ചൂടിന് ശമനമില്ല: ജാഗ്രതാ നിർദേശം രണ്ട് ദിവസത്തേക്ക് കൂടി നീട്ടി




സംസ്ഥാനത്ത് ചൂടിന് ശമനം ഇല്ലാത്തതിനാൽ സൂര്യതാപ മുന്നറിയിപ്പ് രണ്ടുദിവസത്തേക്ക് കൂടി നീട്ടി. വയനാട് ഒഴികെയുള്ള മറ്റ് ജില്ലകളില്‍ വരും ദിവസങ്ങളില്‍ താപനില ശരാശരിയില്‍ നിന്ന് മൂന്ന് ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഫേക്കിരുവരിയിൽ തുടങ്ങിയ ചൂട് കേരളത്തിൽ ഇപ്പോഴും തുടരുകയാണ്.


സൂര്യാഘാത സാധ്യതയുള്ളതിനാൽ രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് മൂന്നു മണിവരെ നേരിട്ട് സൂര്യപ്രകാശമേൽക്കുന്നത് ഒഴിവാക്കണമെന്ന നിർദേശം ജനങ്ങൾ പാലിക്കണം. നിർജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കുകയും ഗർഭിണികളും കുട്ടികളും കൂടുതൽ കരുതൽ എടുക്കുകയും വേണം.


നേരത്തെ ഏപ്രില്‍ ആറുവരെയാണ് സംസ്ഥാനത്ത് സൂര്യാതപ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും സംസ്ഥാനത്തെ താപനിലയില്‍ വലിയ വ്യത്യാസമില്ലാത്തതിനാലാണ് മുന്നറിയിപ്പ് രണ്ടുദിവസത്തേക്ക് കൂടി നീട്ടിയത്. നിരവധിപേർക്കാണ് സംസ്ഥാനത്ത് ഇത്തവണ  സൂര്യാഘാതമേല്‍ക്കുകയും സൂര്യാഘാതമേറ്റ് മരണങ്ങള്‍ സംഭവിക്കുകയും ചെയ്‌തത്‌. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment