ഗ്രീൻ മൂവ്മെന്റ് : എറണാകുളം ജില്ലാ സിമിതി രൂപീകരിച്ചു.




ഗ്രീൻ മൂവ്മെന്റ് 28. 11.23 ന് ചേർന്ന

സംസ്ഥാന സമിതി യോഗതീരുമാനങ്ങൾ.

 

1.ശ്രീനിവാസൻ ഇടമന ചെയർമാനായും

പി.വി.ശശി എടവനക്കാട് വൈസ്. ചെയർമാനായും

ജീൻസി ജേക്കബ്ബ് ജനറൽ സെക്രട്ടറിയായും പാണ്ടിക്കുടി വിജയൻ സെക്രട്ടറിയായും പതിനഞ്ച് അംഗങ്ങളടങ്ങിയ എറണാകുളം ജില്ലാ കമ്മറ്റി രൂപീകരിച്ചു.

 

 

2. പെരിയാറിന്റെ വ്യാകുലതകൾ എന്ന വിഷയത്തിൽ സെമിനാർ നടന്നു.കെ.എസ്.പ്രകാശ് വിഷയം അവതരിപ്പിച്ചു. സി.ആർ.നീലകണ്ഠൻ മോഡറേറ്ററായിരുന്നു.

വി.എൻ. ഗോപിതാഥൻ പിള്ള, വർഗ്ഗീസ് വട്ടേക്കാട്ടിൽ എന്നിവർ വിഷയത്തിൽ തങ്ങളുടെ ആശയം പങ്കുവെച്ചു.

 

 

3.130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ അണ ക്കെട്ട്, ദുരന്ത നിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിൽ,

അന്താരാഷ്ട്ര തലത്തിൽ വിദഗ്ദരായ സംഘത്തെ കൊണ്ട് പരിശോധിപ്പിച്ച് പ്രസ്തുത റിപ്പോർട്ട് സുപ്രിം കോടതിയിൽ സമർപ്പിക്കുന്നതിന് സത്വരനടപടി സ്വീകക്കെണമെന്ന് സെമിനാർ ആവശ്യപ്പെട്ടു.

 

 

4.ഗ്രീൻ മൂവ്മെന്റ് അംഗത്വ പ്രവർത്തനം ജനുവരി 31നുക്കകം പൂർത്തിയാക്കുവാൻ നിശ്ചയിച്ചു.

പ്രവർത്തന ഫണ്ട് ശേഖരണവും ഈ കാലയളവിൽ നടത്തുന്നതാണ്.

 

 

5.ഓരോ ജില്ലകളിലും നടക്കുന്ന പരിസ്ഥിതി സമരങ്ങളെക്കു റിച്ച് വിശദമായ ചർച്ച നടന്നു.ഇത്തരം സമരങ്ങളിൽ നേതൃത്വ പരമായ പങ്കാളിത്വം വഹിക്കാനും ഏറ്റെടുത്ത് പൂർത്തീകരി ക്കാനാവശ്യമായ നടപടിക സ്വീകരിക്കുന്നതാണ്.

 

 

6.ഭൂപതിവ് (ഭേദഗതി) നിയമം 2023 റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒപ്പ് ശേഖരണവും സെമിനാറുകളും സംഘടിപ്പിക്കുവാൻ തീരുമാനിച്ചു.

 

ജനറൽ സെക്രട്ടറി,

ടി.വി.രാജൻ,

9497307319

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment