ഇൻഡസ് വാലി കരാർ റദ്ദാക്കാൻ ഇന്ത്യ നിർബന്ധിതമാകുന്നു!


First Published : 2025-04-27, 02:46:03pm - 1 മിനിറ്റ് വായന


പാകിസ്താൻ്റെ തീവ്രവാദ സൗഹൃദ നിലപാടിനെതിരെ ഇന്ത്യയുടെ പ്രതിഷേധം ഇൻഡസ് നദിയിലെ വെള്ളം പങ്കുവെ യ്ക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുണ്ട്  എന്ന വാർത്ത  നദികൾ രാജ്യങ്ങളെ തന്നെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനുള്ള തെളിവാണ്.


ഇന്ത്യാവിഭജനത്തിനു ശേഷം ഇൻഡസ് നദി പൂർണ്ണമായും നമ്മുടെ നിയന്ത്രണത്തിലായിരുന്നു.1954ലാണ് ലോകബാങ്ക് ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കത്തിൽ ഇടപെടുന്നു.6 വർഷത്തെ ചർച്ചക്കൊടുവിൽ(1960,സെപ്റ്റംബർ 19)ഛലം (Jhelun)ചെനാബ്(Chenab)ഇൻഡസ് നദികളുടെ(പടിഞ്ഞാറ ൻ നദികൾ)വെള്ളം പാകിസ്ഥാന് നൽകാൻ തീരുമാനിച്ചു.

 കിഴക്കൻ നദികൾ സത് ലജ് (Satluj)ബീസ്(Beas)രവി(Ravi ) എന്നിവയുടെ വെള്ളം പൂർണ്ണമായും ഇന്ത്യയ്ക്ക് ഉപയോഗി ക്കാം.ഒപ്പം പടിഞ്ഞാറൻ നദികളിലെ വെള്ളം കൃഷിക്കും വൈദ്യുതി,കുടിവെള്ളം എന്നിവയ്ക്കും പ്രയോജനപ്പെ ടുത്താം.കിഴക്കൻ നദികളുടെ 100% അവകാശവും നമുക്കാണ്.


രവി, സത് ലജ് തുടങ്ങിയ നദികളെ ഭക്ര-നംഗൽ,രഞ്ജിത് സാഗർ,പോംഗ് എന്നീ ഡാമുകൾ നിർമ്മിച്ചാണ് പഞ്ചാബിലും മറ്റും കൃഷിയിടങ്ങൾ വിപുലീകരിച്ചത്.


Indus Water Treaty (IWT)ധാരണപ്രകാരം ഇന്ത്യയ്ക്ക് 18% ജലം ഉപയാേഗിക്കാം.എന്നാൽ പടിഞ്ഞാറൻ നദികളുടെ ഒഴുക്കിന് തടസ്സം ഉണ്ടാക്കരുത്.ഇന്ത്യ കിഷൻ ഗംഗ ജലവൈദ്യുതി നിലയം നീലം നദി(ഇൻഡസിൻ്റെ പോഷക നദി)യിൽ നിർമ്മി ക്കാൻ 2007 ൽ ആരംഭിച്ചു.330MW നിലയ നിർമ്മാണത്തെ പാകിസ്ഥാൻ എതിർത്തു എങ്കിലും തീരുമാനം ഇന്ത്യക്ക് അനുകൂലമായി. 2018 ൽ തന്നെ നിർമാണം പൂർത്തീകരിച്ചു.


പിൽക്കാലത്ത് കിറു,ക്വാർ തുടങ്ങിയ ജലവൈദ്യുതി പദ്ധതി കൾ ചെനാബിൽ വന്നു.പാകിസ്ഥാനും ചില നിർമാണങ്ങൾ നടത്തി.

ഇന്ത്യ നിലവിൽ ഇൻഡസ് കരാറിൽ അനുവദിച്ചിട്ടുള്ള വെള്ള ത്തിൻ്റെ 10% മാത്രമെ ഉപയോഗപ്പെടുത്തുന്നുള്ളു.രാജ്യത്തിന് 20000 MW വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ യഥാർത്ഥത്തിൽ കഴിയും.


 നദികളെ പറ്റിയുള്ള യൂറോപ്യൻ കമ്മീഷൻ (ഗവേഷണം)(EU commission -Joint Research Center)2018 ൽ ലോകത്തെ 5 നദീ തടങ്ങളിൽ സംഭവിക്കാൻ സാധ്യതയുള്ള സംഘർഷങ്ങളെ പറ്റി സൂചിപ്പിച്ചിരുന്നു.നെെൽ - ഗംഗ - ബ്രഹ്മപുത്ര - ഇൻഡസ്- യൂഫ്രറ്റീസ് - ടൈഗ്രീസ്, കോളറാഡോ നദീ തടങ്ങളാണ് അവ.


കാലാവസ്ഥ വ്യതിയാനം,ജനസംഖ്യാ വർധന ഒക്കെയാണ് തർക്കങ്ങൾക്കു കാരണം.ഒപ്പം അധികമായി ജലം ഉപയോഗി ക്കേണ്ട കാലത്ത് നദികളിലെ ജലക്കുറവും വൻ വെള്ളപ്പൊ ക്കവും ഒക്കെ വിഷയങ്ങളാണ്.ഇരുപതാം നൂറ്റാണ്ടിൽ എണ്ണ യായിരുന്നു പല യുദ്ധങ്ങൾക്കും വഴി തുറന്നത്.എന്നാൽ ഇന്നത് വെള്ളത്തിൻ്റെ പേരിലാകുകയാണ്.


ഇൻഡോ - പാക് തർക്കത്തിൻ്റെ ഭാഗമായി ഇന്ത്യ നിർത്തി വെച്ച തുൽബുൽ (Tulbul) (Wular Barrage)പദ്ധതി പുനരാരം ഭിക്കാൻ നമ്മൾ ഇനി  ശ്രമിക്കും എന്നു കരുതാം.


ഇൻഡസ് നദികൾ 30 കോടി ജനങ്ങളുടെ (ഇന്ത്യയും പാകിസ്ഥാനും)ജീവിതത്തെ നേരിട്ട് സഹായിക്കുന്നു. കാലാവസ്ഥാ വ്യതിയാനം നദികളിൽ 50% കുറവുണ്ടാക്കും എന്നാണ് ഇപ്പോഴത്തെ ഭയം.വലിയ വെള്ളപ്പൊക്കം ഉണ്ടാക്കുന്ന തരത്തിൽ പ്രദേശത്ത് മഴ വർധിച്ചു.ജലത്തിൻ്റെ ഗുണ നിലവാരം കുറയുകയാണ്. മഞ്ഞുരുകൽ കൂടി '
ഇതെ തിരിച്ചടികൾ മധ്യ ജാവയിൽ(ഇൻഡോനേഷ്യ)ഇപ്പോൾ തന്നെ സംഭവിച്ചു.


ഇൻഡസ് താഴ് വരയിൽ 5 ലക്ഷം ഹെക്ടർ കൃഷിഭൂമി ഊഷരഭൂമിയായി മാറിയതിൽ ജലത്തിൻ്റെ അമ്ല സ്വഭാവം ഒരു കാരണമായിട്ടുണ്ട്.

ജലത്തിനു വേണ്ടി രാജ്യങ്ങൾ യുദ്ധംചെയ്യണ്ടി വരുന്ന അവസ്ഥ വിദൂരത്തല്ല എന്ന് ഇപ്പോഴത്തെ സംഭവങ്ങൾ തെളിയിക്കുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment