്‍വ്വത ആരോഹണത്തെ തൊഴിലായി സ്വീകരിച്ചിരിക്കുന്നവരുമാണ്. ചൈനയും നേപ്പാളും എവറസ്റ്റ് പര്‍വ്വതാരോഹകരെ നിശ്ചിത ഫീസും ആരോഗ്യ പരിശോധനയും നടത്തി മലകയറി വിജയിച്ചവരെ മാത്രം അങ്ങോട്ടെക്ക് അനുവദിക്കുന്നു.  ഈ വര്‍ഷം നേപ്പാള്‍ 381 ആളുകളെ കയറുവാന്‍ അനുവദിച്ചത് ടൂറിസത്തിന്‍റെ പേരിലായിരുന്നു.


അധികമായി ആളുകളെ പോകുവാന്‍ അനുവദിച്ചതിനാല്‍ മലകയറ്റക്കാര്‍ക്ക് നിശ്ചിത സമയത്ത് മലയുടെ ഉച്ചിയില്‍ എത്തി മടങ്ങുവാന്‍ കഴിയാതെ വന്നു.  ഉദേശിച്ചതിലും നേരത്തെ ഓക്സിജന്‍ കുറ്റികള്‍ കാലിയായി. എന്നാല്‍ ചൈനയുടെ നിയന്ത്രണത്തില്‍ എത്തിയവര്‍ക്ക് ഇത്തരം ദുരന്തങ്ങള്‍ വളരെ കുറച്ചേ ഉണ്ടായുള്ളു. ഹിമാലയന്‍ മലനിരകളിലെ ഉരുകി തീരുന്ന മഞ്ഞു പാളികള്‍ അവയുടെ സ്വഭാവത്തില്‍ പോലും മാറ്റം ഉണ്ടാക്കിയിട്ടുണ്ട്. എവറസ്റ്റില്‍ കുമിഞ്ഞു കൂടിയ മാലിന്യങ്ങളെ താഴെ എത്തിച്ച് കൊടുമുടിയെ രക്ഷിക്കുവാനുള്ള ശ്രമങ്ങള്‍ ഒരു വശത്ത് നടക്കുമ്പോള്‍ തിക്കിലും തിരക്കിലും പെട്ട മരണങ്ങള്‍  എവറസ്റ്റ് കൊടുമുടിയില്‍ എത്രയോ വര്‍ദ്ധിച്ചിരിക്കുന്നു. ഹിമാലയന്‍ മല നിരകളില്‍ ഒട്ടുമിക്കതും പരിസ്ഥിതി വിഷയത്താല്‍ തകരുന്നു എന്ന വസ്തുത ഇന്നും വേണ്ടവണ്ണം ശ്രദ്ധിക്കുവാന്‍ ഉത്തരവാദിത്തമുള്ള നേതാക്കള്‍  സന്നദ്ധമല്ല?

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment