ഓണം എന്ന വസന്ത - കാർഷിക ഉത്സവവും ചന്ത കൊയ്ത്തും !
First Published : 2025-09-08, 10:36:32am -
1 മിനിറ്റ് വായന
1.jpg)
ഓണം വസന്തോത്സവത്തിനൊപ്പം കാർഷികോത്സവുമാണ്. പൂക്കളും കൊയ്ത്തും ഒന്നിച്ചെത്തുന്ന കാലം.
ഇരുപ്പൂ നിലങ്ങ ളിൽ ആദ്യത്തെ നെല്ല് ചിങ്ങത്തിൽ കൊയ്യും. കർക്കിടക വറുതി കഴിഞ്ഞു പുന്നെല്ല് കൊയ്തു പുത്തരി കൊണ്ട് ഇല്ലവും വല്ലവും പത്തായവും നിറയുന്ന സമൃദ്ധി യുടെ ഉത്സവം എന്നാണ് ഓണത്തിൻ്റെവിശേഷണം. കർഷകന് ജാതിയും മതവുമില്ല.അതിനാൽ ഓണത്തിന് വിഭാഗീയതകൾ ഇല്ല.
"ഉത്സവം ഒരു നേരമ്പോക്കോ വിനോദ ഉപാധിയോ അല്ല,അത് ഒരു പുനര്‍നിര്‍മാണം"എന്ന ഒക്ടോവിയോ പാസിൻ്റെ വരിക ളെ മറക്കാൻ കേരളം നല്ലവണ്ണം പഠിച്ചു.പ്രകൃതിയോട് ഏറെ ചേര്‍ന്നു നില്‍ക്കുന്നു ഓരോ രാജ്യത്തേയും ആഘോഷങ്ങൾ . ഓരോ പ്രദേശങ്ങളെയും വിശ്വാസങ്ങളെയും ഐതിഹ്യങ്ങ ളെയും കോര്‍ത്തിണക്കിയാണ് വിവിധ രീതിയിലുള്ള ഉത്സവങ്ങള്‍ കൊണ്ടാടുക.
കേരളത്തിൻ്റെ പരിസരത്തെ അടുത്തറിയാൻ ഉതകേണ്ട അനുയോജ്യമായ ആഘോഷമാണ് ഓണമെങ്കിലും Discount flooded Market festival ആയി ഓണത്തെ പരുവപ്പെടുത്തു വാൻ ചന്ത സംസ്കാരത്തിന് നല്ല നിലയിൽ കഴിഞ്ഞു.
ലോകത്ത് വിവിധ ഇടങ്ങളിൽ വിളവെടുപ്പ് ഉത്സവങ്ങൾ ഉണ്ട്. ബ്രിട്ടണിൽ സെപ്റ്റംബർ-ഒക്ടോബർ മാസത്തിൽ Harvest festival നടക്കും.ചൈനയുടെ ചാന്ദ്രോത്സവം(സെപ്റ്റംബർ- ഒക്ടോബർ),ഇറാൻ്റെ Mehregan,ഇശ്രയേലിൻ്റെ Sukkot, അമേരിക്കയുടെ Thanks giving fest,ഇൻഡോനേഷ്യയുടെ കൊയ്ത്തുത്സവം(Rice Harvest)സ്വിസിൻ്റെ Incwala അങ്ങനെ പോകുന്നു പട്ടിക.ഇന്ത്യയിലെ രണ്ടു ഡസനിലധികം വിള വെടുപ്പുത്സവങ്ങളിൽ കേരളത്തിൻ്റെ ഓണം ശ്രദ്ധേയമാകു ന്നത് നിഗ്രങ്ങളുടെ ഓർമ്മപ്പെടുത്തലിനു പകരം(രാവണനെ കത്തിക്കൽ,മഹിഷാസുര വധം etc)അവതാര പുരുഷൻ്റെ അഹങ്കാരവും ചതിയും നാട്ടുകാർക്ക് ഓർത്തെ ടുക്കാൻ അവസരമുണ്ടാക്കുന്നു എന്നതാണ്.
എല്ലാവരും മറ്റുള്ളവരെ ഇഷ്ടപ്പെടണം എന്ന ആശയത്തെ പ്രചാേതിപ്പിക്കുന്ന ഓണത്തിന് വള്ളം കളിയും പുലിക്കളിയും തുമ്പിതുള്ളലും ഓണപ്പടയും ഓണവില്ലും ഒപ്പം"ഓണ തല്ലും" ഉണ്ട്.കൈകൊട്ടിക്കളിയും കോൽക്കളിയും കുമ്മിപ്പാട്ടും ഒക്കെ എല്ലാവരും കളിക്കാരും കാഴ്ച്ചക്കാരുമാകുന്ന ആൾക്കൂട്ട അവതരമാണ് .
സംഘ സാഹിത്യത്തിൽ ഓണത്തെപ്പറ്റി സൂചിപ്പിച്ചിട്ടുണ്ട്. ആദ്യനൂറ്റാണ്ടുകളിൽ രചിച്ചതെന്ന് വിശ്വസിക്കുന്ന 'മാങ്കുടി മരുതനാറിന്റെ' 'വില്ലടിച്ചാൽ പാട്ടിലും' ഓണത്തെ പ്രകീർത്തി ക്കുന്നു. 'മധുരൈ കാഞ്ചിയിൽ'എഴുത്തുകളിൽ ഓണം മധുരയിൽ ആഘോഷിച്ചിരുന്നതായി എഴുതപ്പെട്ടിരിക്കുന്നു. ഒമ്പതാം നൂറ്റാണ്ടിലെ തമിഴ് സാഹിത്യത്തിൽ 'പെരിയാശ്വർ' എഴുതിയ 'പതികാസിലും' 'പല്ലാഡ്‌സിലും' ഓണത്തെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. 'അനന്തശയനം' വിഷ്ണുവിന്ന് പൂജാ കർമ്മങ്ങൾ അനുഷ്ഠിക്കുന്ന കാര്യങ്ങളും വിവരിച്ചിരിക്കുന്നു.
അന്നുള്ള ആഘോഷങ്ങളെപ്പറ്റിയും സ്ത്രീജനങ്ങളുടെ കൂത്താട്ടങ്ങളെപ്പറ്റിയും ഈ ക്ലാസിക്കൽ കൃതികളിൽ വിവരിച്ചിട്ടുണ്ട്.'ബറോട്ടോലോമെന്നോ' എന്ന യാത്രികൻ ഈസ്റ്റ് ഇന്ത്യയിലേക്കുള്ള യാത്രാമദ്ധ്യേ മലബാർ തീരത്തെ ഓണം എങ്ങനെ ആഘോഷിച്ചിരുന്നുവെന്ന് കുറിച്ചിട്ടുണ്ട്. "സെപ്റ്റംബർ മാസത്തിലെ ചന്ദ്രപ്രഭയുടെ തുടക്കത്തിൽ ആഘോഷങ്ങൾ ആരംഭിച്ചിരുന്നു.മഴക്കാലം അവസാനി ക്കുന്ന സമയം പ്രകൃതി മുഴുവൻ ഹരിതകമായിരിക്കും. വൃക്ഷങ്ങളിൽ ഇലകൾ തഴച്ചു വളരുന്ന കാലവും.നാടു മുഴുവൻ യൂറോപ്പിലെ വസന്തകാലത്തിന് സമാനമായത്" എന്ന് ബറോട്ടോലോമെന്നോ സൂചിപ്പിച്ചു.
വയലുകൾ നികത്തപ്പെടുന്ന കാലത്ത്,നെൽ കൃഷി ചുരുങ്ങി ഇല്ലാതായിക്കഴിഞ്ഞ നാട്ടിൽ, നെല്ലിൻ്റെ ഉത്സവമായ ഓണം ആധുനിക രീതിയിൽ ആഘോഷിക്കാൻ മലയാളികൾ പഠിച്ചു.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
ഓണത്തെ വെറും ഉത്സവാഘോഷമായി കാണുന്നതല്ല, മറിച്ച് അത് നമ്മുടെ കൃഷിജീവിതത്തിൻ്റെ ആത്മാവുമായി ചേർന്നുനിൽക്കുന്ന കാർഷികോത്സവമായി അവതരിപ്പിക്കുന്നു. ‘ഓണം വസന്തം’ എന്നും ‘കാർഷികോത്സവം’ എന്നും ചേർത്തു കാണിക്കുന്ന രീതിയിൽ പ്രകൃതിയുടെ നവോത്ഥാനവും മനുഷ്യന്റെ ജീവിതാനുഭവവും തമ്മിലുള്ള സമന്വയം ശക്തമായി അടയാളപ്പെടുത്തുന്നു.
ഓക്ടാവിയോ പാസ് പറഞ്ഞ ‘ഉത്സവം വിനോദമല്ല, ജനനവും പുനർജന്മവും ആണെന്ന്’ എന്ന സന്ദേശം ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്, ഓണത്തിന്റെ ആഴത്തിലുള്ള സാമൂഹികവും സാംസ്കാരികവുമായ പ്രാധാന്യം ഉയർത്തിക്കാട്ടുന്നു. ലോകമെമ്പാടുമുള്ള വിളവെടുപ്പ് ഉത്സവങ്ങളുമായി (ബ്രിട്ടനിലെ Harvest, ഇസ്രായേലിലെ Sukkot, അമേരിക്കയിലെ Thanksgiving, ഇറാനിലെ Mehregan) താരതമ്യം ചെയ്തുകൊണ്ട് കേരളത്തിലെ ഓണത്തിന് ആഗോള പ്രസക്തി നൽകുന്ന ശ്രമം ഏറെ ശ്രദ്ധേയമാണ്.
അതോടൊപ്പം, ഇന്ന് ഓണം പലപ്പോഴും വിലക്കുറവ് ഉത്സവമെന്ന രീതിയിൽ വ്യാപാരവത്കരിക്കപ്പെടുന്നതിലൂടെ, അതിന്റെ കാർഷിക-സാംസ്കാരിക ആത്മാവിന് അപകടം സംഭവിക്കുന്നുവെന്ന നിരീക്ഷണവും വളരെ പ്രസക്തമാണ്. ഇത്, ഓണത്തെ സംരക്ഷിക്കാനും, ആഘോഷത്തെ പരിസ്ഥിതി സൗഹൃദവും സംസ്കാരാധിഷ്ഠിതവുമാക്കിയെടുക്കാനും, നയരൂപകർ, സംഘാടകർ, സമൂഹം എല്ലാം ചേർന്ന് ശ്രദ്ധിക്കേണ്ടതുണ്ടെന്ന ശക്തമായ ഓർമ്മപ്പെടുത്തലാണ്.
ആകെക്കൂടി, ഈ ലേഖനം കവിതാപൂർണ്ണമായ അവതരണവും, സാംസ്കാരിക ചരിത്രാവലോകനവും, സാമൂഹ്യ-ആർഥിക വിലയിരുത്തലുകളും ചേർന്ന ഒരു അപൂർവ്വ സംഭാവനയാണ്. ഓണത്തെ ഒരു വ്യാപാരാവസരമെന്നതിലുപരി, പ്രകൃതി സംരക്ഷണത്തിന്റെയും, സാമൂഹിക ഐക്യത്തിന്റെയും, കൂട്ടായ്മയുടെയും വേദിയാക്കി ഉയർത്തിക്കൊണ്ടുവരേണ്ടതുണ്ടെന്ന സന്ദേശം വായനക്കാർക്ക് നൽകുന്നു.
- 2025-09-09
Leave your comment
ഓണം വസന്തോത്സവത്തിനൊപ്പം കാർഷികോത്സവുമാണ്. പൂക്കളും കൊയ്ത്തും ഒന്നിച്ചെത്തുന്ന കാലം.
ഇരുപ്പൂ നിലങ്ങ ളിൽ ആദ്യത്തെ നെല്ല് ചിങ്ങത്തിൽ കൊയ്യും. കർക്കിടക വറുതി കഴിഞ്ഞു പുന്നെല്ല് കൊയ്തു പുത്തരി കൊണ്ട് ഇല്ലവും വല്ലവും പത്തായവും നിറയുന്ന സമൃദ്ധി യുടെ ഉത്സവം എന്നാണ് ഓണത്തിൻ്റെവിശേഷണം. കർഷകന് ജാതിയും മതവുമില്ല.അതിനാൽ ഓണത്തിന് വിഭാഗീയതകൾ ഇല്ല.
"ഉത്സവം ഒരു നേരമ്പോക്കോ വിനോദ ഉപാധിയോ അല്ല,അത് ഒരു പുനര്‍നിര്‍മാണം"എന്ന ഒക്ടോവിയോ പാസിൻ്റെ വരിക ളെ മറക്കാൻ കേരളം നല്ലവണ്ണം പഠിച്ചു.പ്രകൃതിയോട് ഏറെ ചേര്‍ന്നു നില്‍ക്കുന്നു ഓരോ രാജ്യത്തേയും ആഘോഷങ്ങൾ . ഓരോ പ്രദേശങ്ങളെയും വിശ്വാസങ്ങളെയും ഐതിഹ്യങ്ങ ളെയും കോര്‍ത്തിണക്കിയാണ് വിവിധ രീതിയിലുള്ള ഉത്സവങ്ങള്‍ കൊണ്ടാടുക.
കേരളത്തിൻ്റെ പരിസരത്തെ അടുത്തറിയാൻ ഉതകേണ്ട അനുയോജ്യമായ ആഘോഷമാണ് ഓണമെങ്കിലും Discount flooded Market festival ആയി ഓണത്തെ പരുവപ്പെടുത്തു വാൻ ചന്ത സംസ്കാരത്തിന് നല്ല നിലയിൽ കഴിഞ്ഞു.
ലോകത്ത് വിവിധ ഇടങ്ങളിൽ വിളവെടുപ്പ് ഉത്സവങ്ങൾ ഉണ്ട്. ബ്രിട്ടണിൽ സെപ്റ്റംബർ-ഒക്ടോബർ മാസത്തിൽ Harvest festival നടക്കും.ചൈനയുടെ ചാന്ദ്രോത്സവം(സെപ്റ്റംബർ- ഒക്ടോബർ),ഇറാൻ്റെ Mehregan,ഇശ്രയേലിൻ്റെ Sukkot, അമേരിക്കയുടെ Thanks giving fest,ഇൻഡോനേഷ്യയുടെ കൊയ്ത്തുത്സവം(Rice Harvest)സ്വിസിൻ്റെ Incwala അങ്ങനെ പോകുന്നു പട്ടിക.ഇന്ത്യയിലെ രണ്ടു ഡസനിലധികം വിള വെടുപ്പുത്സവങ്ങളിൽ കേരളത്തിൻ്റെ ഓണം ശ്രദ്ധേയമാകു ന്നത് നിഗ്രങ്ങളുടെ ഓർമ്മപ്പെടുത്തലിനു പകരം(രാവണനെ കത്തിക്കൽ,മഹിഷാസുര വധം etc)അവതാര പുരുഷൻ്റെ അഹങ്കാരവും ചതിയും നാട്ടുകാർക്ക് ഓർത്തെ ടുക്കാൻ അവസരമുണ്ടാക്കുന്നു എന്നതാണ്.
എല്ലാവരും മറ്റുള്ളവരെ ഇഷ്ടപ്പെടണം എന്ന ആശയത്തെ പ്രചാേതിപ്പിക്കുന്ന ഓണത്തിന് വള്ളം കളിയും പുലിക്കളിയും തുമ്പിതുള്ളലും ഓണപ്പടയും ഓണവില്ലും ഒപ്പം"ഓണ തല്ലും" ഉണ്ട്.കൈകൊട്ടിക്കളിയും കോൽക്കളിയും കുമ്മിപ്പാട്ടും ഒക്കെ എല്ലാവരും കളിക്കാരും കാഴ്ച്ചക്കാരുമാകുന്ന ആൾക്കൂട്ട അവതരമാണ് .
സംഘ സാഹിത്യത്തിൽ ഓണത്തെപ്പറ്റി സൂചിപ്പിച്ചിട്ടുണ്ട്. ആദ്യനൂറ്റാണ്ടുകളിൽ രചിച്ചതെന്ന് വിശ്വസിക്കുന്ന 'മാങ്കുടി മരുതനാറിന്റെ' 'വില്ലടിച്ചാൽ പാട്ടിലും' ഓണത്തെ പ്രകീർത്തി ക്കുന്നു. 'മധുരൈ കാഞ്ചിയിൽ'എഴുത്തുകളിൽ ഓണം മധുരയിൽ ആഘോഷിച്ചിരുന്നതായി എഴുതപ്പെട്ടിരിക്കുന്നു. ഒമ്പതാം നൂറ്റാണ്ടിലെ തമിഴ് സാഹിത്യത്തിൽ 'പെരിയാശ്വർ' എഴുതിയ 'പതികാസിലും' 'പല്ലാഡ്‌സിലും' ഓണത്തെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. 'അനന്തശയനം' വിഷ്ണുവിന്ന് പൂജാ കർമ്മങ്ങൾ അനുഷ്ഠിക്കുന്ന കാര്യങ്ങളും വിവരിച്ചിരിക്കുന്നു.
അന്നുള്ള ആഘോഷങ്ങളെപ്പറ്റിയും സ്ത്രീജനങ്ങളുടെ കൂത്താട്ടങ്ങളെപ്പറ്റിയും ഈ ക്ലാസിക്കൽ കൃതികളിൽ വിവരിച്ചിട്ടുണ്ട്.'ബറോട്ടോലോമെന്നോ' എന്ന യാത്രികൻ ഈസ്റ്റ് ഇന്ത്യയിലേക്കുള്ള യാത്രാമദ്ധ്യേ മലബാർ തീരത്തെ ഓണം എങ്ങനെ ആഘോഷിച്ചിരുന്നുവെന്ന് കുറിച്ചിട്ടുണ്ട്. "സെപ്റ്റംബർ മാസത്തിലെ ചന്ദ്രപ്രഭയുടെ തുടക്കത്തിൽ ആഘോഷങ്ങൾ ആരംഭിച്ചിരുന്നു.മഴക്കാലം അവസാനി ക്കുന്ന സമയം പ്രകൃതി മുഴുവൻ ഹരിതകമായിരിക്കും. വൃക്ഷങ്ങളിൽ ഇലകൾ തഴച്ചു വളരുന്ന കാലവും.നാടു മുഴുവൻ യൂറോപ്പിലെ വസന്തകാലത്തിന് സമാനമായത്" എന്ന് ബറോട്ടോലോമെന്നോ സൂചിപ്പിച്ചു.
വയലുകൾ നികത്തപ്പെടുന്ന കാലത്ത്,നെൽ കൃഷി ചുരുങ്ങി ഇല്ലാതായിക്കഴിഞ്ഞ നാട്ടിൽ, നെല്ലിൻ്റെ ഉത്സവമായ ഓണം ആധുനിക രീതിയിൽ ആഘോഷിക്കാൻ മലയാളികൾ പഠിച്ചു.

Green Reporter Desk
Responses
ഓണത്തെ വെറും ഉത്സവാഘോഷമായി കാണുന്നതല്ല, മറിച്ച് അത് നമ്മുടെ കൃഷിജീവിതത്തിൻ്റെ ആത്മാവുമായി ചേർന്നുനിൽക്കുന്ന കാർഷികോത്സവമായി അവതരിപ്പിക്കുന്നു. ‘ഓണം വസന്തം’ എന്നും ‘കാർഷികോത്സവം’ എന്നും ചേർത്തു കാണിക്കുന്ന രീതിയിൽ പ്രകൃതിയുടെ നവോത്ഥാനവും മനുഷ്യന്റെ ജീവിതാനുഭവവും തമ്മിലുള്ള സമന്വയം ശക്തമായി അടയാളപ്പെടുത്തുന്നു. ഓക്ടാവിയോ പാസ് പറഞ്ഞ ‘ഉത്സവം വിനോദമല്ല, ജനനവും പുനർജന്മവും ആണെന്ന്’ എന്ന സന്ദേശം ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്, ഓണത്തിന്റെ ആഴത്തിലുള്ള സാമൂഹികവും സാംസ്കാരികവുമായ പ്രാധാന്യം ഉയർത്തിക്കാട്ടുന്നു. ലോകമെമ്പാടുമുള്ള വിളവെടുപ്പ് ഉത്സവങ്ങളുമായി (ബ്രിട്ടനിലെ Harvest, ഇസ്രായേലിലെ Sukkot, അമേരിക്കയിലെ Thanksgiving, ഇറാനിലെ Mehregan) താരതമ്യം ചെയ്തുകൊണ്ട് കേരളത്തിലെ ഓണത്തിന് ആഗോള പ്രസക്തി നൽകുന്ന ശ്രമം ഏറെ ശ്രദ്ധേയമാണ്. അതോടൊപ്പം, ഇന്ന് ഓണം പലപ്പോഴും വിലക്കുറവ് ഉത്സവമെന്ന രീതിയിൽ വ്യാപാരവത്കരിക്കപ്പെടുന്നതിലൂടെ, അതിന്റെ കാർഷിക-സാംസ്കാരിക ആത്മാവിന് അപകടം സംഭവിക്കുന്നുവെന്ന നിരീക്ഷണവും വളരെ പ്രസക്തമാണ്. ഇത്, ഓണത്തെ സംരക്ഷിക്കാനും, ആഘോഷത്തെ പരിസ്ഥിതി സൗഹൃദവും സംസ്കാരാധിഷ്ഠിതവുമാക്കിയെടുക്കാനും, നയരൂപകർ, സംഘാടകർ, സമൂഹം എല്ലാം ചേർന്ന് ശ്രദ്ധിക്കേണ്ടതുണ്ടെന്ന ശക്തമായ ഓർമ്മപ്പെടുത്തലാണ്. ആകെക്കൂടി, ഈ ലേഖനം കവിതാപൂർണ്ണമായ അവതരണവും, സാംസ്കാരിക ചരിത്രാവലോകനവും, സാമൂഹ്യ-ആർഥിക വിലയിരുത്തലുകളും ചേർന്ന ഒരു അപൂർവ്വ സംഭാവനയാണ്. ഓണത്തെ ഒരു വ്യാപാരാവസരമെന്നതിലുപരി, പ്രകൃതി സംരക്ഷണത്തിന്റെയും, സാമൂഹിക ഐക്യത്തിന്റെയും, കൂട്ടായ്മയുടെയും വേദിയാക്കി ഉയർത്തിക്കൊണ്ടുവരേണ്ടതുണ്ടെന്ന സന്ദേശം വായനക്കാർക്ക് നൽകുന്നു.
- 2025-09-09