കാലാവസ്ഥാ ശാസ്‌ത്രജ്ഞന്മാരുടെ വിമാനയാത്രകൾ വർധിക്കുന്നു




കാലാവസ്ഥാ രംഗത്തു പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞന്മാർ നടത്തുന്ന ആകാശ യാത്രകൾ മറ്റു ശാസ്ത്രജ്ഞരെക്കാൾ കൂടുതലായിരുന്നു എന്ന്  Global Environmental Change1 സർവ്വേ പറയുന്നു. 59 രാജ്യങ്ങളിൽ 1400 വിദഗ്ധരുടെ ഇടയിൽ നടത്തിയ പഠനങ്ങൾ അതിന് തെളിവാണ്. സംഘടനകളുടെ പേരിൽ പ്രാദേശികമായും രാജ്യങ്ങൾ കടന്നുള്ള യാത്രകളും നടത്തുന്നവരിൽ ഇവർ തന്നെയാണ് മുന്നിൽ. 

 


വിമാനയാത്രകൾക്കു പൊതുവേ ഹരിത പാതുക തോത് കൂടുതലാണ്. ഓരോ യാത്രികനും ഒരു Km ന് 220 മുതൽ 250 ഗ്രാം വരെ കാർബൺ വിമാന യാത്ര വഴി പുറത്തു വിടുന്നു. ബസ്സ് യാത്രയിൽ അത് 102 ഗ്രാം, 4 പേർ കാറിൽ യാത്ര ചെയ്യുമ്പോൾ ഓരോരുത്തരും 44 ഗ്രാം, തീവണ്ടി 25 ഗ്രാം കാർബൺ ബഹിർഗമിക്കും. ജല മാർഗ്ഗത്തിൽ ഹരിത പാതുകം പൊതുവേ കുറവാണ്. പരിസ്ഥിതി രംഗത്തെ ശാസ്ത്രജ്ഞന്മാരുടെ വിമാനയാത്ര മറ്റുള്ള രംഗത്തുള്ളവരേക്കാൾ കൂടുതലാണെന്ന വാർത്ത കൗതുകകരമായി തോന്നാം .

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment