ഡൽഹി ബീജിംഗിൽ നിന്ന് പഠിക്കേണ്ടത് !
First Published : 2025-11-11, 04:42:55pm -
1 മിനിറ്റ് വായന
1.jpg)
അതിദാരുണമായ സ്ഫോടനത്തിന് മുമ്പ് ഡൽഹി വാർത്തയിൽ നിറഞ്ഞത് വായു മലിനീകരണത്തിൻ്റെ പേരിലായിരുന്നു.
ഡൽഹിയിൽ വായു മലിനീകരണം 400 കടന്ന് റെഡ് സോണിൽ ആവർത്തിച്ച് എത്തുകയാണ്.കഴിഞ്ഞ ശനിയാഴ്ച നഗരത്തിന്റെ പല ഭാഗങ്ങളിലും മലിനീകരണ തോത് 400 കടന്ന് ഡൽഹി 'റെഡ് സോണിലേക്ക്' എത്തി, ഏറ്റവും മലിനമായ നഗരങ്ങളിലൊന്നായി മാറി.
ദീപാവലി മുതൽ ദേശീയ തലസ്ഥാനത്തെ വായുവിന്റെ ഗുണ നിലവാരം സ്ഥിരമായി 'മോശം'അല്ലെങ്കിൽ 'വളരെ മോശം' ആയി തുടരുന്നു, ഇടയ്ക്കിടെ 'ഗുരുതരമായ' മേഖലയിലേക്ക് വഴുതി വീഴുന്നു.
എല്ലാ ദിവസവും വൈകുന്നേരം 4 മണിക്ക് റിപ്പോർട്ട് ചെയ്യപ്പെ ടുന്ന 24 മണിക്കൂർ ശരാശരി വായു ഗുണനിലവാര സൂചിക (AQI)ശനിയാഴ്ച 361 ആയിരുന്നു.രാജ്യത്തെ ഏറ്റവും മലിന മായ രണ്ടാമത്തെ നഗരമാണ് ഡൽഹി എന്ന് കേന്ദ്ര മലിനീ കരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
തലസ്ഥാനത്തെ 38 മോണിറ്ററിംഗ് സ്റ്റേഷനുകളിൽ നിന്നുള്ള ഡാറ്റ അനുസരിച്ച് മോണിറ്ററിംഗ് സ്റ്റേഷനുകൾ അലിപൂരിൽ 404, ITOയിൽ 402,നെഹ്റു നഗറിൽ 406,വിവേക് വിഹാറിൽ 411, വസീർപൂരിൽ 420, ബുരാരിയിൽ 418 എന്നിങ്ങനെയാണ് മലിനീകരണ റിപ്പോർട്ട് ചെയ്തത്.
0 നും 50 നും ഇടയിൽ AQI 'നല്ലത്',51 മുതൽ 100 വരെ 'തൃപ്തികരം',101 മുതൽ 200 വരെ 'മിതമായത്',201 മുതൽ 300 വരെ 'മോശം', 301 മുതൽ 400 വരെ 'വളരെ മോശം',401 മുതൽ 500 വരെ 'ഗുരുതരം'എന്നിങ്ങനെയാണ് കണക്കാ ക്കുന്നത്.
നോയിഡയിൽ AQI 354,ഗ്രേറ്റർ നോയിഡയിൽ 336, ഗാസിയാബാദ് 339 എന്നിങ്ങനെയായിരുന്നു അവസ്ഥ.
കഴിഞ്ഞ വെള്ളിയാഴ്ച,രാജ്യത്തെ ഏറ്റവും മലിനമായ നഗരങ്ങളിൽ ഒന്നാം സ്ഥാനത്തുള്ള ഡൽഹിയിൽ AQI 322 രേഖപ്പെടുത്തി.
വായു ഗുണനിലവാര പ്രവചനത്തിനായുള്ള Decision Support System(DSS)അനുസരിച്ച്,ഡൽഹിയിലെ മലിനീകരണത്തിന് വൈക്കോൽ കത്തിക്കുന്നത് 30% ഗതാഗത മേഖല 15.2% സംഭാവന ചെയ്തു.
ഒക്ടോബറിൽ ഏറ്റവും മലിനമായ നഗരങ്ങളായി ഡൽഹി, ഗാസിയാബാദ്,നോയിഡ എന്നിവ ഉയർന്നുവന്നപ്പോൾ ഹരിയാനയിലെ ധരുഹേരയാണ് പട്ടികയിൽ ഒന്നാമത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദേശീയ തലസ്ഥാനത്തെ വായുവിന്റെ ഗുണനിലവാരം'വളരെ മോശം'വിഭാഗത്തി ലാണ്.
ഡൽഹിയുടെ ഇന്നത്തെ അവസ്ഥ പരിഹരിക്കുവാൻ കഴിയും എന്ന് ബീജിംഗിൻ്റെ അനുഭവങ്ങൾ ഓർമ്മിപ്പിക്കുന്നു.
മൂടൽമഞ്ഞ് മൂടിയതും കടുത്ത വായു മലിനീകരണവുമുള്ള നഗരമായി ബീജിംഗ് മാറിയത് 20 വർഷങ്ങൾക്കു മുമ്പാണ് . ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ച,ജനസംഖ്യാ വർദ്ധന, വാഹനങ്ങളുടെ വർദ്ധിച്ചുവരുന്ന എണ്ണം എന്നിവ നഗരത്തി ന്റെ പരിസ്ഥിതിയിൽ,പ്രത്യേകിച്ച് വായുവിന്റെ ഗുണനിലവാര ത്തിൽ വളരെയധികം മാറ്റം ഉണ്ടാക്കി.
Kingdom of the bicycle(സൈക്കിളിന്റെ രാജ്യം)പെഡൽ പവറിൽ നിന്ന്,ജ്വലന എഞ്ചിനുകളിലേക്കുള്ള മാറ്റം രാജ്യ ത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കും സമൂഹത്തിനും പരിസ്ഥിതി ക്കും സങ്കീർണ്ണമായ വെല്ലുവിളികൾ സൃഷ്ടിച്ചു.
കഴിഞ്ഞ 20 വർഷത്തെ വികസനത്തെ താരതമ്യപ്പെടുത്തു മ്പോൾ,ബീജിംഗിന്റെ GDP, ജനസംഖ്യ,വാഹനങ്ങൾ എന്നിവ യഥാക്രമം 1078%,74%,335% വർദ്ധിച്ചു.ലോകത്തിലെ ഏറ്റവും വലിയ വാഹന നിർമ്മാതാവും ഉപഭോക്താവുമായി ചൈന , വർദ്ധിച്ച എണ്ണ ഉപഭോഗത്തിന്റെ ദോഷകരമായ പ്രത്യാഘാത ങ്ങൾ അവർ നേരിട്ടു.ഉയർന്ന അളവിലുള്ള കൽക്കരി ഉപഭോഗം,നഗരത്തിന്റെ വായുവിന്റെ ഗുണനിലവാരം വഷളാക്കി.2013 ൽ ഒരു ക്യുബിക് മീറ്ററിന് ശരാശരി 101.56 മൈക്രോഗ്രാം PM 2.5 ആയിരുന്നു.വസന്തകാലത്ത് മംഗോളി യൻ മരുഭൂമികളിൽ നിന്ന് മണൽക്കാറ്റ് വന്നു,ഇത് സ്ഥിതി ഗതികളെ കൂടുതൽ കടുത്തതാക്കി.മലിനീകരണമുള്ള ദിവസങ്ങളിൽ,നഗരവാസികൾ മാസ്ക്കുകൾ ധരിക്കേണ്ടി വന്നു.
മലിനീകരണ പ്രതിസന്ധിയെ നേരിടാൻ ബീജിംഗ് സമഗ്രമായ വായു മലിനീകരണ നിയന്ത്രണ പരിപാടികളുടെ ഒരു പരമ്പര നടപ്പാക്കി തുടങ്ങി.നഗര റെയിൽ വിപുലീകരിച്ചു.ഹൈ റെസല്യൂഷൻ സാറ്റലൈറ്റ് റിമോട്ട് സെൻസിംഗ്,ലേസർ റഡാർ തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് 2016 ൽ അത്യാധുനിക സംയോജിത വായു ഗുണനിലവാര നിരീക്ഷണ ശൃംഖല സൃഷ്ടിച്ചു.
ബീജിംഗിൽ,PM 2.5 Monitoring Censer സ്ഥാപിച്ചു,നഗരത്തിലു ടനീളം1000 സെൻസറുകൾ വിതരണം ചെയ്തു .ഉയർന്ന ഉദ്വമനം ഉള്ള പ്രദേശങ്ങളും സമയങ്ങളും കൃത്യമായി തിരിച്ചറി യുന്നതിൽ ഈ ശൃംഖല നിർണായക പങ്ക് വഹിച്ചു.
2001-2006 ലെ പഞ്ചവത്സര പദ്ധതിയും 2011-2016 ലെ സാമ്പത്തിക വളർച്ചയും പരിസ്ഥിതി സംരക്ഷണവും ഉൾപ്പെടെയുള്ള മുനിസിപ്പൽ -ദേശീയ പദ്ധതികളുടെ പിൻബലത്തിൽ ബീജിംഗ ഗതാഗത ഘടനയെ പുനർ നിർമ്മിക്കാൻ തുടങ്ങി.
ഗതാഗതത്തിൽ സമഗ്രമായ ശ്രദ്ധ കേന്ദ്രീകരിക്കുകയും പരമ്പരാഗത ചൈനീസ് നഗര രൂപകൽപ്പനയുടെ പുനരുജ്ജീ വനത്തിന് അടിവരയിടുകയും ചെയ്തു.നട പാതകൾ, ഇടനാഴികൾ വർധിപ്പിച്ചു.ബീജിംഗ് പൊതുഗതാഗതം, സൈക്ലിംഗ്,പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളാൽ പ്രവർത്തിക്കുന്ന ഇ-വാഹനങ്ങൾ എന്നിവ കൂടി .
വായുവിന്റെ ഗുണനിലവാരം ഉയർത്തുന്നതിനും ലക്ഷ്യമിട്ടുള്ള Low Emission Zone(LEZs)പോലുള്ള സംരംഭങ്ങൾ ബീജിംഗി ന്റെ പ്രധാന രക്ഷകരാണ്.മലിനീകരണം ഉണ്ടാക്കുന്ന വാഹന ങ്ങൾക്കുള്ള പ്രവേശനം LEZ-കൾ നിയന്ത്രിക്കുന്നു.
ഡ്രൈവിംഗ് നിരോധനം,പഴയ വാഹനങ്ങൾക്കുള്ള ആനുകൂ ല്യങ്ങൾ ഇല്ലാതാക്കൽ എന്നിവ മലിനീകരണ വാഹനങ്ങൾ ഘട്ടംഘട്ടമായി ഇല്ലാതാക്കാനുള്ള മാർഗ്ഗങ്ങളായി.
15 വർഷം മുമ്പ് സാധാരണ സംഭവമായ മണൽക്കാറ്റ് ഇപ്പോൾ ബീജിംഗിന്റെ വസന്തകാലത്ത് അപൂർവ കാഴ്ച യായി.വികേന്ദ്രീകൃതമായ നയപ്രക്രിയ വഴി ബെയ്ജിങ്ങ് ശുചിത്വമുള്ളതും കൂടുതൽ സുസ്ഥിരവുമായ നഗരമായി മാറി കൊണ്ടിരിക്കുന്നു.
പ്രദേശവാസികളുടെ ആയുർദൈർഘ്യത്തിൽ സംഭവിച്ച കുറവ് മാറി വരികയാണ്.ബീജിംഗിൽ PM 2.5 അളവിലെ കുറവ് പ്രദേശവാസികൾക്ക് 4.6 വർഷത്തെ ആയുർ വർദ്ധന വിന് കാരണമാകും.ദേശീയതലത്തിൽ, ആയുർ ദൈർഘ്യം 2013 നെ അപേക്ഷിച്ച് രണ്ട് വർഷം വർദ്ധിച്ചു എന്ന് പറയുന്നു.
ദക്ഷിണേഷ്യൻ രാജ്യങ്ങളായ ബംഗ്ലാദേശ്,ഇന്ത്യ,നേപ്പാൾ, പാകിസ്ഥാൻ എന്നിവർ 2000 മുതൽ വായു മലിനീകരണ ത്തിൻ പ്രശ്നകരമായ വർദ്ധനവ് ഉണ്ടാക്കുമ്പോഴാണ് ചൈനയിൽ മറിച്ചു സംഭവിക്കുന്നത്.
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment

.jpg)
.jpg)
.jpg)
.jpg)