ഇടുക്കി പെരിയാർ വന്യ ജീവി സങ്കേതത്തിൽ മണ്ണിടിച്ച് വനം വകുപ്പിന്റെ ഫുട്ബോൾ കോർട്ട് നിർമ്മാണം




ഇടുക്കി പെരിയാർ വന്യ ജീവി സങ്കേതത്തിൽ മണ്ണിടിച്ച് വനം വകുപ്പ്  ഫുട്ബോൾ മൈതാനം നിർമിച്ചു. ഒരു ഹെക്ടർ ഭൂമിയിൽ ഏകദേശം ഒമ്പത് അടിയോളം താഴ്ചയിൽ ജെസിബി ഉപയോഗിച്ച് മണ്ണെടുത്താൻ മൈതാനം നിർമിച്ചിരിക്കുന്നത്. ഇതിനായി പ്രദേശത്തെ കാടും വനം വകുപ്പിന്റെ നേതൃത്വത്തിൽ വെട്ടിത്തെളിച്ചു.


പ്രദേശത്ത് എന്ത് നിർമാണം നടത്തണമെങ്കിലും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും സംസ്ഥാന വനം വകുപ്പിന്റെയും അനുമതി ആവശ്യമുള്ള പ്രദേശത്താണ് ഫുട്ബോൾ മൈതാനം നിർമിച്ചിരിക്കുന്നത്. അനുമതിയില്ലാതെ മണ്ണെടുത്തതും മരം മുറിച്ചുമാണ് നിർമ്മാണം നടന്നത്. വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്‌ട് 1972, ഫോറെസ്റ്റ് കൺസർവേഷൻ ആക്‌ട് 1980 ന്റെയും നഗ്‌നമായ ലംഘനമാണ് നടന്നിരിക്കുന്നത്.


പെരിയാർ ടൈഗർ റിസർവിനകത്ത് താമസിക്കുന്ന വഞ്ചിവയൽ ട്രൈബൽ കോളനി നിവാസികൾക്ക് വേണ്ടിയാണ് ഫുട്ബോൾ മൈതാനം നിർമിച്ചതെന്നാണ് വനം വകുപ്പിന്റെ വിശദീകരണം. അതേസമയം, മൈതാനത്തിന്റെ നിർമ്മാണം പൂർത്തീകരിച്ച് ഉദ്ഘാടനവും അതിന് പിന്നാലെ ഇവിടെ ഫുട്ബോൾ മത്സരവുംസംഘടിപ്പിച്ചിരുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment