ഗ്രീൻ കേരള മൂവ്മെന്റ് കൂടിയിരിപ്പിൽ അവതരിപ്പിക്കാൻ തയ്യാറാക്കിയ കരട് നിർദ്ദേശങ്ങൾ




ഗ്രീൻ കേരള മൂവ്മെന്റ് കൂടിയിരിപ്പിൽ അവതരിപ്പിക്കാൻ തയ്യാറാക്കിയ കരട് നിർദ്ദേശങ്ങൾ ...

 

 

1. പ്രകൃതി സംരക്ഷണവും പരിസ്ഥിതി പ്രവർത്തനവും നിത്യജീവിതത്തിന്റെ ഭാഗമാണെന്ന് ജനങ്ങളെയും പ്രാദേശീയ ഭരണകൂടങ്ങളേയും ബോദ്ധ്യപ്പെടുത്തുകയും പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾക്കായി  ജനങ്ങളെ സജ്ജരാക്കു കയും ചെയ്യുക.

 

 

2 പ്രകൃതി ദുരന്തങ്ങളുടെ മൂലകാരണം മനുഷ്യരുടെ അമിത മായ ഉപഭോഗതൃഷ്ണയാണെന്ന തിരിച്ചറിവ് ജന സമൂഹത്തി ലെത്തിക്കുകയും പൊതു ചർച്ചകൾക്ക് വിഷയീഭവിപ്പിക്കു കയും ചെയ്യുക.

 

 

3.ദുരന്തങ്ങളെ അവ വരൾച്ചയോ,കാട്ടുതീയോ,പ്രളയമോ കൊടുങ്കാറ്റോആവട്ടെ അവയെ പ്രതിരോധിക്കാൻ ജനങ്ങളെ സജ്ജരാക്കുക.

 

 

4.അശാസ്ത്രീയ ഖനനങ്ങളെക്കുറിച്ച് ബോധവൽകരണo

നടത്തുക.

 

 

5.വിനോദ സഞ്ചാരത്തിന്റെ പേരിൽ നടക്കുന്ന അശാസ്ത്രീയ ഭൂവിനിയോഗം,അനധികൃത നിർമ്മിതികൾ,വനവും പുഴ തീരവും കയ്യേറ്റം തുടങ്ങിയവയിൽ ഉൾക്കൊള്ളുന്ന അപകട ങ്ങളെക്കുറിച്ച്, വിശേഷിച്ചും, പ്രകൃതി ചൂഷണം,പരിസ്ഥിതി നാശം,മലിനീകരണം തുടങ്ങിയവയെക്കുറിച്ച് ജനങ്ങളെയും അധികരികളേയും യഥാസമയം ബോദ്ധ്യപ്പെടുത്തുകയും പ്രക്ഷോഭങ്ങൾ ഉൾപ്പെടെയുള്ള തുടർ നടപടികൾ സ്വീകരിക്കു കയും ചെയ്യുക.

 

 

6. സാർവ്വദേശീയവും സാമൂഹ്യ നീതിയിൽ അധിഷ്ഠിതവുമായ ശാസ്ത്രീയവും, ജൈവികവും, ആരോഗ്യകരവുമായ സമഗ്ര പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുക.ജനങ്ങളിൽ ശാസ്ത്ര ബോധം ജനിപ്പിക്കുക.

 

 

7.മനുഷ്യർ ഉൾപ്പെടെയുള്ള സകല ചരാചരങ്ങളുടേയും നിലനി ലനില്പിന് തന്നെ ഭീഷണിയാവുന്ന രീതിയിൽ നടക്കുന്ന വിനാശ ഇടപെടലുകളെ ചെറുക്കുകയും ഭൂമിയിലെ സ്വാഭാവിക ആവാസ വ്യവസ്ഥയുടെയും ജൈവസമ്പത്തിന്റേയും നിലനില്പ് ഉറപ്പാക്കകയും ചെയ്യുക.

 

 

8.വിവിധ ജനവിഭാഗങ്ങളിൽ നിന്നും പരമ്പരാഗത അറിവു കൾ ശേഖരിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക.

 

 

9. സെമിനാറുകൾ,പഠന ക്ലാസുകൾ,പഠന യാത്രകൾ പൊതു യോഗങ്ങൾ, തുടങ്ങിയവ സംഘടിപ്പിക്കുക.

 

 

10. പത്രമാസികകളും വിവര സാങ്കേതിക വിദ്യ ഉപയോഗപ്പെ ടുത്തിയുള്ള മാസികകളും ഇതര പ്രസിദ്ധീകരണങ്ങളും ആരംഭിക്കുക.

 

 

11.പ്രകൃതി സംരക്ഷണ മേഖലയിൽ ലോകത്തിലുടനീളം നടക്കുന്ന പ്രവർത്തനങ്ങളെയും അവ ആവിഷ്‌കരിക്കുന്ന പ്രസ്ഥാനങ്ങളെയും ജനങ്ങൾക്ക് പരിചയപ്പെടുത്തുക.

 

 

12. പശ്ചിമഘട്ടത്തിന്റെ സംരക്ഷണവും പുനരുജ്ജീവനവും ലക്ഷ്യമാക്കി പ്രവർത്തിക്കുക.

മാധവ് ഗാഡ്ഗിൽ സമിതി റിപ്പോർട്ട് നടപ്പാക്കുന്നതിന് ഭരണ കേന്ദ്രങ്ങളിൽ സമ്മർദ്ദം ചെലുത്തുക.

 

 

13. മലിനീകരണം ഏതുമാവട്ടെ അവയുടെ ദൂഷ്യവശങ്ങ ളെക്കുറിച്ച് ജനങ്ങളെയും ഭരണകൂടങ്ങളെയും യഥാസമയം ബോധ്യപ്പെടുത്തുകയും ഭരണഘടന നലകുന്ന ശുദ്ധമായ പരിസ്ഥിതിയിൽ ജീവിക്കാനുള്ള അവകാശത്തിന്നായി പോരാടുകയും ചെയ്യുക.

 

 

14. വന വിസ്തൃതിയും തണ്ണീർതട വിസ്തൃതിയും പുഴകളിലെ നീരൊഴുക്കും ശുദ്ധ ആവാസ വ്യവസ്ഥയും നിലനിർത്താനും വർദ്ധിപ്പിക്കാനും ആവശ്യമായ പ്രവർത്തനങ്ങൾ ആവിഷ് കരിക്കുകയും അവ നടപ്പാക്കാൻ അധികൃതരിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്യുക.

 

 

15 .മനുഷ്യ - മൃഗ സംഘർഷങ്ങൾ ലഘൂകരിക്കുവാൻ കർമ്മ പദ്ധതികൾ ആവിഷ്കരിക്കുക.

 

 

16.ഓരോ ഗ്രാമങ്ങളിലും കൂടുതൽ പൊതു ഇടങ്ങൾ കണ്ടെ ത്തുകയും നിലനിർത്തുക ചെയ്യുക.പൊതു ഇടങ്ങൾ ഇല്ലാത്ത പ്രദേശങ്ങളിൽ ബഹുജന / പ്രാദേശിയ ഭരണകൂടങ്ങളുടെ സഹകരണത്തോടെ അവ കണ്ടെത്തുകയും നിർമ്മിക്കുകയും ചെയ്യുക.

 

 

17.വരുകാല ആവശ്യകതകൾക്ക് അനുസ്തൃതമായി പ്രകൃതി സംരക്ഷണ രംഗത്ത് വരുത്തേണ്ട മാററങ്ങളും പ്രവർത്തന പദ്ധതികളും ആവിഷ്കരിക്കുന്നതിന്നായി പഠന - ഗവേഷണ കേന്ദ്രം ആരംഭിക്കുക.

 

 

തുടങ്ങിയവയാണ് ചർച്ചക്കായി അവതരിപ്പിക്കുന്നത്. കൂടുതൽ നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment