ഇത്തവണയുണ്ടായത് 121 വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ചൂ​ട് കൂടിയ മൂന്നാമത്തെ മാർച്ച് മാസം​ 




ഈ വർഷം കഴിഞ്ഞു പോയ മാ​ർ​ച്ചി​ൽ അ​നു​ഭ​വ​പ്പെ​ട്ട​ത് അ​തി​ക​ഠി​ന​മാ​യ ചൂ​ട്. ​121 വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ചൂ​ട്​ കൂ​ടി​യ മൂ​ന്നാ​മ​ത്തെ മാ​ർ​ച്ചാ​ണ്​ ക​ട​ന്നു​പോ​യ​ത്​. മാ​സ​ത്തി​ലെ ശ​രാ​ശ​രി ഉ​യ​ർ​ന്ന താ​പ​നി​ല ​വി​ല​യി​രു​ത്തുമ്പോഴാണ് കഴിഞ്ഞു പോയ ചൂടിന്റെ കാഠിന്യം മനസ്സിലാകുക. കാ​ലാ​വ​സ്​​ഥ വ​കു​പ്പിന്റെ ക​ണ​ക്ക​നു​സ​രി​ച്ചാ​ണി​ത്. 


32.65 ആ​ണ് ഉ​യ​ർ​ന്ന​ ശ​രാ​ശ​രി താ​പ​നി​ല. കു​റ​ഞ്ഞ ശ​രാ​ശ​രി​ 19.95ഉം. ​രാ​ജ്യ​ത്തിന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മാ​ർ​ച്ചി​ൽ 40 ഡി​ഗ്രി​യി​ൽ മു​ക​ളി​ലാ​യി​രു​ന്നു ചൂ​ട്. കേരളത്തിലും ഉയർന്ന താപ നിലയാണ് രേഖപ്പെടുത്തിയത്. വേനൽ മഴയും കുറവായിരുന്നു.


അ​തി​നി​ടെ, ഏ​പ്രി​ൽ അ​ഞ്ചു മു​ത​ൽ ഒ​മ്പ​തു​വ​രെ ഉ​ത്ത​രേ​​ന്ത്യ​യി​ലെ പ​ർ​വ​ത​മേ​ഖ​ല​ക​ളി​ൽ പ​ല​യി​ട​ത്തും വ്യാ​പ​ക മ​ഴ​യു​ണ്ടാ​കും. പ​ഞ്ചാ​ബ്, ഹ​രി​യാ​ന, പ​ടി​ഞ്ഞാ​റ​ൻ ഉ​ത്ത​ർ​പ്ര​ദേ​ശ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​റ്റ​പ്പെ​ട്ട മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ട്.


രാ​ജ​സ്​​ഥാ​നി​ലെ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ 24 മ​ണി​ക്കൂ​റി​നു​ള്ളി​ലും കി​ഴ​ക്ക​ൻ രാ​ജ​സ്​​ഥാ​നി​ൽ ര​ണ്ടു​ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ലും ഉ​ഷ്​​ണ​ത​രം​ഗ​ത്തി​ന്​ സാ​ധ്യ​ത​യു​ണ്ട്. മ​ഹാ​രാ​ഷ്​​ട്ര​യി​ലെ വി​ദ​ർ​ഭ​യി​ലും മ​ധ്യ​പ്ര​ദേ​ശി​ലും ഉ​ഷ്​​ണ​ത​രം​ഗ​മു​ണ്ടാ​യേ​ക്കും.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment