മനുഷ്യ വന്യജീവി അഭിപ്രായ സമാഹരണം നടത്തും




മനുഷ്യ- വന്യ ജീവി സംഘർഷവുമായി ബന്ധപ്പെട്ടു് കർഷകരു ടെയും ആദിവാസികളുടെയും വിവിധ സാമൂഹിക സംഘടനക ളുടെയും അഭിപ്രായങ്ങൾ സമാഹരിക്കാൻ ജനകീയ പ്രസ്ഥാന ങ്ങളുടെ ദേശീയ സഖ്യം കേരളാ ഘടകം പ്രതിനിധി സംഘം എല്ലാ ജില്ലകളിലും സിറ്റിംഗ് നടത്തുന്ന വിവരം അറിയിക്കട്ടെ.

 

ആഗസ്റ്റ് 11 ന് പാലക്കാട്ടാണ് പരിപാടിക്കു് തുടക്കം കുറിക്കുന്നത്.11 ന് വെളളി രാവിലെ 10 മണിക്ക് പാലക്കാട് ജില്ലാ പഞ്ചായത്ത് കാര്യാലയത്തിന് സമീപമുള്ള ആധാർ      ഭവനിൽ ആരംഭിക്കുന്ന പരിപാടി വൈകിട്ട് 5 മണി വരെ തുടരും. 

 

രാവിലെ 10 മണി മുതൽ 12 മണി വരെ കർഷകരിൽ നിന്നും, 12 മണി മുതൽ 2 മണി വരെ ആദിവാസികളിൽ നിന്നും, ഉച്ചകഴിഞ്ഞ് 3 മണി മുതൽ 5 മണി വരെ ഈ വിഷയത്തിൽ തൽപ്പരരായ വിവിധ സംഘടനാ പ്രതിനിധികളിൽ നിന്നും എൻ.എ.പി.എം പ്രതിനിധി സംഘം വിവരങ്ങൾ സമാഹരി ക്കും. ആഗസ്റ്റ് സെപ്റ്റമ്പർ മാസങ്ങളിലായി എല്ലാ ജില്ലകളിൽ നിന്നും ഈ വിധത്തിൽ സമാഹരിക്കുന്ന അഭിപ്രായങ്ങൾ ക്രോഡീകരിച്ച് വിവിധ രംഗങ്ങളിലെ വിദഗ്ദരുമായി ചർച്ച ചെയ്ത് ഈ പ്രശ്നത്തിനുള്ള പ്രായോഗിക പരിഹാര നിർദ്ദേശ ങ്ങൾ സർക്കാരിൻ്റെയും പൊതു സമൂഹത്തിൻ്റെയും മുമ്പില വതരിപ്പിക്കാനാണ് എൻ.എ.പി.എം ഉദ്ദേശിക്കുന്നത്.ഈ വിഷയത്തിൽ അഭിപ്രായങ്ങളും പരിഹാര നിർദ്ദേശങ്ങളും നൽകാനുള്ളവർ ഈ പരിപാടിയുമായി സഹകരിക്കണമെ ന്നഭ്യർത്ഥിക്കുന്നു. ഇക്കാര്യം താങ്കളുടെ സംഘടനയുടെ പാലക്കാട് ജില്ലയിലെ പ്രതിനിധികളുടെ ശ്രദ്ധയിൽപ്പെടു ത്തുമല്ലോ.

 

സഹകരണം പ്രതീക്ഷിച്ചു കൊണ്ട്,            

     

ശരത് ചേലൂർ
സംസ്ഥാന കോ-ഓർഡിനേറ്റർ
എൻ.എ.പി.എം, കേരളം
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment