മാടായി പാറ എന്ന അത്ഭുത പ്രതിഭാസം !
First Published : 2025-09-21, 11:12:01am -
1 മിനിറ്റ് വായന
.jpg)
ചരിത്ര പ്രസിദ്ധവും പരിസ്ഥിതി പ്രധാനവുമായ മാടായി പാറ, കണ്ണൂരിൽ നിന്ന് 22 കി.മീ വടക്ക്,പഴയങ്ങാടി,പ്രദേശത്ത് മാടായി വില്ലേജിൽ സ്ഥിതി ചെയ്യുന്നു.പല തരത്തിലുള്ള ചൂഷണത്തിന് വിധേയമായ പ്രദേശത്തിൻ്റെ സംരക്ഷണത്തി നായി വിവിധ സമരങ്ങൾ അവിടെ നടന്നു വരുന്നു.
എല്ലാവർക്കും സ്വന്തവും പ്രകൃതിയുടെ അത്ഭുത പ്രതിഭാസ മായി നിലകൊള്ളുന്നതുമായ പ്രദേശവുമായി ബന്ധപ്പെട്ട് അടുത്ത കാലത്ത് അനാരോഗ്യകരമായ വിവാദങ്ങളാണ് ഉയർന്നുവന്നത്.
നാവികർക്ക് വഴികാട്ടിയായ ഏഴിമലയ്ക്ക് തൊട്ടു കിഴക്കാണ് മാടായിപ്പാറ.ഒരു കാലത്ത് ഈ പ്രദേശം മുഴുവൻ വെള്ളത്തി നടിയിലായിരുന്നു.ഏഴിമലയ്ക്ക് നാല് ചുറ്റും കടലായിരുന്നു എന്ന് കേരളോൽപ്പത്തിയിൽ പരാമർശമുണ്ട്.വെള്ളം നീങ്ങി ഉയർന്നുവന്ന കരഭാഗത്തിന് മാട് എന്ന് പേരുണ്ട്.അങ്ങനെ മാട് ആയ സ്ഥലമാണ് മാടായി എന്ന് പിന്നീട് അറിയപ്പെട്ടത്
പരിസ്ഥിതി ലോല പ്രാധാനമായ ഇവിടം അനേകം സൂഷ്മ ജീവികളുടെയും പക്ഷികളുടെയും പൂമ്പാറ്റകളുടെ ആവാസ കേന്ദ്രമാണ്.മഴക്കാലം പ്രത്യേകിച്ച് ഓണക്കാലത്ത് മാടായി പാറ പൂക്കൾ കൊണ്ട് നിറയും.വേനൽക്കാലത്ത് മാടായി പാറ വരണ്ടുണങ്ങും.വർഷകാലത്ത് സസ്യങ്ങളും വിവിധവർണ്ണ ങ്ങളുള്ള പുഷ്പങ്ങളും പാറയിലുടനീളം കാണാം .
മാടായി പാറ കടുവകളുടെ ആവാസകേന്ദ്രമായിരുന്നു.1970 കളിൽ വരെ അവർ ഉണ്ടായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.ചെങ്കല്ലിലെ ഗർത്തങ്ങൾ അവർക്ക് ഒളിക്കാൻ സൗകര്യമൊരുക്കിയിരുന്നു.

മാടായിപ്പാറയുടെ പടിഞ്ഞാറന്‍ ചരിവിൽ നിരവധി ഇനം തുമ്പികളെ കാണാം.നിത്യഹരിത വനമായ സൈലന്റ് വാലി കഴിഞ്ഞാല്‍ ഏറ്റവും കൂടൂതല്‍ ഇനം ചിത്രശലഭങ്ങളെ കാണുന്നത് തരിശു ഭൂമിയെന്നു കരുതുന്ന ഈ ചെങ്കല്‍ക്കു ന്നിനു മുകളിലാണ് എന്നതാണ് ഏറെ കൗതുകം.
ഏഴ് ചെറുവെളളച്ചാട്ടങ്ങള്‍ ഇവിടെയുണ്ട്.പാറയുടെ ഗര്‍ഭ പാത്രത്തില്‍ നിന്ന് പൊട്ടിയൊലിക്കുന്ന നീര്‍ച്ചാലുകളാണ് താഴോട്ട് ഒഴുകി ചെറിയ വെളളച്ചാട്ടങ്ങളായി മാറുന്നത്.ഒരു ദിവസം പാറയിലെ ഏഴ് നീര്‍ച്ചാലുകളില്‍ നിന്നുള്ള പ്രവാഹം അളന്നപ്പോള്‍ കിട്ടിയത് ,പ്രതിദിനം 5,00,000,00 ലിറ്റര്‍ ശുദ്ധ ജലം !
അപൂർവം സസ്യ-ജന്തുജാലങ്ങളുള്ള കലവറയായ മാടായി പ്പാറയിൽ 38 ഇനം പുൽച്ചെടികളും,500 ഓളം തരത്തിലുള്ള മറ്റു ചെടികളും വളരുന്നു.ഇതിൽ 24 ഇനം ഔഷധചെടികൾ, അപൂർവ്വങ്ങളായ ചിത്ര ശലഭങ്ങളും 175 ഓളം പക്ഷികളും പ്രദേശത്ത് കാണപ്പെടുന്നു.138 ഓളം പൂമ്പാറ്റകളെ ജന്തു ശാസ്‌ത്രജ്ഞനും നാട്ടുകാരനുമായ ജാഫർ പാലോട്ട് ഇവിടെ കണ്ടെത്തിയിരുന്നു.
ഇവടുത്തെ സവിശേഷതമായ ജലസസ്യമാണ് കൃഷ്ണ കേസരം.മാടായിപ്പാറയിലും സമീപമുള്ള ചിലയിടത്തെ ചെങ്കൽപ്പാറകളിലും മാത്രം കാണപ്പെടുന്ന ജലസസ്യമാണ് ഇത്.ഇവയുടെ കേസരങ്ങളുടെ കൃഷ്ണവർണ്ണമാണ് പേരി നാധാരം.വളരെ ചുരുങ്ങിയ ഒരു പ്രദേശത്തു മാത്രം കാണ പ്പെടുന്ന ഈ സസ്യം വംശനാശഭീഷണി നേരിടുന്നു.മറ്റൊരു ഇരപിടിയൻ സസ്യമാണ് കൊസുവെട്ടി എന്ന് അറിയപ്പെടുന്ന അക്കരപ്പുത(Drosera indica ).ഇവിടെ നിന്നും നിരവധി സസ്യങ്ങൾ പുതിയതായി കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്.അവയിൽ ഒന്നാണ് Eriocaulon madayiparense.
.jpg/Silently%20listening%20to%20nature%E2%80%99s%20whispers%2C%20its%20cool%20embrace%20soothing%20the%20skin%2C%20as%20the%20soul%20finds%20c%20(1)__369x480.jpg)
19,116 കോടി രൂപയുടെ ലിഗ്‌നേറ്റ് നിക്ഷേപം ഖനനം ചെയ്യാനായി പാറ പൊളിച്ചടുക്കാന്‍ തീരുമാനിച്ചിരുന്നു. കുഴിച്ചെടുക്കുന്ന ചൈനാക്ലേയുടെ ബ്ലീച്ചിംഗ്നു ശേഷം ബാക്കി വരുന്ന വിഷമാലിന്യങ്ങൾ അടങ്ങിയ ജലം യാതൊരു മാന ദണ്ഡങ്ങളും പാലിക്കാതെ അതെ രൂപത്തിൽ പുറത്തേക്ക് ഒഴുക്കി വിടുന്നതാണ് മലിനീകരണത്തിന് കാരണം .
ശുദ്ധജലം മുട്ടിച്ച് ലിഗ്‌നെറ്റ് ഖനനമെന്ന‘വികസനം’വേണ്ടെന്ന് ഒറ്റക്കെട്ടായി നാട്ടുകാര്‍ ഉയർത്തിയ ആവശ്യം ഭാഗികമായി മാത്രം അംഗീകരിച്ചു എങ്കിലും 900 ഏക്കര്‍ നീണ്ടു കിടക്കുന്ന മാടായി പാറ ഇന്നും സുരക്ഷിതമല്ല.
photo credits - Kerala Tourism , views_of_foxsa
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment