WHO നിർദ്ദേശ പ്രകാരം എങ്ങനെ Hand sanitizer പ്രാദേശികമായി നിർമ്മിക്കാം




കൊറോണ പ്രതിരോധ പ്രവർത്തനത്തിൽ അത്യന്താപേക്ഷിതമായും ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്ന Hand wash പദ്ധതി, സംസ്ഥാനത്ത് Break the Chain എന്ന പേരിൽ സജ്ജീവമായിട്ടുണ്ട്. പൊതു ഇടങ്ങളിലെ കൈ കഴുകൽ  കേന്ദ്രങ്ങ ളുടെ പ്രവർത്തനങ്ങൾക്കൊപ്പം ഗ്രാമതലത്തിൽ ശുചിത്യ ബോധം വർദ്ധിപ്പിക്കുവാനുള്ള അവസരമായി കൊറോണ പ്രതിരോധ പ്രവർത്തനത്തെ  മാറ്റി എടുക്കാം. 


Hand Sanitizer (Hand Rub Formulation)പ്രാദേശികമായി എങ്ങനെ നിർമ്മിക്കാ മെന്ന് ലോക ആരോഗ്യ സംഘടന താഴെ പറയും പോലെ  വിശദമാക്കുന്നു.


നിർമ്മാണത്തിനാവശ്യമായ രാസഘടകങ്ങൾ .


Ethyl Alcohol 96%(Isopropyl alcohol 99.8%),Hydrogen peroxide 3% ,Glycerol 98%, അണു വിമുക്തമായ വെള്ളം.


Ethyl Alcohol 96%(Isopropyl alcohol 99.8%) അണുനാശിനിയാണ്. Hydrogen peroxide 3% ബാക്ടീരയയുടെ spore കളെ നശിപ്പിക്കും. 
Glycerol 98% കൈകളുടെ നനവ് സംരക്ഷിക്കും.(Humectant).


നിർമ്മാണത്തിലെ സഹായ സാമഗ്രഹികൾ.


Stainless Steel/Glass Tanks Capacity 80 to 100 litre.(for mixing) or 50 Litre or 10  tanks.  തടി or ഇരുമ്പ് / തവി /ചട്ടുകം,Measuring cyIinder or jug, Plastic or Metal funnel , 50 ml or 100 ml Plastic bottles with screw tops. 


10 ലിറ്റർ Hand Sanitizer നിർമ്മിക്കവാനായി(10000 MI) 


Ethyl Alcohol 96% 83333 ml or Isopropyl alcohol 99.8% 7515 ml ലായനി
Stainless Steel Tank ൽ (Capacity 80 to 100 liter) എടുക്കുക. അതിലേക്ക് 417 ml Hydrogen peroxide 3% ഒഴിക്കുക.ശേഷം Glycerol 98% 145 ml ചേർക്കുക.(Glycerol തേൻ പോലെയുള്ള ദ്രാവകമായതിനാൽ ആദ്യം കുറച്ചു ശുദ്ധമായ വെള്ളത്തിൽ ലയിപ്പിച്ച ശേഷം ജാറിലേക്ക് ഒഴിക്കണം.) ജാറിലെ രാസ ലായനിയുടെ അളവ് 10000 ml ആയി ഉയർത്തുവാൻ 100 ഡിഗ്രിയിൽ ചൂടാക്കി തണുപ്പിച്ച വെള്ളം നിറക്കണം.


10000 ml (10 ലിറ്റർ) Hand Sanitizer ൽ Ethyl Alcohol 83%വും or Isopropyl alcohol 75% വും ഉണ്ടായിരിക്കും.ജാർ നല്ല വെണ്ണം അടച്ച ശേഷം 2 /3 മിനിറ്റ് കുലുക്കുക. Hand Sanitizer ആയി ഉപയോഗിക്കേണ്ട രാസലായനി ചെറിയ കുപ്പികളിലാക്കി 72 മണിക്കൂർ മാറ്റിവെക്കുക.അതിനു ശേഷം ഉപയോഗിച്ചു തുടങ്ങാം.


കുപ്പിയുടെ മുകളിലെ ലേബലിൽ താഴെ പറയുന്ന കാര്യങ്ങൾ ഉൾപ്പെടുത്തണം.


1. ഉൽപ്പന്നത്തിൻ്റെ പേര് (Hand Sanitizer)
2. WHO recommended hand Rub Formulation (Handsanitizer)
3.  For External use only. (ചുവന്ന അക്ഷരത്തിൽ)
4. Avoid Contact with eyes.
5. keep out of the reach of Children
6. Date of Production and Batch No.
7. Composition. Ethyl Alcohol(Isopropyl alcohol),Hydrogen peroxide and Glycerol  
8.Handsanitizer തീ കത്താത്ത ഇടത്തും അന്തരീക്ഷ ഊഷ്മാവ് കുറവുള്ളിടത്തും സൂക്ഷിക്കുക .


കൊറോണ വൈറസ്സിനെ നിയന്ത്രിക്കുവാനുള്ള മാർഗ്ഗങ്ങളിൽ കൈ കഴുകി വൃത്തിയാക്കി സൂക്ഷിക്കൽ വളരെ പ്രധാനമാണ്.പരിസര ശുചിത്വം ഉണ്ടാക്കുവാൻ ജനങ്ങൾ ഒറ്റകെട്ടായി അണിനിരക്കുന്നതിനൊപ്പം, ചെലവു കുറഞ്ഞ രീതിയിൽ  hand Rub Formulation (Handsanitizer) പ്രാദേശികമായി നിർമ്മിച്ചു കൊണ്ട് Break the Chain പദ്ധതി നമുക്കു വൻ വിജയമാക്കാം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment