ഉത്തരഖണ്ഡിലെ മിന്നൽ പ്രളയം , ഒറ്റപ്പെട്ട സംഭമല്ലാതായി !


First Published : 2025-08-06, 03:19:08pm - 1 മിനിറ്റ് വായന


ഉത്തരാഖണ്ഡിൽ ഇന്നലെ ഉണ്ടായ മിന്നൽ പ്രളയം ഒറ്റപ്പെട്ട സംഭമല്ലാതായി മാറിക്കഴിഞ്ഞു.ധരാലി ഗ്രാമത്തിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നേ മുക്കാലോടെയാണ് മേഘ വിസ്ഫോടനത്തെ തുടർന്ന് മണ്ണിടിച്ചിലും മിന്നൽ പ്രളയവു മുണ്ടായത്.ഗംഗോത്രി തീർഥാടനകേന്ദ്രത്തിലേക്കുള്ള വഴി യിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ഇത്.

കഴിഞ്ഞ വർഷങ്ങളിൽ കേദാർനാഥ്,ജോഷിമഠ് പ്രദേശങ്ങളി ൽ ഉണ്ടായ സമാന സംഭവങ്ങളിലും വർധിച്ച മഞ്ഞുരുകൽ മൂലമുണ്ടായ കുത്തൊഴുക്കിലും പെട്ട് പതിനായിരത്തിലധികം ജനങ്ങൾ മരണപ്പെട്ടിരുന്നു.  

മേഘവിസ്ഫോടനത്താൽ സംഭവിച്ച പ്രളയം വഴി നിരധി നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്.നിരവധി വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയി.ഘീർഗംഗ നദിയിലൂടെ പ്രളയ ജലം ഒഴുകിയെത്തുകയായിരുന്നു.60 ലധികം പേരെ കാണാ തായതായെന്നാണ് പ്രാഥമിക നിഗമനം.പ്രദേശവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി ജില്ല ഭരണകൂടം അറിയിച്ചിട്ടുണ്ട്.രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു വെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.


ദൈവഭൂമി എന്നു വിളിക്കുന്ന ഹിമാലയൻ സംസ്ഥാനം വലിയ തോതിലുള്ള പ്രകൃതി ദുരന്തങ്ങൾക്ക് വേദിയായി മാറിക്ക ഴിഞ്ഞു.1970-ലെ അളകനന്ദ മിന്നൽ പ്രളയത്തിനുശേഷം മല നിരകളെ ശക്തിപ്പെടുത്താൻ തീരങ്ങളിലെ നിർമാണങ്ങൾ ഒഴിവാക്കുക,മലനിരകളെ മരങ്ങൾ കൊണ്ട് പരമാവധി പൊതിയുക തുടങ്ങിയ നിർദ്ദേശങ്ങൾ മുന്നോട്ടു വെച്ചിരുന്നു. എന്നാൽ അത്തരം പദ്ധതികൾ ഒന്നും ലക്ഷ്യത്തിലെത്തി ച്ചിട്ടില്ല.


ദുരന്തത്തിൽപെട്ടവർ എത്രയെന്നോ ആരെല്ലാമെന്നോ എവിടെനിന്ന് വന്നവരെന്നോ ഒരു തിട്ടവുമില്ല.പത്തും ഇരുപതും അടിമണ്ണ് മൂടിയ നിലയിലാണ് പ്രദേശം.വലിയ ശബ്ദം കേട്ട് സ്ഥലത്തുണ്ടായിരുന്ന പലരും ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനെ ദൃശ്യങ്ങൾ,പുറത്തെത്തിയ വീഡിയോക ളിൽ വ്യക്തമാണ്.

ചലനാത്മകതയുള്ള മലയുടെ ഭൂഗർഭത്തിൽ ധാരാളം ഊർജം സംഭരിച്ചുവെയ്ക്കപ്പെടുന്നുണ്ട്.ഇടക്കിടയ്ക്ക് കുമിഞ്ഞു കൂടുന്ന മർദം മോചിപ്പിക്കുന്നത് ഭൂകമ്പത്തിലൂടെയാണ്. സജീവമായ ഈ പ്രതിഭാസം പർവതനിരകളിൽ അടിക്കടി ഭൂചലനങ്ങൾക്ക് കാരണമാവുകയും അനേകം വിള്ളലുകൾ സൃഷ്ടിച്ച് ദുർബലത വർധിപ്പിക്കുകയും ചെയ്യുന്നു.


കഴിഞ്ഞ വർഷങ്ങളിൽ എന്ന പോലെ ഹിമാലയൻ സംസ്ഥാന ങ്ങളിൽ പ്രകൃതി ദുരന്തങ്ങൾ തീവ്രമാകുകയാണ് എന്ന് പുതിയ സംഭവങ്ങൾ തെളിയിക്കുന്നു.


ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപക മഴക്കെടുതിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.ഉത്തർപ്രദേശിൽ 13 ജില്ലകളിൽ വെള്ളപ്പൊക്കം ഉണ്ടായി.ഗംഗ,യമുനാ നദികൾ കരകവി ഞ്ഞൊഴുകി. 


കനത്ത മഴയെ തുടർന്ന് ഹിമാചൽപ്രദേശിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.സംസ്ഥാനത്ത് ഇതുവരെ 184 പേരാണ് മഴക്കെടുതി മൂലം മരിച്ചത്.വെള്ളക്കെട്ടും മണ്ണിടിച്ചിലും മൂലം 266 റോഡുകൾ അടച്ചിട്ടിരിക്കുകയാണ്.1700 കോടി രൂപ യുടെ നാശനഷ്ടം സംസ്ഥാനത്ത് ഉണ്ടായതായാണ് സർക്കാർ കണക്കുകൾ.നൈനിറ്റാൽ ഹൽദ്വാനി ദേശീയപാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.അടുത്ത അഞ്ചു ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് നൽകിയത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment