ചൂട് കൂടുന്നു; സംസ്ഥാനത്ത് മാർച്ച് 26 വരെ ജാഗ്രതാ നിർദേശം




തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മാര്‍ച്ച്‌ 26 വ​രെ ക​ടു​ത്ത ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. 24 വ​രെ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, ക​ണ്ണൂ​ര്‍, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ താ​പ​നി​ല​യി​ല്‍ ര​ണ്ടു മു​ത​ല്‍ മൂ​ന്ന് ഡി​ഗ്രി​സെ​ല്‍​ഷ്യ​സ് വ​രെ വ​ര്‍​ധ​ന​യു​ണ്ടാ​കും. 


25, 26 തീ​യ​തി​ക​ളി​ല്‍ കൊ​ല്ലം, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ല്‍ മൂ​ന്നു മു​ത​ല്‍ നാ​ല് ഡി​ഗ്രി​സെ​ല്‍​ഷ്യ​സ് വ​രെ​യും തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ ര​ണ്ടു മു​ത​ല്‍ മൂ​ന്ന് ഡി​ഗ്രി​സെ​ല്‍​ഷ്യ​സ് വ​രെ​യും ശ​രാ​ശ​രി താ​പ​നി​ല​യി​ല്‍ വ​ര്‍​ധ​വു​ണ്ടാ​കും.


ശരാശരി ഉയർന്ന താപനിലയെക്കാൾ 4 ഡിഗ്രി വരെ ചൂടു കൂടുന്ന ദുരവസ്ഥയിലാണ് ആലപ്പുഴ. ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ ദുസ്സഹമാകുമെന്നുറപ്പ്. കഴിഞ്ഞ ജനുവരി ഒന്നു മുതൽ ഇതുവരെ 31 ദിവസമാണു ശരാശരി താപനിലയെക്കാൾ 2 ഡിഗ്രി വരെ ഉയർന്ന ചൂട് അനുഭവപ്പെട്ടത്. കുറഞ്ഞ താപനിലയിലും ഈ ഉയർച്ചയുണ്ട്. ജനുവരിയിലെ ആദ്യ രണ്ടാഴ്ച മാത്രമാണു ശരാശരിയിലും താഴ്ന്ന താപനില അനുഭവപ്പെട്ടത്. ചൂട് ഉയർന്നതോടെ ജലലഭ്യത കുറഞ്ഞു. നാടെങ്ങും വെള്ളത്തിനായി പരക്കംപായുന്ന കാഴ്ചയാണ്.


അതേസമയം, എറണാകുളം ജില്ലയിലെ കാലടിയിൽ യുവതി കുഴഞ്ഞ് വീണ് മരിച്ചത് സൂര്യാഘാതത്തെ തുടർന്നാണെന്ന് പ്രാഥമിക പരിശോധന ഫലം. കാലടി നായത്തോട് സ്വദേശിനി അനില ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച കാലടി മാർക്കറ്റിന് സമീപം കുഴഞ്ഞ് വീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണമെന്നാണ് കരുതിയിതെങ്കിലും പോസ്റ്റ്മോർട്ടത്തിലാണ് സൂര്യാഘാതമെന്നാണ് വ്യക്തമായത്. ദേഹത്ത് പൊള്ളലേറ്റ കുമിളകൾ ഉണ്ടായിരുന്നതായി ഡോക്ടർമാർ അറിയിച്ചു. ചെത്തിക്കാട് അഗ്രിക്കൾച്ചറൽ നഴ്സറിയിലെ ജീവനക്കാരിയാണ് അനില. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment