എൽ നിനോ പടിയിറങ്ങും, മൺസൂൺ കാലത്തിനും മാറ്റത്തിനു സാധ്യത !




കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും ശക്തമായി മാറിയ ചൂട് ലോകത്താകെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. കാടുകൾ കത്തുകയും ജീവികൾ തെരുവിലറങ്ങുകയുമാണ്.

 

2023-24ൽ പ്രകടമായി വരുന്ന എൽ നിനോ എക്കാലത്തെയും ശക്തമായ അഞ്ചിൽ ഒന്നായി മാറി.2020 നും 2022 നും ഇട യിൽ മൂന്ന് വർഷത്തേക്ക് നീണ്ട ലാ നിനയുടെ ഏറ്റവും ദൈർഘ്യമേറിയതും ശക്തവുമായ ഘട്ടങ്ങളിലൊന്നിൻ്റെ പിൻബലത്തിലാണ് ഇത് വന്നത്.

 

 

നിലവിലെ എൽ നിനോയുടെ ആഘാതം ഈ വർഷം മെയ് വരെയെങ്കിലും തുടരാമെന്ന് ലോക കാലാവസ്ഥ വിധക്തർ പറയുന്നു. ഈ സമയത്ത് ലോകത്തിൻ്റെ മിക്ക ഭാഗങ്ങളിലും സാധാരണ താപനിലയേക്കാൾ ഉയർന്ന താപനില അനുഭവ പ്പെടും .സമുദ്രങ്ങളിലെ സമുദ്രോപരിതല താപനിലയും ഉയർ ന്നതാണെന്നും വരും മാസങ്ങളിൽ ആഗോള താപനില സാധാ രണയേക്കാൾ കൂടുതലായിരിക്കും.

 

 

2023 ജൂൺ മുതൽ എല്ലാ മാസവും  പുതിയ പ്രതിമാസ താപ നില റെക്കോർഡ് സ്ഥാപിച്ചു.2023 ഇതുവരെ രേഖപ്പെടുത്തി യതിൽ വച്ച് ഏറ്റവും ചൂടേറിയ വർഷമായിരുന്നു.ഈ റെക്കോർഡ് താപനിലയിൽ എൽ നിനോ സംഭാവന നൽകി യിട്ടുണ്ട്.ഹരിതഗൃഹ വാതകങ്ങളാണ് പ്രധാന കുറ്റവാളി.

 

2024  ജനുവരിയിലെ സമുദ്രോപരിതല താപനില ജനുവരി യിലെ ഏറ്റവും ഉയർന്ന താപനിലയാണ്. ഇതും ആശങ്കാജ നകമാണ്.2024 ഫെബ്രുവരിയിൽ,ഭൂമധ്യരേഖാ പസഫിക് സമുദ്രത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും സമുദ്രോപരിതല താപനില വർധിച്ചു. എൽ നിനോയിൽ നിന്ന് ENSO-ന്യൂട്രലിലേ ക്കുള്ള(El Niño–Southern Oscillation)മാറ്റം 2024 ഏപ്രിൽ-ജൂൺ മാസത്തോടെ 83% സാധ്യതയുണ്ട്.

 

 

എൽ നിനോ പ്രതിഭാസത്തിൻ്റെ പടിയിറക്കം മൺസൂണിനെ എങ്ങനെ ബാധിക്കും എന്ന സംശയത്തിലാണ് ശാസ്ത്ര ലോകം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment