അമർനാഥ് ക്ഷേത്രത്തിലെ മഞ്ഞ് ലിംഗവും പരിസ്ഥിതിയും !


First Published : 2025-07-28, 06:19:09pm - 1 മിനിറ്റ് വായന


കശ്മീരിലെ അമർനാഥ് ക്ഷേത്രത്തിൽ രൂപംകൊള്ളുന്ന ഐസ് ലിംഗം(2025 ജൂലൈ 3ന്),ഈ വർഷത്തെ യാത്ര ആരംഭിച്ച് ദിവസങ്ങൾക്ക് ശേഷം ഏതാണ്ട് ഉരുകിപ്പോയി.ദുർബലമായ ഹിമാലയത്തിലെ പാരിസ്ഥിതിക തകർച്ചയെ ക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതാണ് ഈ സംഭവം.


ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ഹിമാലയൻ പർവതനിരകളിൽ ഏകദേശം 3,880 മീറ്റർ ഉയരത്തിലാണ്  അമർനാഥ് ഗുഹ സ്ഥിതി ചെയ്യുന്നത്.  


കഴിഞ്ഞ നാല് മുതൽ അഞ്ച് വർഷമായി,ജൂലൈ പകുതിയോടെ ലിംഗം ഉരുകുന്ന പ്രവണത കാണിക്കുന്നു 20 മുതൽ 30 വർഷം മുമ്പ് അപൂർവ്വമായിരുന്നു ഈ പ്രതിഭാസം.യാത്ര ആരംഭിച്ച ദിവസം തന്നെ ലിംഗം ഉരുകാൻ തുടങ്ങിയതിനാൽ ഈ വർഷം സ്ഥിതി കൂടുതൽ ആശങ്കാജനകമായി.


പത്ത് വർഷം മുമ്പ്,ജൂലൈ തുടക്കത്തിൽ പ്രദേശം എപ്പോഴും മഞ്ഞുമൂടിയിരുന്നു.ഇപ്പോൾ മഞ്ഞുപാളികളില്ല. 

1998ൽ ഹിമലിംഗത്തിന്12 മുതൽ 13 അടി വരെ(ഏകദേശം 4 മീറ്റർ)ഉയരമുണ്ടായിരുന്നു.ഗുഹയിലേക്ക് നയിക്കുന്ന പാതയുടെ ഒരു കിലോമീറ്ററോളം മഞ്ഞുവീഴ്ചയുണ്ടായിരുന്നു.ഗുഹയ്ക്ക് സമീപം കൂടാരങ്ങൾ ഉണ്ടായിരുന്നില്ല.തീർത്ഥാട കരുടെ എണ്ണം കുറവായിരുന്നു.പ്ലാസ്റ്റിക് മാലിന്യങ്ങൾ വളരെ കുറവായിരുന്നു. 2000-2001ൽ ക്ഷേത്ര ബോർഡ് അധികാര മേറ്റതിനുശേഷം കാര്യങ്ങൾ മാറി.


ഔദ്യോഗിക കണക്കുകൾ പ്രകാരം ജൂലൈ 17ന് മാത്രം 13,000 തീർത്ഥാടകർ ക്ഷേത്രം സന്ദർശിച്ചു.അമർനാഥ് ഗുഹാക്ഷേത്ര ത്തിൽ ദർശനം നടത്തിയ തീർത്ഥാടകരുടെ എണ്ണം ആദ്യ 20 ദിവസത്തിനുള്ളിൽ 331,000 കവിഞ്ഞതായി ഡിഡി ന്യൂസ് റിപ്പോർട്ട് ചെയ്തു.


ഒരു പാരിസ്ഥിതിക സുരക്ഷക്കും ക്ഷേത്ര ബോർഡ് തയ്യാറാ കുന്നില്ല.പരിസ്ഥിതി മാനേജ്മെന്റ് പ്ലാൻ ഇല്ല,പരിസ്ഥിതി ആഘാതം പഠിക്കുന്നില്ല.പരിസ്ഥിതി സംരക്ഷണ നിയമം(1986), ജല നിയമം(1974),വായു നിയമം(1981),ഖരമാലിന്യ നിയമങ്ങൾ (2016)എന്നിവയുടെ തുറന്ന ലംഘനമാണ് നടക്കുന്നത്.


കഴിഞ്ഞ 5-10 വർഷങ്ങളിൽ നട പാതകളുടെ വീതി കൂട്ടി. വാഹനങ്ങൾ ഓടിക്കാൻ തുടങ്ങി.മഴക്കാലത്ത് വെള്ള പ്പൊക്കം ഉണ്ടാകുകയും ചെയ്യുന്നു.ഈ വർഷം ജൂലൈ 3ന് മുമ്പ് തന്നെ ലിംഗം 50% ഉരുകിയിരുന്നു.ഹിമാനികളും ക്ഷേത്ര ങ്ങളുടെ ആവാസ വ്യവസ്ഥയും സംരക്ഷിക്കാൻ സർക്കാർ അടിയന്തിരമായി പ്രവർത്തിക്കണം.


പ്ലൂറോസ്പെർമം,വിന്റർഗ്രീൻ തുടങ്ങിയ അപൂർവ ഹിമാലയൻ സസ്യങ്ങൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. വിറകിനായി,വേതൂർ കൂട്ടത്തോടെ പിഴു തെറിയുന്നത് മണ്ണൊലി പ്പിനും മണ്ണിടിച്ചിലിനും കാരണമായി.തീർത്ഥാടകരുടെ എണ്ണം പ്രദേശത്തിന്റെ സ്വഭാവം അനുസരിച്ച് പൊരുത്തപ്പെടുന്നില്ല.

കുപ്പി വെള്ളവും പ്ലാസ്റ്റികിൽ പൊതിഞ്ഞ ഭക്ഷണവും ഉൾപ്പെടെയുള്ള ജൈവ നശീകരണ വസ്തുക്കൾ ഉടൻ നിരോധിക്കണം.

സൈനിക വിന്യാസവും ഹെലികോപ്റ്റർ പ്രവർത്തനവും മുതൽ അനിയന്ത്രിതമായ വിനോദ സഞ്ചാരവും പ്ലാസ്റ്റിക് മലിനീകരണവും വരെ ആഘാതം വർധിപ്പിച്ചു.


ഹിമാലയൻ മലനിരകളുടെ തകർച്ചക്ക് ആക്കം കൂട്ടുന്ന തരത്തിൽ തീർഥാടന കേന്ദ്രങ്ങളിലെ ആൾ കൂട്ടവും വിനോദ സഞ്ചാരവും മാറി കൊണ്ടിരുക്കുന്നു.ഗോമുഖവും(ഗംഗയുടെ ഉത്ഭവമലയും)അമർനാഥും ചില ഉദാഹരണങ്ങൾ മാത്രം .

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment