മുതലപ്പൊഴിയെ മരണക്കെണിയാക്കിയത് ആർക്കുവേണ്ടി ?




മുതലപ്പൊഴിയില്‍ തിങ്കളാഴ്ച രാവിലെ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി.അബോധാവസ്ഥയിൽ കിട്ടിയ സംഘത്തിലെ  നാലാമത്തെ മത്സ്യ തൊഴിലാളിയെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.ആശുപത്രിയില്‍ വെച്ചാണു മരണം സംഭവിച്ചത്.തിങ്കളാഴ്ച പുലര്‍ച്ചെ 4 മണിയോടെയാണ് 'പരലോക മാതാ’ വള്ളം മറിഞ്ഞത്.പൊഴിമുഖത്തേക്ക് പ്രവേ ശിക്കുമ്പോൾ ശക്തമായ തിരമാലയിൽപ്പെടുകയായിരുന്നു വള്ളം.

 


പുലിമുട്ട് സ്ഥാപിച്ച ശേഷം(2015)ഇതുവരെ 70 ഓളം പേരാണ് മുതലപ്പൊഴിയിൽ മരിച്ചത്.ദിനം പ്രതി ഉണ്ടാകുന്ന അപകട ങ്ങൾ നിരവധിയാണ്.പുലിമുട്ടു നിർമാണത്തിലെ അശാസ്ത്രീ യതയാണ് അപകട കെണിയായി മുതലപ്പാെഴിയെ മാറ്റിയ തെന്ന് നാട്ടുകാർ പറയുന്നു.

 

തിരുവനന്തപുരം നഗരത്തിൽനിന്നും 26 Km വടക്ക് സ്ഥിതി ചെയ്യുന്ന പ്രദേശമായ പെരുമാ തുറയിലെ പൊഴിയാണ് മുതല പ്പൊഴി.വാമനപുരം പുഴ,കഠിനംകുളം കായൽ വഴി കടലിൽ പതിക്കുന്നു.കഠിനംകുളം കായലും അഞ്ചുതെങ്ങു കായലും ഈ പൊഴി വഴി കടലിൽ മുട്ടുന്നു.ശംഖുമുഖം-വേളി തുമ്പ റോഡ് നേരെ ചെന്നെത്തുന്നത് മുതലപ്പൊഴിയിലാണ്.ഈ പൊഴി സ്വയമെവയൊ മനുഷ്യരുടെ ഇടപെടൽ കൊണ്ടോ തുറ ക്കുകയും അത് അഴിയായി മാറുകയും ചെയ്യും.മണ്ണ് അടിയു ന്നതൊടെ പൊഴിയായി തീരും.

 

മൂന്നു കായലുകളുടെ സംഗമ ഇടമായ മുതലപ്പൊഴിയിൽ ചെമ്മീനുകളെ പിടിക്കാനായി ഒരു കാലത്ത് കുറ്റി വലകൾ സ്ഥാപിച്ചിരുന്നു.അത് വലിയ വരുമാന മാർഗ്ഗവുമായിരുന്നു.

 


മുതലപ്പൊഴി ഹാർബർ ആയി മാറണം എന്നവാദം ഉയർന്നത് കട്ട വള്ളങ്ങൾ,ചൂണ്ടപ്പണി,വലിയ പട്ടു വലകൾ,യന്ത്രവൽകൃ ത പ്ലൈവുഡ് വള്ളങ്ങൾ ഉപയോഗിക്കുന്ന മത്സ്യ തൊഴിലാളി കളിൽ നിന്നാണ്.അവർ മൺസൂൺ കാലത്ത് തങ്കശ്ശേരി വരെ (40 km)ഉപകരണങ്ങളുമായി യാത്ര ചെയ്ത് കടലിൽ ഇറങ്ങ ണമായിരുന്നു.ഈ സാഹചര്യത്തിലാണ്1980/90 കാലത്ത് മുതലപ്പൊഴി ഹാർബർ എന്ന ആവശ്യം ശക്തമായത്. 

 

കരയിൽ നിന്ന് വലിച്ചു കയറ്റുന്ന കമ്പവല,ചെറു വലകൾ ഉപയോഗിക്കുന്നവർക്ക് ഹാർബർ ആവശ്യമായിരുന്നില്ല.

 

നീണ്ടകരയെ പോലെ യന്ത്രവൽകൃത ബോട്ടുകൾക്കുള്ള തുറ മുഖ മാതൃകയല്ല വേണ്ടത് എന്ന വാദം നാട്ടുകാരുടെ ഇടയിൽ ശക്തമായിരുന്നു.തങ്കശ്ശേരിയിൽ എന്ന പോലെ പരമ്പരാഗത ഉരുക്കൾക്ക് സഹായകരമായ സംവിധാനം വേണമെന്നാണ് തൊഴിലാളികൾ അഭിപ്രായപ്പെട്ടത്.എന്നാൽ നീണ്ടകര മാതൃക യിൽ ബോട്ടുകൾ കായലിൽ അടുപ്പിക്കും വിധം സർക്കാർ ഹാർബർ നിർമ്മിച്ചു.പൊഴിമുഖത്തിന്റെ ഇരു വശവും കല്ലു കൾ അടുക്കി ബണ്ടുകൾ നിർമ്മിച്ച്,സ്ഥിരമായ അഴിമുഖം കൃതൃമമായി നിർമ്മിക്കാൻ താൽപ്പര്യം കാട്ടിയില്ല.രണ്ടു പുലി മുട്ടുകൾ ലംബമായി കടലിലെയ്ക്കു തള്ളി അഴിമുഖം തുറന്നു വെക്കാനാണ് സർക്കാർ തീരുമാനിച്ചത്.

 

പുലിമുട്ടുകളുളള ഹാർബറുകളിൽ തിരയടി കുറയുന്നതാണ് പതിവ്.എന്നാൽ മുതലപ്പൊഴിയിൽ മറിച്ചാണ് സ്ഥിതി.പൊഴി മുഖത്തേക്ക് അടിച്ചു കയറുന്ന കൂറ്റൻ തിരമാലകളെ കടന്നു വേണം ബോട്ടുകളും വളളങ്ങളും കടലിലേക്ക് പോകേണ്ടതും മടങ്ങി വരേണ്ടതും. 

 


പുലിമുട്ട് സ്ഥാപിച്ചത് മുതൽ അപകടങ്ങൾ പതിവായ മുതല പ്പൊഴിയിൽ വിഴിഞ്ഞത്തേക്ക് പാറ കൊണ്ടുപോകാൻ വേണ്ടി പുലിമുട്ട് പൊളിച്ചത് വിഷയത്തെ രൂക്ഷമാക്കി.170 മീറ്റർ പുലി മുട്ട് പൊളിച്ച് നീക്കിയതോടെ തിര അടിക്കുന്നത് ഹാർബറിന കത്തേക്കാണ്.ഇതോടെ അപകടങ്ങൾ വർധിച്ചു.

 


മുതലപ്പൊഴിയിലെ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ ചുമതല പ്പെടുത്തിയത് Central Water and Power Research Station , Pune, യെയാണ്.അവർ പ്രാദേശത്തെ തിരമാലകൾ,ഒഴുക്ക്,മണൽ നീക്കം എന്നിവയെ പറ്റി പഠിച്ചു.Sediment Transport ന്(മണൽ ഒഴുക്ക്) തടസം ഉണ്ടാകുന്ന പണികൾ നടന്നാൽ മണൽ വലിയ തോതിൽ അടിയും.ഇവിടെ മണൽ ഒഴുക്കിന്റെ തോത് കൂടുത ലാണ്.രണ്ടു നിർദ്ദേശങ്ങൾ 2011ൽ തന്നെ അവർ നൽകി.

 

1. പുലിമുട്ടുകളുടെ നീളം കൂട്ടുക .

 

2. മണൽ അടിയുന്ന തെക്കൻ ഭാഗത്തു നിന്നും മണ്ണ് വടക്കൻ ഭാഗത്തെ ശോഷണം ഉണ്ടാകുന്ന ഇടത്തെത്തിക്കുക.
(Sand Bypassing).

 

പത്തു വർഷങ്ങൾക്കു മുമ്പ് വിധക്തർ നൽകിയ നിർദ്ദേശ ങ്ങൾ നിർദ്ദേശങ്ങളായി ഇന്നും സർക്കാരിന്റെ കൈവശമുണ്ട്. ദുരന്തങ്ങൾ ആവർത്തിക്കുന്നു.

 


അദാനിയുടെ തുറമുഖ നിർമാണത്തിനായി പുലിമുട്ടിന്റെ ഭാഗം പൊളിച്ചു നീക്കിയതും മണൽ മാറ്റാൻ(എല്ലാ വർഷവും), Regular sand bypassing, താൽപ്പര്യം കാട്ടാതിരുന്നതും മരണ മുഖമായി മുതലപ്പൊഴിയെ മാറ്റുകയായിരുന്നു

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment