മണ്ണിടിച്ചിൽ ചന്ദ്രനിലും!
First Published : 2025-10-06, 12:56:18am -
1 മിനിറ്റ് വായന

ഭൂമിയിലുള്ള മണ്ണിടിച്ചിൽ(ഉരുൾപൊട്ടൽ മുതൽ പലതരത്തി ലുള്ളവ)തീവ്രമാകുവാൻ കാടുവെട്ടി തെളിക്കലും ഖനനവും നിർമാണവും മണ്ണിളക്കിയുള്ള കിളയും മറ്റും കാരണമാകാറുണ്ട്.
ചന്ദ്രനിലും 'മണ്ണിടിച്ചിലുകൾ' നടക്കുന്നുണ്ടെന്നും അവയ്ക്ക് കാരണം ചന്ദ്രകമ്പങ്ങൾ (moonquakse)ആണെന്നും ചൈനീസ് ഗവേഷകർ പറയുന്നു.
2035-ഓടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഒരു ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ ചൈന ലക്ഷ്യമിടുന്നതിനിടെയാണ് കണ്ടെത്തൽ.ഭാവിയിലെ ചാന്ദ്ര താവളങ്ങൾക്കായി കൂടുതൽ സുസ്ഥിരമായ സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നതിന് കണ്ടെത്തൽ സഹായിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.
സൺ യാറ്റ്-സെൻ സർവകലാശാല,ഫുഷൗ സർവകലാശാല, ഷാങ്ഹായ് നോർമൽ സർവകലാശാല എന്നിവിടങ്ങളിലെ ഗവേഷകർ നാഷണൽ സയൻസ് റിവ്യൂവിലാണ് കണ്ടെത്ത ലുകൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ചന്ദ്രനിലെ ഏറ്റവും അസ്ഥിരമായ 74 പ്രദേശങ്ങളുടെ 562 ചിത്രങ്ങൾ താരതമ്യം ചെയ്തുകൊണ്ടാണ് 2009 മുതൽ ചന്ദ്രനിൽ 41 മണ്ണിടിച്ചിലുകൾ നടന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുള്ളത്. മണ്ണിടിച്ചിലുകളിൽ 30%വും ഉൽക്ക പതനങ്ങൾ മൂലമുണ്ടായതാണെങ്കിലും അവശേഷിക്കുന്നവ ചന്ദ്രകമ്പങ്ങൾ മൂലമാണ് സംഭവിച്ചതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നു.
അപ്പോളോ ദൗത്യങ്ങൾക്കിടയിൽ ചന്ദ്രകമ്പങ്ങൾ കണ്ടെത്തി യിരുന്നെങ്കിലും ചന്ദ്രനിലെ ആന്തരിക പ്രവർത്തനങ്ങൾ നിലച്ചുവെന്നായിരുന്നു പൊതുവായ ധാരണ.ഇത് ചന്ദ്രനിലെ (ഭൂ)കമ്പ സാധ്യതകളെക്കുറിച്ചുള്ള പഠനങ്ങൾ ഏറെക്കുറെ അവഗണിക്കപ്പെടാൻ കാരണമായെന്ന് പഠനം എടുത്തു പറയുന്നു.
ഒരു ഭൂകമ്പം പത്ത് സെക്കൻഡുകൾ മുതൽ മിനിറ്റുകൾ വരെ നീണ്ടുനിൽക്കുമ്പോൾ ഒരു ചന്ദ്രകമ്പം മണിക്കൂറുകളോളം നിലനിൽക്കും.ഇത് ചന്ദ്രോപരിതലത്തിലെ നിർമ്മിതികൾക്ക് കേടുപാടുകൾ വരുത്താനോ മറിച്ചിടാനോ വിക്ഷേപണ വാഹനങ്ങളെ അസ്ഥിരപ്പെടുത്താനോ പര്യാപ്തമാണ്. അവമൂലമുണ്ടാകുന്ന മണ്ണിടിച്ചിൽ ചന്ദ്രോപരിതലത്തിൽ കാലുകുത്താനിടയുള്ള ബഹിരാകാശയാത്രികരുടെ ജീവനു തന്നെ ഭീഷണിയായേക്കാം.
എന്നിരുന്നാലും മണ്ണിടിച്ചിലുകൾ താരതമ്യേന ശക്തികുറഞ്ഞ വയാണെന്ന് ഗവേഷകർ പറയുന്നു.എങ്കിലും ജാഗ്രത വേണം. ഇത്തരം സാഹചര്യങ്ങളെ സംബന്ധിച്ച ഭൂമിയിൽ നിന്നുള്ള വിലയിരുത്തലുകൾ ചന്ദ്രനിൽ പൂർണമായും പ്രായോഗികമാ കണമെന്നില്ല.കുത്തനെയുള്ള ചരിവുകൾക്ക് സമീപമുള്ള പ്രവർത്തനങ്ങൾക്ക് അവ കൂടുതൽ ഭീഷണി ഉയർത്തിയേ ക്കാമെന്നും ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഏതാനും ദശലക്ഷം വർഷങ്ങളായി ചന്ദ്രൻ നിശബ്ദ മായി മാറ്റങ്ങൾക്ക് വിധേയമാകുന്നുണ്ടെന്നും അതിന്റെ വലുപ്പം ഗണ്യമായി കുറയുന്നുണ്ടെന്നും കഴിഞ്ഞ വർഷം അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ഒരു പഠനം വെളിപ്പെടുത്തിയിരുന്നു.
ഭൂമിയിലെ പ്രതിഭാസങ്ങൾക്കു സമാനമായ കാര്യങ്ങൾ ചന്ദ്രനിൽ, അതിലും ഗുരുതരമായി സംഭവിക്കുകയാണ്.
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment