നാല് വര്‍ഷത്തിനിടെ മുറിച്ച് മാറ്റിയത് 9.4 മില്യൺ മരങ്ങൾ 




ന്യൂഡല്‍ഹി: നാല് വര്‍ഷത്തിനിടെ രാജ്യത്തെ വനങ്ങളില്‍ നിന്ന് മുറിച്ചുമാറ്റിയത് 9.4 മില്യണ്‍ മരങ്ങള്‍. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം രാജ്യസഭയില്‍ അവതരിപ്പിച്ച കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഏറ്റവും കൂടുതല്‍ മരങ്ങള്‍ മുറിച്ചു മാറ്റിയത് തെലങ്കാനയിലാണ്. 


വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ അനുമതിയോടെ തെലങ്കാനയില്‍ പതിനഞ്ച് ലക്ഷത്തി ഇരുപത്തി ആറായിരം മരങ്ങളാണ് മുറിച്ച മാറ്റിയത്. മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്. നാല് വര്‍ഷത്തിനുള്ളില്‍ പതിമൂന്നര ലക്ഷം മരങ്ങള്‍ മഹാരാഷ്ട്രയില്‍ മുറിച്ചു മാറ്റി.


ഏറ്റവും കുറവ് മരങ്ങള്‍ മുറിച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ രണ്ടാമതാണ് കേരളത്തിന്റെ സ്ഥാനം. 725 മരങ്ങളേ സര്‍ക്കാര്‍ അനുമതിയോടെ കേരളത്തില്‍ മുറിച്ചിട്ടുളളൂവെന്നാണ് കണക്ക്. എന്നാൽ യഥാർത്ഥ കണക്കുകൾ ഇതിന്റെ പല മടങ്ങ് വരും എന്നതാണ് വാസ്‌തവം. സർക്കാർ അനുമതിയോടെയല്ല പല സ്വകാര്യ വ്യക്തികളും മരങ്ങൾ മുറിക്കാറുള്ളത്. അവ കൂടി കണക്കെടുത്താൽ 9 മില്യൺ എന്നത് യഥാർത്ഥ കണക്കിനേക്കാൾ വളരെ കുറവായിരിക്കും.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment