VS :പരിസ്ഥിതിയെ സ്നേഹിച്ച നേതാവിന് ആദരാഞ്ജലികൾ


First Published : 2025-07-22, 09:44:16pm - 1 മിനിറ്റ് വായന


ഭൂമിയുടെ ഉടമസ്ഥാവകാശത്തിനു വേണ്ടിയുള്ള സമരങ്ങ ളിൽ തുടങ്ങി,കാടുകൾ സംരക്ഷിക്കാനും തെയില തോട്ടങ്ങൾ തിരിച്ചു പിടിക്കാനും പൈതൃക സ്വത്തുക്കൾ സംരക്ഷിക്കാനും വയലുകൾ നിലനിർത്താനും എൻഡോസൾഫാൻ ബാധിതരെ സഹായിക്കാനും പ്ലാച്ചിമടയെ കാക്കാനും ഒക്കെയായി VS നേതൃത്വം നൽകിയ സമരങ്ങൾ ഇനിയും തുടരാതെ,കേരള ത്തിന് പിടിച്ചു നിൽക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന് സമര മുഖങ്ങളിൽ നിന്നും ഒഴിഞ്ഞു പോകേണ്ടി വന്നത്. 

കേരളത്തിന്റെ പരിസ്ഥിതി സംരക്ഷണത്തിൽ നെൽവയലു കൾ എത്ര മാത്രം പ്രധാനപ്പെട്ടതാണ് എന്ന് കർഷക തൊഴിലാളി സംഘടനയുടെ ആദ്യത്തെ അധ്യക്ഷനായി രുന്ന VS തന്നെ തിരിച്ചറിഞ്ഞ്,അതിനെ സംരക്ഷിക്കാൻ നടത്തിയ സമരത്തെ,കേരള ത്തിലെ മുഖ്യധാരാ മാധ്യമങ്ങളും അന്നത്തെ ഭരണകക്ഷിയും മധ്യവർഗ്ഗവും,വിശേഷിപ്പിച്ച രീതിയെ പറ്റി ഇന്ന് ആലോചിക്കുമ്പോൾ ആ സമരം പാരിസ്ഥിതികമായും സാമൂഹികമായും ഏറെ പ്രസക്തമാ യിരുന്നു എന്ന് ഇന്ന് ഏവർക്കും എളുപ്പത്തിൽ ബോധ്യപ്പെടും.

1997 ജൂൺ 9 മങ്കൊമ്പിൽ നടന്ന കർഷക തൊഴിലാളി സമര പ്രഖ്യാപന കൺവെൻഷ നിൽ വെച്ചാണ് VS പറഞ്ഞത് "നെൽ വയലുകളെ സംരക്ഷിക്കാൻ നാം പ്രതിജ്ഞാബദ്ധമാണ്. നെൽകൃഷി ഇല്ലാതാക്കി നാടിനെ തിരിച്ചു നടത്താനുള്ള ഒരു ശ്രമവും അനുവദിക്കാൻ പോകുന്നില്ല"എന്ന്. നാടൻ നെല്ലരി ക്ക് നല്ല കാലം വരണമെങ്കിൽ,അത് ഉൽപ്പാദിപ്പിക്കുന്ന വയലു കളെ സംരക്ഷിക്കുകയും നെല്ലിന് സംഭരണ വില നൽകി കർഷകരെയും കർഷക തൊഴിലാളികളെയും സംരക്ഷിക്കുക യും ചെയ്തേ മതിയാകൂ എന്ന് അദ്ദേഹം വ്യക്തമാക്കി. വയലുകളിൽ നെൽകൃഷി അല്ലാതെ മറ്റൊരു കൃഷിയും പ്രാേത്സാഹിപ്പിക്കരുത്,വയലുകൾ നികത്തിയാൽ അത് തടയാൻ പ്രാദേശിക സ്കാഡുകൾ രംഗത്തു വരണം.നെൽ വയലുകൾ സംരക്ഷിക്കാൻ നിയമനിർമ്മാണം ഉണ്ടാകണ മെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 


നെൽവയലുകൾ ഒരു നാടിനു നൽകുന്ന ഭക്ഷ്യ സുരക്ഷയിലെ പങ്കിലും വലുതാണ് പാരിസ്ഥിതികമായി അവ നിർവ്വഹിക്കു ന്നത് എന്ന് 1997 ൽ VS ൻ്റെ നേതൃത്വത്തിൽ പറയുകയും സമരങ്ങളിലെക്ക് ഇറങ്ങുകയും ചെയ്തപ്പോൾ ആ സമരത്തെ"വെട്ടി നിരത്തൽ സമരം"എന്നാണ് മനോരമ തുടങ്ങിയ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. VS ആകട്ടെ വെട്ടി നിരത്തു സമര നായകനും.

കാലാവസ്ഥ കൊണ്ട് കലുഷിതമായ ഇന്നത്തെ കേരളീയ സാഹചര്യത്തിൽ,8 ലക്ഷം ഹെക്ടർ വയലുകൾ 2 ലക്ഷം ഹെക്ടറിന് താഴെയായി ചുരുങ്ങിയത് എത്ര വലിയ തിരിച്ചടി യാണ് കേരളത്തിന് ഉണ്ടാക്കി കൊണ്ടിരിക്കുന്നതെന്ന്, സമരത്തെ പരസ്യമായും രഹസ്യമായും എതിർത്തവർ ഇക്കാലത്ത് മറുപടി പറയുവാൻ ബാധ്യസ്ഥമാണ്.


2008 ൽ VS സർക്കാർ നടപ്പിൽ കൊണ്ടു വന്ന നെൽവയൽ നീർത്തട സംരക്ഷണ നിയമം,അത്തരത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ നിയമമായിരുന്നു.നിയമം കൊണ്ടു വന്നു എങ്കിലും അതിൻ്റെ പരിമതികളെ തിരുത്തി എടുക്കുന്നതിനു പകരം പിന്നീടു വന്ന ഇരു മുന്നണിയുടെ സർക്കാരുകൾ നിയമത്തിൽ നടത്തിയ വെള്ളം ചേർക്കലു കൾ, VS എന്ന കേരളത്തെ അതിയായി സ്നേഹിച്ചു ജീവിച്ച,പരിസ്ഥിതി സംരക്ഷണ ത്തിന് വലിയ പ്രാധാന്യം നൽകിയ,ആ വലിയ മനുഷ്യനോ ടുള്ള അനാദരവായി മാത്രമെ പ്രകൃതി സ്നേഹികളായ മനുഷ്യർക്ക് വിലയിരുത്തുവാൻ കഴിയുകയുള്ളൂ.

ഭാഗം : 1

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment