പ്രതിവർഷം 20 ലക്ഷം ടൺ ഇലക്ട്രോണിക് മാലിന്യങ്ങൾ സംസ്കരണം പ്രതിസന്ധിയിലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം




രാജ്യത്തെ ഇ മാലിന്യ സംസകരണം പ്രതിസന്ധിയിലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം.ഈ മാലിന്യ സംസ്കരണ കേന്ദ്രങ്ങളിൽ അപകടകരണമായ രീതിയിൽ ഇ  മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നു .രജിസ്റ്റർ ചെയ്ത്  പ്രവർത്തിക്കുന്ന ഇ - മാലിന്യസംസ്കരണ കേന്ദ്രങ്ങൾ പോലും പര്യാപതമായ സംസ്‍കരണ സാമഗ്രികളുടെ അഭാവവും ഭീമമായ സംസ്കരണ ചെലവും മൂലം മാലിന്യങ്ങളിൽ നിന്ന് പൊളിച്ചുപണികൾ നടത്തുന്ന പ്രവർത്തനിങ്ങൾക്കാണ് താല്പര്യമെടുക്കുന്നതെന്ന് 'ദി ഹിന്ദു' റിപ്പോർട്ടു ചെയ്യുന്നു.പത്ത് രജിസ്റ്റർ ചെയ്ത കേന്ദ്രങ്ങളിലും ഒരു റജിസ്റ്റർ ചെയ്യാത്ത കേന്ദ്രത്തിലും പരിസ്ഥിതി മന്ത്രാലയം നടത്തിയ  അന്വേഷണത്തിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ ചട്ടങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന് കണ്ടെത്തി.

 

 

 രാജ്യത്ത് 178 ഇ- മാലിന്യ സംസ്കരണ കേന്ദ്രങ്ങളാണ് റജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്.ഒരു വർഷം ഉൽപ്പാദിപ്പിക്കുന്ന ഇ മാലിന്യത്തിന്റെ അളവ് 20 ലക്ഷം ടണ്ണും.അംഗീകൃത മാലിന്യ സംസ്കരണ കേന്ദ്രങ്ങളിൽ പോലും കൈകാര്യം ചെയ്യാവുന്നതിലധികം മാലിന്യം കെട്ടിക്കിടക്കുന്നു.

 

 

കാൺപൂരിലെ ഒരു അംഗീകൃത കേന്ദ്രത്തിൽ കെട്ടിക്കിടക്കുന്നത് 7190 ടൺ  മാലിന്യമാണ്.ഇതിൽ എയർ കണ്ടീഷൻ കണ്ടീഷണർ കംപ്രസർ ,ടെലിവിഷൻ സെറ്റുകൾ കംപ്യൂട്ടറുകൾ സർക്യൂട്ട് ബോഡുകൾ എന്നിവ ഉൾപ്പടുന്നു . ഇവിടെ ഉപകരണങ്ങൾ പൊളിച്ചുപണി മാത്രമാണ് നടത്തുന്നത് 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment