ഭൂപതിവ് ഭേദഗതി നിയമത്തിന് ഗവർണർ അംഗീകാരം നൽകരുത്.




ഭൂപതിവ് നിയമ ഭേദഗതി നടപ്പാക്കപ്പെടുകയാണെങ്കിൽ കേരളത്തിലുടനീളം പൊതു ഇടങ്ങൾ ഇല്ലാതാവമെന്നും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ സാമ്പത്തികമായി കൂടുതൽ ദരിദ്രമാകുമെന്നും ഗ്രീൻ കേരള മൂവ്മെന്റ് സംഘടിപ്പിച്ച ഭൂപതിവ് ദേനഗതി നിയമം സംബന്ധിച്ച സെമിനാർ അഭിപ്രായപ്പെട്ടു.

 

പൊതുവേ സാമ്പത്തികമായി ദരിദ്രരായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൂടുതൽ ദരിദ്രമാവുമെന്നും പശ്ചിമഘട്ടത്തി ന്റെ ശിഥിലീകരണത്തിനുo ക്വാറികളുടെ വ്യാപനത്തിനും ജല സ്രോസ്സുകളുടെ വിനാശത്തിനും വന നശീകരണത്തിനും വൻ കിട കെട്ടിടങ്ങളുടെ വർദ്ധിച്ച തോതിലുള്ള നിർമ്മിതികൾക്കും കാർഷിക ഭൂമിയുടെ വ്യാപക തരംമാറ്റലിനും മറ്റും ഇടയാക്കു മെന്നും സെമിനാർ നിരീക്ഷിച്ചു.

 

കേരള ഹൈക്കോടതിയുടേയും സുപ്രിം കോടതിയുടേയും ഉത്തരവുകൾ മറികടക്കുന്നതിന്നായാണ് നിയമം ആവിഷ്ക രിച്ചിരിക്കുന്നതെന്നും അതിനാൽ ഇതിന് ഗവർണർ അംഗീകാരം നൽകരുതെന്നും സെമിനാർ ആവശ്യപ്പെട്ടു.

 

ഗ്രീൻ റിപ്പോർട്ടർ എഡിറ്റർ ഇ.പി. അനിൽ വിഷയം അവതരിപ്പിച്ചു.ഗ്രീൻ കേരള മൂവ്മെന്റ് സംസ്ഥാന ചെയർമാൻ അഡ്വ: പി.എ. പൗരൻ മോഡറേറ്ററായി.ജനറൽ സെക്രട്ടറി ടി.വി.രാജൻ , മലയിൻകീഴ് ശശികുമാർ ,

വർഗ്ഗീസ് വട്ടേക്കാട്ടിൽ,

എസ്. ഉണ്ണികൃഷ്ണൻ,

അഡ്വ.. ആനി സ്വീറ്റി ,

കെ.രമാദേവി. വേണ ഗോപാൽ കെ.ബി.,

സി.കെ.സുജിത് കുമാർ , എം.ആർ.ഗോപി, കെ.രാധാകൃഷ്ണൻ , കെ.എസ്.പ്രകാശ്,

 സതി ഇ.സി. സേതുമാധവൻ സി.പി.

രവി പാലൂർ കുസുമം ജോസഫ്, ശ്രീനിവാസൻ ഇ. തുടങ്ങിയവർ സംസാരിച്ചു.

 

ടി.വി.രാജൻ,

ജനറൽ സെക്രട്ടറി .

ഗ്രീൻ കേരള മൂവ്മെന്റ്,

9947557375

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment