ടണലിൽ അകപ്പെട്ട 40 തൊഴിലാളികളും ചാർധാം പദ്ധതിയും




വടക്കന്‍ ഉത്തരാഖണ്ഡിൽ നിര്‍മാണത്തിലിരിക്കുന്ന തുരങ്കം തകര്‍ന്ന് 40 തൊഴിലാളികൾ കുടുങ്ങിയത് നവംബര്‍ 12 ന് വെളുപ്പിനാണ്.

 

ബ്രഹ്‌മഖല്‍-യമുനോത്രി ദേശീയപാതയില്‍ സില്‍ക്യാരയ്ക്കും ദണ്ഡല്‍ഗാവിനും ഇടയിലുള്ള തുരങ്കം ഞായറാഴ്ച രാവിലെ  തകര്‍ന്നു.4,531മീറ്റര്‍ നീളമുള്ള സില്‍ക്യാര ടണല്‍ കേന്ദ്ര റോഡ് ഗതാഗതം,ഹൈവേ മന്ത്രാലയത്തിന്റെ കീഴിലുള്ള ചാര്‍ധാം പദ്ധതിയുടെ ഭാഗമാണ്.11000 കോടി രൂപയുടെ  നിർമാണമാണ് നടക്കുന്നത്.

 

 

853.79 കോടി രൂപ മുതല്‍ മുടക്കിയ തുരങ്ക നിർമാണത്തിൽ ഡൈനാമൈറ്റ്,വലിയ ഡ്രില്ലറുകള്‍ എന്നിവയുപയോഗിച്ചുള്ള  പ്രവർത്തനമാണ് അപകടത്തിലെക്ക് എത്തിച്ചത്.

 

 

തൊഴിലാളികളെ കുഴൽവഴി പുറത്തെത്തിക്കാനായി ആദ്യം ഉപയോഗിച്ച യന്ത്രം കേടായതിനെ തുടർന്ന് പുതിയ ഡ്രില്ലിങ് യന്ത്രം എത്തിച്ചു.തുരങ്കത്തിൽ അടിഞ്ഞുകൂടിയ മണ്ണിനുള്ളി ലൂടെ 900 mm വ്യാസമുള്ള ഇരുമ്പു പൈപ്പുകൾ ഒന്നൊ ഒന്നായി കടത്തിവിട്ട് തൊഴിലാളികളെ രക്ഷപ്പെടുത്താനാണ് പദ്ധതി തയാറാക്കിയത്.തൊഴിലാളികളുടെ അടുത്തേക്ക് എത്തിച്ചേരാന്‍ രക്ഷാപ്രവര്‍ത്തകര്‍ 40 മീറ്റര്‍ നീളമുള്ള പാത ഒരുക്കാന്‍ ശ്രമിക്കുന്നുണ്ട്.ഇതില്‍ 21 മീറ്റര്‍ സ്ഥലത്തെ സ്ലാബു കള്‍ നീക്കം ചെയ്തു.

 

 

ചാർധാം പദ്ധതിയെ പറ്റി സുപ്രീം കോടതി നിയമിച്ച സമിതി യുടെ മുൻ അധ്യക്ഷൻ ഹിമാലയത്തിലെ നിർമാണങ്ങൾക്ക് ഉണ്ടാക്കാവുന്ന ദുരന്തങ്ങളെ പറ്റി സൂചിപ്പിച്ചിട്ടുണ്ട്.

 

 

തുരങ്കപാത കടന്നുപോകുന്ന മലയോര ടൗണിലെ റോഡുകള്‍ ക്കും കെട്ടിടങ്ങള്‍ക്കും വിള്ളലുകൾ വർധിക്കുന്നു.പാരിസ്ഥി തിക പ്രാധാന്യമുള്ള ഹിമാലയന്‍ പ്രദേശത്തിന് സമീപമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുന്നതിന് മുമ്പ് വിശദമായ പരിശോധന നടത്തണമെന്ന് സാമൂഹിക പ്രവർത്തകർ  ആവശ്യപ്പെട്ടിട്ട് നാളുകൾ കഴിഞ്ഞു.

 

 

 ഉത്തരാഖണ്ഡിൽ അടിക്കടി ഉണ്ടാകുന്ന ഭൂമി കുലുക്കം മലയി ടിച്ചിലുകൾ വർധിപ്പിക്കാറുണ്ട്.ഒപ്പം റോഡ്-ഡാം നിർമാണങ്ങ ൾ സ്ഥിതിഗതികളെ മോശമാക്കുന്നു.

 

 

പരിസ്ഥിതി ലോല പ്രദേശങ്ങളിൽ പെട്ട ഹിമാലയത്തിലെ കൈയ്യേറ്റങ്ങളും നിർമാണവും ജോഷി മഠിൽ വൻ തിരിച്ചടി ഉണ്ടാക്കിയിരുന്നു.അവയെ ഒന്നും പരിഗണിക്കാതെയുള്ള ചാർധാം ചത്വര റോഡു നിർമാണം വിഷയങ്ങളെ രൂക്ഷമാക്കി. അതിന്റെ മറ്റൊരു തെളിവാണ് ടണൽ ദുരന്തവും.

 

 

ഗുഹയിൽ അകപ്പെട്ട 40 മനുഷ്യരെ രക്ഷിക്കാൻ കഴിയാത്ത ഇന്ത്യയുടെ കാര്യക്ഷമതാ രാഹിത്യം വാചകമടിയിലൂടെ പരിഹ രിക്കാൻ കഴിയില്ല.

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment