വടക്കേ ഇന്ത്യയിൽ മഴ ശക്തം. ഇടവപ്പാതിയിൽ ഇതുവരെ കേരളത്തിൻ്റെ കുറവ് 26% വും !
First Published : 2024-07-15, 11:08:06pm -
1 മിനിറ്റ് വായന

വടക്കെ ഇന്ത്യയിൽ കനത്ത മഴ തുടരുകയാണ്. ആസാമിൽ മരണം 100 കടന്നിട്ടുണ്ട്.അടുത്ത 5 ദിവസങ്ങളിൽ കൊങ്കൺ, ഗോവ,മധ്യമഹാരാഷ്ട്ര,ഗുജറാത്ത് ,കർണാടക,കേരളം,മാഹി എന്നിവിടങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്(IMD)പ്രവചിക്കുന്നു ജൂലൈ 15 ൽ പ്രതീക്ഷിച്ച മഴ കേരളത്തിലും മാഹിയിലും കൊങ്കൺ,ഗോവ,മധ്യമഹാരാഷ്ട്ര,ഗുജറാത്ത് ,തീരദേശ കർ ണാടക,ദക്ഷിണ കർണാടക കിട്ടി.ജൂലൈ 16 ന് സൗരാഷ്ട്ര, കച്ച് എന്നിവിടങ്ങളിൽ അതിശക്തമായ മഴ പ്രവചിച്ചിട്ടുണ്ട്.
അടുത്ത 4-5 ദിവസത്തിനുള്ളിൽ ഇന്ത്യൻ മുനമ്പ്,അതിനോട് ചേർന്നുള്ള മധ്യ ഇന്ത്യയിലും മൺസൂൺ സജീവമാകുമെന്ന് IMD അറിയിച്ചു.
തമിഴ്‌നാട്,വടക്കൻ കർണാടക,മറാത്ത്‌വാഡ,വിദർഭ,പശ്ചിമ മധ്യപ്രദേശ്,തീരദേശ ആന്ധ്രാപ്രദേശ്, 'യാനം,തെലങ്കാന എന്നിവിടങ്ങളിൽ ജൂലൈ 15, 18 തീയതികളിൽ അതിശക്ത മായ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.
ജൂലൈ 19 വരെ ഒഡീഷയിലും ജൂലൈ 17,18 തീയതികളിൽ ഉത്തരാഖണ്ഡിലും ജൂലൈ 18 ന് കിഴക്കൻ രാജസ്ഥാനിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഉത്തരാഖണ്ഡ്,ഗുജറാത്ത് മേഖല,ഛത്തീസ്ഗഡ്, വിദർഭ, ഉപ- ഹിമാലയൻ പശ്ചിമ ബംഗാൾ,സിക്കിം,അസം,മേഘാലയ,മധ്യ മഹാരാഷ്ട്ര,ദക്ഷിണ കർണാടക തെലങ്കാന,തമിഴ്‌നാട് എന്നി വിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്തതോ അതി ശക്ത മായതോ ആയ മഴയാണ് IMD റിപ്പോർട്ട് ചെയ്തത്.
കിഴക്കൻ രാജസ്ഥാൻ,ഒഡീഷ,പടിഞ്ഞാറൻ ഉത്തർപ്രദേശ്, പശ്ചിമ മധ്യപ്രദേശ്,മറാത്ത്വാഡ,വടക്കൻ കർണാടക,കേരളം എന്നിവിടങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒറ്റപ്പെട്ട സജീവമായിരുന്നു.
സംസ്ഥാനത്തെ ഇടവപ്പാതി ജൂലൈ 14 പിന്നിടുമ്പോൾ ലഭി ക്കേണ്ടിയിരുന്ന 953 mm മഴയിൽ 705 mm മാത്രമാണ് കിട്ടി യത്(26% കുറവ്).ഏറ്റവുമധികം മഴ കിട്ടേണ്ട കാസർഗോഡ് (1444 mm) 1106 mm മഴ കിട്ടി.കണ്ണൂർ(1301mm)1243 mm, കോഴിക്കോട് ലഭിക്കേണ്ടിയിരുന്നത് 1296 mm കിട്ടിയതാകട്ടെ 1025 mm മാത്രം.
ഏറ്റവും കൂടുതൽ മഴക്കുറവ് ഇടുക്കിയിൽ (44%),ലഭിച്ചത് 610 mm ,കിട്ടേണ്ടത് 1096mm.വയനാട്ടിൽ 1116mm നു പകരം 665 mm മഴ കിട്ടി,കുറവ് 40%.
മഴയുടെ തോതിൽ കുറവ് ഉണ്ടാകുമ്പോഴും പെയ്തിറങ്ങുന്ന മഴയുടെ സ്വഭാവത്തിലെ മാറ്റം ഒട്ടും ഗുണപരമല്ല എന്ന് കാണാം.
100 വർഷങ്ങൾക്കു മുമ്പുണ്ടായ 99 ലെ പ്രളയത്തിൻ്റെ ഓർമ്മ കളിലൂടെ കടന്നുപോകുമ്പോൾ മഴയുടെ സ്വഭാവത്തിലെ വ്യാപ കമായ മാറ്റത്തെ ഗൗരവതരമായി പരിഗണിക്കാൻ കേരള സമൂഹം ഇന്നും മടിച്ചു നിൽക്കുകയാണ് !
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment

3.jpg)
1.jpg)