പുതുപ്പാടി പഞ്ചായത്തിൽ അനധികൃത കുന്നിടിക്കലും വയൽ നികത്തലും വ്യാപകം




കോഴിക്കോട്: പുതുപ്പാടി പഞ്ചായത്തിലെ രണ്ട് വില്ലേജുകളിലായി  അനധികൃത കുന്നിടിക്കൽ വയൽ, തണ്ണീർത്തടങ്ങൾ നികത്തുന്നത് വ്യാപകമാകുന്നതിനെതിരെ ആർ.ഡി.ഒ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള അന്വേഷണം  വകുപ്പ്ത്തലങ്ങളിൽ നിന്നുണ്ടാവണമെന്ന് ആവശ്യവുമായി പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി രംഗത്ത്.


പുതുപ്പാടി പഞ്ചായത്ത് ഓഫീസിനും വില്ലേജിനും സമീപം ഹൈവേയിൽ  ഗൂഢമായ വയൽ, തണ്ണീർത്തടം നികത്താൻ ശ്രമം. പെരുമ്പള്ളിയിൽ ഹൈവേയിലെ കയറ്റം കുറയ്ക്കാൻ എടുത്ത മണ്ണ്  കുടുതൽ ലോഡ് റോഡ് ചേർന്ന സ്ഥലത്തേക്ക് രാത്രി തട്ടിച്ച് കൂട്ടിയ മണ്ണ് അവസരം നോക്കി അനധികൃതമായി നികത്തുന്നതാണ് കാണുന്നത്. മുൻപെ നാട്ടുകാർ മണ്ണിടൽ തടഞ്ഞിട്ട ആത്തി വയൽ പ്രദേശമാണ്.


പഞ്ചായത്തിൽ കുടിവെള്ളക്ഷാമം ഏറി വരുന്ന സാഹചര്യത്തിലാണ് വ്യാപക കുന്നിടിക്കലും വയൽ, തണ്ണീർത്തടങ്ങൾ നികത്തലും നിർബാധം നടക്കുന്നത് ഇതിന്  ഉദ്യോഗസ്ഥ, രാഷ്ട്രീയ സംഘടനകളുടെ ഒത്താശയുണ്ടെന്നുള്ളതാണ് ഇതിന് കാരണം. വില്ലേജിലും പൊലീസിലും പൊതുജനങ്ങളും പൊതുപ്രവർത്തകരും പരിസ്ഥിതി സംഘടനകളും നൽകുന്ന വിവരങ്ങളിൽ അന്വേഷണത്തിനെത്തുന്നതിന് മുന്നേ  ഫോൺ വിവരം കിട്ടി വണ്ടിക്കാർ രക്ഷപ്പെടുകയാണുണ്ടാകുന്നത്. കൂടുതലും അനധികൃതമായ പ്രവൃത്തി  രാത്രി കാലങ്ങളിലാണ് നടത്തുന്നത് മൂലം പാവപ്പെട്ട, സാധാരണക്കാർക്ക് വീടുവെക്കുന്നതിന് നിയമപരമായി പോലും  മണ്ണെടുക്കുന്നതിന് പ്രയാസകരമായി തീർന്നിട്ടുണ്ട്. 


വൻ ലാഭം കണ്ണ് വെച്ചുള്ള അനധികൃത മാഫീയ സംഘങ്ങൾ സ്വാധീനം ഉദ്യോഗ രാഷ്ട്രീയത്തലത്തിൽ സജീവമാണെന്നുള്ളതാണ് വ്യാപക പരിസ്ഥിതി ഇല്ലായ്മ ചെയ്യുന്നതിന് ചുക്കാൻ പിടിക്കുന്നതിന് പുതുപ്പാടിയിലെ രണ്ട് വില്ലേജുകളിലായി നടക്കുന്ന കുന്നിടിക്കലും വയൽ, തണ്ണീർത്തടങ്ങൾ  അനധികൃതമായി നികത്തുന്നതിനെതിരെ ആർ.ഡി.ഒ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള അന്വേഷണങ്ങൾ  നടത്തണമെന്ന് ആവശ്യവുമായി  പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി പുതുപ്പടി പഞ്ചായത്ത് കമ്മിറ്റിക്ക് വേണ്ടി എ.എസ് അജീഷ്, വികാസ് ലാൽ, അരവിന്ദാക്ഷൻ, അബദുൾവാഹിദ് എന്നിവർ ആവശ്യപ്പെടുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment