എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ 4.39 കോടി അനുവദിച്ചു 




കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 മുതല്‍ മൂന്ന് ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ സര്‍ക്കാര്‍ എഴുതിത്തള്ളും. ഇതിനായി 4,39,41,274 രൂപ സാമൂഹ്യനീതി വകുപ്പ് അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു.


50,000 മുതല്‍ 3 ലക്ഷം രൂപ വരെയുള്ള 455 കടബാധ്യതകള്‍ എഴുതിത്തള്ളാനുള്ള തുകയാണ് കാസര്‍ഗോഡ് ജില്ല കളക്ടര്‍ക്ക് അനുവദിച്ച് ഉത്തരവായത്. കടബാധ്യതമൂലം കാലങ്ങളായി ദുരിതമനുഭവിക്കുന്ന നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസമാകുന്നതാണ് സര്‍ക്കാര്‍ തീരുമാനം. ഇതോടെ വര്‍ഷങ്ങളായുള്ള ഇവരുടെ ആവശ്യത്തിനാണ് പരിഹാരമായിരിക്കുന്നത്. 


എന്‍ഡോസള്‍ഫാന്‍ സമരത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ചേര്‍ന്ന യോഗത്തില്‍ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ദുരിതബാധിതരുടെ മൂന്ന് ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളുന്നതിന് ആവശ്യശ്യമായ 7.63 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാൽ പിന്നീട് നടപടികൾ ഒന്നും ആയിരുന്നില്ല. തുടർന്ന് വീണ്ടും സമരം ആരംഭിച്ചതിന് പിന്നാലെ നടന്ന നടന്ന ചർച്ചയെ തുടർന്നാണ് ഇപ്പോൾ നടപടി ഉണ്ടായത്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment