കേരള തീരത്തെ കപ്പൽ ഛേദങ്ങളും പ്രതിസന്ധികളും
First Published : 2025-09-23, 11:45:39am -
1 മിനിറ്റ് വായന

കേരള തീരത്ത് ഈ വർഷം ഉണ്ടായ രണ്ട് കപ്പൽ ഛേദങ്ങളും തീരദേശ ജനങ്ങളെ ഭീതിയിലാക്കിയിരുന്നു.ഏറെ ദൂരത്ത ല്ലാതെ,രണ്ട് അപകടങ്ങൾ സംഭവിച്ചപ്പോൾ,അതിനു പിന്നിൽ അട്ടിമറിയാണൊ എന്ന സംശയവും ഉയർന്നു.മെയ് മാസത്തി ൽ MSC LS 3 എന്ന ചരക്കു കപ്പൽ അപകടത്തിൽ പെട്ടപ്പോൾ ഉണ്ടായ അവശിഷ്ടങ്ങളും ചരക്കും ഗുരുതരമായ ചില പ്രശ്ന ങ്ങൾ ഉണ്ടാക്കി വരുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്.
കടൽ മലിനീകരണം നിയന്ത്രിക്കാൻ താഴെ പറയുന്ന നിയമങ്ങൾ സഹായിക്കുന്നു.
International Convention for the Prevention of Pollution from Ships or MARPOL,International Convention on Oil Pollution Preparedness Response and Cooperation (OPRC)1990,
International Convention on Civil Liability for Bunker Oil Pollution Damage (2001),National Oil Spill Disaster Contingency Plan, 1996.ഈ നിയമങ്ങൾ ലക്ഷ്യത്തിലെത്താൻ കഴിയാതെ പോകുന്നുണ്ട്.
Center for Marine Living Resources and Ecology(CMLRE)ഭൗമ ശാസ്ത്ര മന്ത്രാലയം നടത്തിയ അന്വേഷണത്തിൽ,2025 മെയ് 25 ൽ കേരള തീരത്ത്,MSC LS-3 മുങ്ങിയത്,തെക്കുകിഴക്കൻ അറബിക്കടലിൽ കാര്യമായ പാരിസ്ഥിതിക തകർച്ചയ്ക്ക് കാരണമായതായി സ്ഥിരീകരിച്ചു.
കപ്പലപകടം ജലത്തിന്റെ ഗുണനിലവാരത്തിലും പ്ലാങ്ക്ടൺ, മത്സ്യ മുട്ടകൾ,കക്കകൾ,ലാർവകൾ,ഉയർന്ന സമുദ്രജീവി കൾ എന്നിവയെ ബാധിച്ചു.കടൽ പ്രക്ഷുബ്ധതമായിട്ടും ഒഴുക്ക് ഉണ്ടായിരുന്നിട്ടും ദിവസങ്ങൾക്ക് ശേഷവും ചോർച്ച യുടെ അപകട സാധ്യത കുറഞ്ഞിട്ടില്ല.സമുദ്ര ആവാസ വ്യവസ്ഥയും മത്സ്യബന്ധന വിഭവങ്ങളും സുരക്ഷിതമാകാൻ അവശിഷ്ടങ്ങളുടെ ഇന്ധന കമ്പാർട്ട്മെന്റുകൾ അടയ്ക്കേ ണ്ടതിന്റെ ആവശ്യവും തീരപ്രദേശത്തിന്റെ ദീർഘകാല നിരീക്ഷണവും വേണ്ടി വരുന്നുണ്ട്.
കപ്പലിലെ ഇന്ധനം വെള്ളത്തിൽ പടരുക മാത്രമല്ല,അതു സൂക്ഷ്മ ജീവികളുടെ ഉള്ളിൽ പോലും പ്രവേശിച്ചു.മീനുകൾ ഭക്ഷിക്കുന്ന പ്ലാങ്ക്ടൺ വഴി മീനുകളുടെ ശരീരത്തിൽ എത്തി യിട്ടുണ്ട്.മീനുകളുടെ പ്രജനനം നടക്കുന്ന കാലവർഷത്തിലാ ണു സംഭവമെന്നതിനാൽ പ്രത്യാഘാതത്തിന്റെ വ്യാപ്തി കൂടി.
കൊച്ചിക്കും കന്യാകുമാരിക്കും ഇടയിൽ, 23 ഇടങ്ങളിൽ നിന്ന് 2025 ജൂൺ 2 മുതൽ ജൂൺ 12 വരെ ഗവേഷണ യാനം അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലത്തിന് സമീപം കൂടുതൽ നിരീക്ഷണങ്ങൾ നടത്തിയിരുന്നു.
2 ചതുരശ്ര മൈൽ വിസ്തീർണത്തിൽ എണ്ണപ്പാടം ദൃശ്യമായി രുന്നു.സംഭവസ്ഥലത്ത് കടലിന്റെ അടിത്തട്ടിലെ പല സൂക്ഷ്മ ജീവികളും അപ്രത്യക്ഷമായി.കപ്പൽ മുങ്ങിയ ഭാഗത്ത് ഹൈഡ്രോകാർബണുകളെ വിഘടിപ്പിക്കാൻ കഴിയുന്ന ബാക്ടീരിയയുടെ അളവ് കാര്യമായ തോതിൽ ഉണ്ടായിരുന്നു.
കടലിലെ അടിയൊഴുക്കും കാറ്റും എണ്ണ വ്യാപിപ്പിക്കാൻ ഇടയാക്കി.എന്നിട്ടും അപകടം കഴിഞ്ഞ് 8 ദിവസം കഴിഞ്ഞ സമയത്തും കപ്പലിനുചുറ്റും എണ്ണ കൂടി നിന്നു.
PAR(Poly Aromatic Hydrocarbon)സാനിധ്യം പരിശോധിച്ചപ്പോൾ നാഫ്തലീൻ,ഫ്ലൂറിൻ,ആന്ത്രസീൻ,ഫിനാന്ത്രീൻ,ഫ്ലൂറാന്തീൻ, പൈറീൻ തുടങ്ങിയ സംയുക്തങ്ങളുടെ സാന്നിധ്യം കണ്ടെത്തി.മനുഷ്യ നിർമ്മിതമായ മലിനീകരണത്തെ സൂചിപ്പിക്കുന്ന നാഫ്തലീനിന്റെ ഉയർന്ന അളവ്,ഇന്ധന കമ്പാർട്ടുമെന്റുകളിൽ നിന്നുള്ള ചോർച്ചയെ സൂചിപ്പിക്കുന്നു. നിക്കൽ,ലെഡ്,ചെമ്പ് മുതലായ പെട്രോളിയവുമായി ബന്ധപ്പെട്ട ലോഹങ്ങളുടെ ഉയർന്ന സാന്ദ്രത അപകടം നടന്ന സമീപത്തെ വെള്ളത്തിലും കപ്പലിൻ്റെ അവശിഷ്ടത്തിലും കണ്ടെത്തിയിട്ടുണ്ട്.അവശിഷ്ടങ്ങൾ ഹൈഡ്രോകാർബൺ, ഹെവി മെറ്റൽ തുടങ്ങിയവയുടെ വാഹകരായി നിൽക്കുന്നു.
അപകടമുണ്ടായ സ്ഥലത്തിന് ചുറ്റും മത്സ്യ മുട്ടകളും ലാർവ കളും നശിക്കുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്.
സമുദ്രനിരപ്പിലും അടിതട്ടിലും വസിക്കുന്ന ജീവികൾ പാരിസ്ഥിതിക സമ്മർദ്ദത്തിന്റെ വ്യക്തമായ അടയാളങ്ങൾ കാണിച്ചു.
സംഭവം നടന്ന ഇടത്ത്, ദിവസങ്ങൾക്കുള്ളിൽ സ്പീഷീസുകൾ കുത്തനെ കുറഞ്ഞു,മലിനീകരണം സഹിക്കുന്ന പുഴുക്കളും ബിവൽഫുകളും മാത്രം അവശേഷിച്ചു.ഈ മാറ്റം കടൽത്തീ രത്തെ കടുത്ത അസ്വസ്ഥതയെ സൂചിപ്പിക്കുന്നു,ഇത് അവശിഷ്ടങ്ങളുടെ ആരോഗ്യത്തിനും മത്സ്യബന്ധന ആവാസവ്യവസ്ഥയ്ക്കും ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ആശയവിനിമയം പറയുന്നു.
ഉയർന്ന സമുദ്ര ജീവജാലങ്ങളിലേക്കും ദൃശ്യമായ പ്രത്യാഘാ തങ്ങൾ വ്യാപിപ്പിക്കുന്നതായി ഗവേഷണം വെളിപ്പെടുത്തി.
ചോർച്ചയുടെ സമീപത്തുള്ള സമുദ്ര പക്ഷികളെയും(Brown Noddy Birds)മറ്റ് ഉയർന്ന ജീവികളെയും ഒഴുകി നടക്കുന്ന എണ്ണബാധിച്ചതായി പഠന സംഘത്തിന് കാണാൻ കഴിയും.
കപ്പലപകടം മൂലം പുല്ലുവിള(തിരുവനന്തപുരം)ഗ്രാമത്തിനു മാത്രം 25000- 30000 രൂപ പ്രതിമാസം നഷ്ടം ഉണ്ടാക്കി വരുന്നു.സംസ്ഥാന സർക്കാർ 9531 കോടി രൂപയുടെ നഷ്ട പരിഹാരം ആവശ്യപെട്ടിട്ട് കപ്പൽ കമ്പനി 132 കോടി നൽകാൻ മാത്രമാണ് തയ്യാർ എന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
പരിസ്ഥിതി നാശം സംഭവിച്ചതിന് 8626.12 കോടി രൂപ, വൃത്തിയാക്കലിന് 378.48 കോടി,മത്സ്യബന്ധന തൊഴിലാളി കൾക്ക് 526.51കോടിഎന്ന തരത്തിലാണ് നഷ്ടപരിഹാരം. ശ്രീലങ്കയും നഷ്ടപരിഹാരം വേണ്ടതുണ്ട് എന്ന് ആവശ്യം ഉന്നയിച്ചു.
അറബിക്കടലിൽ അടിഞ്ഞു കൂടിയ പ്ലാസ്റ്റിക്കുകളും മറ്റ് മാലിന്യങ്ങളും വെള്ളത്തിൻ്റെ ഘടനയിൽ മാറ്റം ഉണ്ടാക്കി വരുമ്പോൾ,കപ്പലപകടങ്ങൾ വിഷയങ്ങളെ കലുഷിതമാക്കു കയാണ്.
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment