സൂര്യാഘാതത്താൽ പൊള്ളലേൽക്കുന്ന സാധാരണ പൗരന്മാർ




സൂര്യാഘാതവും കേരളത്തിന് ഏറെ പരിചിതമായിരിക്കുന്നു. ജില്ലകൾ തോറും മരണം റിപ്പോർട്ട് ചെയ്തു തുടങ്ങി. ഇന്നലെ മാത്രം മരണം മൂന്ന് മരങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്‌. പാറശാലക്കാരൻ  കരുണാകരൻ,  കണ്ണൂരിൽ നിന്നും നാരായണൻ, പത്തനംതിട്ടയിൽ നിന്നും ഷാജഹാൻ എന്നിവരാണ് സൂര്യ ആഘാതത്താൽ മരണപ്പെട്ടത്. ഇവർ ഏവരും സാധാരണക്കാരാണ് എന്നു പ്രത്യേകം പറയേണ്ടതില്ലല്ലൊ. 


100 പേർക്ക് ഇതുവരെ പൊള്ളലേറ്റു. ദുരന്തങ്ങൾ നാടിനെ വേട്ടയാടും എന്നറിഞ്ഞ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാർ  സഹകരണത്തോടെ, മാർച്ച് 9 ന് ജന രക്ഷക്കായി ചില തീരുമാനങ്ങൾ എടുത്തു കഴിഞ്ഞു .  


തീരുമാനങ്ങൾ  താഴെ.


1.  സംസ്ഥാന ദുരന്തനിവാരണ സമിതി നഷ്ടപരിഹാരമായി മരിക്കുന്നവർക്ക് 4 ലക്ഷം രൂപ നൽകും.,കണ്ണു നഷ്ടപെട്ടാൽ 2 ലക്ഷം വരെ  


2.   സൂര്യതാപത്താൽ ആശുപത്രിയിൽ കിടക്കേണ്ടി വന്നാൽ ( ഒരാഴ്ചക്കു മുകളിൽ ) 12700 രൂപയും ഒരാഴ്ചയിൽ താഴെ എങ്കിൽ 4300 രൂപയും.


3.   ദുരിതാ ശ്വാസ ക്യാമ്പുതുടങ്ങുന്നതിനും സർക്കാർ ഫണ്ട് നൽകും.


4.  പശു ചത്താൽ 30000 രൂപയും ( കാള, കുതിര, ഒട്ടകം എന്നിവക്ക് 25000 മാത്രം)  ആടുകൾ, പന്നി ഇവക്ക് 3000 രൂപ. പോൾട്രി ഫാമുകൾക്ക് 25000 രൂപ. കഴുതക്ക് 16000 രൂപ .


കേരള സർക്കാർ കേന്ദ്ര സർക്കാരിനെപ്പോലെ തന്നെ ദുരന്തത്തിന്റെ ഇരകളായ (വേട്ടക്കാരൻ ഒന്നുകിൽ കാർമേഘം ഇപ്പോൾ സൂര്യനും)  നാട്ടുകാർക്ക്   സഹായ ഹസ്തവുമായുണ്ട്. വെള്ളപ്പൊക്കം ഉണ്ടായി ചത്തുപോയാൽ മാത്രമല്ല സൂര്യാഘാതത്താൽ മരിക്കുന്നവരുടെ കാര്യത്തിലും അധികാരവർഗ്ഗം ഉത്തരവാദിത്തമുള്ളവരാണ്. 


വെള്ളപ്പൊക്ക കാലത്ത് കഞ്ഞി വീഴ്ത്തിയ നേതാക്കളുടെ ധീരമായ ചിത്രങ്ങളും പുതപ്പു വിരിച്ചുറങ്ങിയ വീഡിയോയും ഇപ്പോൾ സജ്ജീവമാണ്. സൂര്യാഘാതത്താൽ ഒഴിഞ്ഞു പോകുന്ന ജനങ്ങളെ രക്ഷിക്കുവാൻ എന്തു തയ്യാറെടുപ്പുകൾ നടത്തിയായിരിക്കും രക്ഷകരായി  നമ്മുടെ  നേതാക്കൾ  എത്തുക  എന്നറിയുവാൻ  താൽപ്പര്യപ്പെടുന്നു.


നാട്ടിലെ വെള്ളപ്പൊക്കത്തിൽ പെട്ട്  14 ലക്ഷം ആളുകൾ ദുരിതാശ്വസ ക്യാമ്പുകളിൽ എത്തിയിരുന്നു. അതിൽ 141 MLA മാരുടെ കുടുംബങ്ങൾക്ക്  എത്തേണ്ടി വന്നില്ല.  (ആലുവാ MLA യെ മാറ്റി നിർത്തുന്നു.) 500 മരണങ്ങളിൽ ഒരു മന്ത്രി ബന്ധുവും പെട്ടില്ല.


സംസ്ഥാനത്തു നിന്നും  പാർലമെൻറിലേക്ക്  മൂന്നു പാർട്ടിക്കുമായി മത്സരിക്കുന്ന 60 പേരും  ബഹുമാനപ്പെട്ട നേതാക്കളും  April 23  വരെ, സൂര്യാഘാത മേൽക്കാതെ, ആരോഗ്യകരമായി, കേരള സംസ്ഥാനം  നടത്തി വരുന്ന പ്രകൃതി വിരുധ പ്രവർത്തനങ്ങൾ  ക്വാറി, തോട്ടം, അദാനി തുടങ്ങിയ വികസന നായകർക്കായി തുടരുവാൻ പാർലമെന്റിലും ആഘാതമേറ്റു മരിക്കുന്നവരുടെ വീട്ടിലെത്തി ആശ്വസിപ്പിക്കുവാൻ  നാട്ടിലും ഉണ്ടാകണമെന്ന് Green Reporter  ആഗ്രഹിക്കുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment