ശബ്ദമലിനീകരണത്തിനെതിരെ നടപടിയെടുക്കണം: മനുഷ്യാവകാശ  കമ്മീഷൻ 




കോഴിക്കോട് വെസ്റ്റ് കല്ലായിയിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ശബ്ദമലിനീകരണം അവസാനിപ്പിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. കല്ലായിയിലെ ലിയോ ഇരുമ്പ് ഇൻഡസ്ട്രിയിൽ നിന്നാണ് വൻതോതിലുള്ള ശബ്ദമലിനീകരണം പ്രദേശത്ത് ഉണ്ടാകുന്നത്. ഇതുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാൻ നഗരസഭാ സെക്രട്ടറിക്ക് കമ്മീഷൻ നിർദേശം നൽകി.


ഇരുമ്പ് സാധനങ്ങൾ നിർമ്മിക്കുന്നതാണ് ലിയോ ഇൻഡസ്‌ട്രി. ഇവിടെ സാധനങ്ങളും ഇരുമ്പും വാഹനങ്ങളിലേക്ക് കയറ്റുമ്പോഴും ഇറക്കുമ്പോഴും  ആണ് കടുത്ത ശബ്‌ദം ഉണ്ടാകുന്നത്. ഇരുമ്പ് സാധനങ്ങൾ നിര്മിക്കുമ്പോഴും ഇൻഡസ്ട്രയിൽ നിന്ന് വളരെ അധികം ശബദം ഉണ്ടാകുന്നുണ്ട്. സാധാരണ മനുഷ്യർക്ക് സഹിക്കാവുന്നതിലും അപ്പുറമാണ് ശബ്‌ദം. അത്‌കൊണ്ട് തന്നെ ഏറെ നാളുകളായി പൊരുതി മുട്ടി കഴിയുകയായിരുന്നു പ്രദേശവാസികളും നാട്ടുകാരും. 


മനുഷ്യാവകാശ കമ്മീഷൻ അംഗം പി മോഹൻദാസാണ് ശബ്‌ദമലിനീകരണം അവസാനിപ്പിക്കാൻ ഉത്തരവിട്ടത്. ശബ്‌ദ മലിനീകരണം കാരണം സമീപവാസികൾക്ക് ആരോഗ്യ പ്രശനങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. ഇതൊഴിവാക്കാനായി സ്ഥാപനം പ്രവർത്തിക്കുന്ന സ്ഥലം ഭിത്തികെട്ടി അടക്കണമെന്നും വാഹനങ്ങളിലേക്ക് കയറ്റുമ്പോഴും ഇറക്കുമ്പോഴും ഉണ്ടാകുന്ന ശബ്‌ദം കുറയ്ക്കാൻ നടപടി വേണമെന്നും ഉത്തരവിൽ പറയുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment