രാജ്യത്ത് ഉഷ്ണ തരംഗം ശക്തമാകുന്നു




രാജ്യത്ത് പലയിടത്തും ഉഷ്ണതരംഗം തുടരുന്നു. വരും ദിവസങ്ങളിൽ മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത് മേഖലകളിൽ ഉഷ്ണതരംഗം രൂക്ഷമായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഡൽഹി അടക്കം അഞ്ച് സംസ്ഥാനങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.


ഹരിയാന, ഡൽഹി,രാജസ്ഥാൻ, മധ്യപ്രദേശ്,തെലങ്കാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ഞായറാഴ്ച ഉഷ്ണതരംഗം രൂക്ഷമായി അനുഭവപ്പെട്ടതെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. മഹാരാഷ്ട്രയിലെ സോനേഗാവിലാണ് ഏറ്റവും കൂടതൽ ചൂട് അനുഭവപ്പെട്ടത്. 46.2 ഡിഗ്രി സെൽഷ്യസ് ഇവിടെ രേഖപ്പെടുത്തി. ഡൽഹിയിൽ ഞായാറാഴ്ച 46 ഡിഗ്രി സെൽഷ്യസ് ചൂടാണ് അനുഭവപ്പെട്ടത്. ശനിയാഴ്ച രാജസ്ഥാനിലെ പിലാനിയിലാണ് കൂടുതൽ ചൂട് റെക്കോർഡ് ചെയ്തത്. 46.7 ഡിഗ്രി സെൽഷ്യസ്. 
ഡൽഹി, പഞ്ചാബ്, ഹരിയാൻ, ഛഢിഗഢ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ റെഡ് അലർട്ടും കിഴക്കൻ ഉത്തർപ്രദേശിൽ ഓറഞ്ച് അലേർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. വരുന്ന രണ്ട് ദിവസം ഇതേ ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ്. 


കൊവിഡിൽ രാജ്യം വലഞ്ഞ് നിൽക്കുമ്പോഴാണ് കനത്ത ഉഷ്ണതരംഗം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആരംഭിച്ചത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment