പരിസ്ഥിതി മാഫിയയ്ക്ക് കുറ്റകൃത്യങ്ങളുടെ പട്ടികയിൽ നാലാംസ്ഥാനം ;യു എൻ




പരിസ്ഥിതി നശീകരണവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ പെരുകുകയാണെന്ന് യു എൻ റിപ്പോർട്ട്.

 

 

2016 ലെ കണക്കനുസരിച്ച് 91-259 billionഡോളർ കൈമാറ്റം നടക്കുന്ന പാരിസ്ഥിതിക കുറ്റകൃത്യങ്ങളുടെ മേഖല വൻകുറ്റകൃത്യങ്ങളുടെ പട്ടികയിൽ നാലാംസ്ഥാനത്ത്എത്തിക്കഴിഞ്ഞു.മയക്കുമരുന്ന് വ്യാപാരം,സാമ്പത്തിക ക്രമക്കേടുകൾ,,മനുഷ്യക്കടത്ത് എന്നിവയ്ക്ക് തൊട്ടുപിന്നിലാണ്പാരിസ്ഥിതിക കുറ്റകൃത്യങ്ങൾ സ്ഥാനമുറപ്പിച്ചിരിക്കുന്നത് .

 

 

അനധികൃതമായി നടക്കുന്ന പരിസ്ഥിതിയുടെയും ജൈവവൈവിധ്യത്തിന്റെയും പ്രകൃതിവിഭവങ്ങളുടെയും ചൂഷണം,ക്രിമിനലുകളെ സംബന്ധിച്ച് മറ്റു മേഖലകളെക്കാൾ ലാഭകരവും ബുദ്ധിമുട്ടുകളി ല്ലാതെ ചെയ്യാവുന്നതും ആണെന്ന് UNEP റിപ്പോർട് വ്യക്തമാക്കുന്നു.ഗവണ്മെന്റുകളുടെ ഭാഗത്തുനിന്ന് വേണ്ട വിധത്തിൽ ഉചിതമായ ഇടപെടലുകളുണ്ടാകാത്തതുമൂലം ചില രാജ്യങ്ങളിൽ പാരിസ്ഥിതിക കുറ്റകൃത്യങ്ങൾക്ക് മുഖ്യ പരിഗണ ലഭിക്കുന്നില്ല .

 

 


വന്യജീവികളുടെ കള്ളക്കടത്ത് ,അനധികൃത മത്സബന്ധനം, കാട്ടുതടികളുടെ കള്ളക്കടത്ത് ,മാലിന്യ കച്ചവടം ,ഖനനം എന്നീ മേഖലകളിലായി പാരിസ്ഥിതിക കുറ്റകൃത്യങ്ങൾ പെരുകിക്കൊണ്ടിരിക്കുകയാണ്.2014 ശേഷമാകട്ടെ മറ്റു കുറ്റ കൃത്യമേഖലകളിൽ 5 മുതൽ7ശതമാനംവർദ്ധനവുണ്ടായപ്പോൾ പരിസ്ഥിതി സംബന്ധമായ കുറ്റകൃത്യങ്ങൾ 24 വർദ്ധിക്കുകയും ചെയ്തുവെന്ന് യു.എൻ പരിസ്ഥിതി വിഭാഗം ഇന്റർപോളുമായി ചേർന്ന് തയ്യാറാക്കിയ റിപ്പോർട് പറയുന്നു .

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment