ജൂലൈ 20: വിഴിഞ്ഞം സമര സ്മരണയിൽ പങ്കാളിയാകാൻ




പരാജയപ്പെട്ട സമരങ്ങളാണ് ലോകത്തെ മാറ്റി മറിച്ചത് എന്ന് മറന്നു പോയ നേതാക്കളറിയാൻ ...

ആയിരത്താണ്ടുകൾക്കു മുമ്പ് റോമാക്കരും യവനരും അറബികളും വന്നു പോയ വിഴിഞ്ഞം,
ആയ് രാജവംശത്തെ തോൽപ്പിക്കാൻ ചോളർ കീഴടക്കിയ ഇടം,
നാരായണ ഗുരുവിനും അയ്യങ്കാളിക്കും താങ്ങായിരുന്ന വിഴിഞ്ഞത്തുകാർ സ്വന്തം എന്നു കരുതിയ തീരം.

വിഴിഞ്ഞത്തെ പ്രകൃതി ആഗ്രഹിക്കും വിധം സംരക്ഷിക്കാൻ എന്നും ശ്രദ്ധിച്ച തീരദേശവാസികളും പരിസ്ഥിതി പ്രവർത്ത കരും ലാറ്റിൻ കത്തോലിക്കാ സഭയും മറ്റു നാട്ടുകാരും വിഴിഞ്ഞത്തിനു വേണ്ടി നടത്തിയ സമരത്തെ  ഒരു വർഷ ത്തിനിപ്പുറം സ്മരിക്കുകയാണിന്ന്.


സംസ്ഥാന സർക്കാരും അതിന്റെ ഉടമകളായ പാർട്ടികളും പ്രതിപക്ഷ മുന്നണിയും കേന്ദ്ര ഭരണ കക്ഷിയും കേരള വികസനത്തിന്റെ മാർഗ്ഗ ദർശികൾ എന്ന സ്ഥാനം സ്വയം അണിഞ്ഞ പ്രമുഖ മാധ്യമങ്ങളും വർത്തക ലോകവും ഇവ രുടെ ആരാധകരും Vizhinjam International Port, 2023 സെപ്റ്റംബറിൽ തുറന്ന് കേരളത്തെ രക്ഷിക്കുവാൻ Adani Company സന്നധമാകും എന്ന പ്രതീക്ഷയിലായിരുന്നു.

സർക്കാർ പ്രതീക്ഷയുടെ നാൾവഴികൾ 

പണി തുടങ്ങിയത് 2015 ഡിസംബർ 5, 

ആദ്യ പ്രഖ്യാപനം ; 1000 ദിനങ്ങൾക്കകം വിഴിഞ്ഞം അന്തർ ദേശീയ തുറമുഖം , ഒന്നാം ഘട്ടം ഉദ്ഘാടനം .

1460 ദിവസത്തിനകം പണി പൂർത്തിയാക്കും.

2019 ഡിസംബർ 3 ന് പണി തീർക്കാർ അദാനി കമ്പനി തയ്യാ റായില്ല എങ്കിൽ Performance  Security യുടെ 0.1% ദിനം പ്രതി (12 ലക്ഷം രൂപ)കേരള സർക്കാരിനു നൽകണം.
1290x12 ലക്ഷം രൂപയിൽ ഒരു രൂപ പോലും വാങ്ങി എടുത്തില്ല കേരളം.

2022 ആഗസ്റ്റിൽ മുഖ്യമന്ത്രി അറിയിച്ചത് 
 സെപ്റ്റംബറിൽ തന്നെ  കപ്പലടുക്കും എന്നാണ്.


അവരുടെ പുതിയ പ്രതീക്ഷയും അസ്ഥാനത്താണ് എന്ന വിവരം സർക്കാർ തന്നെ പുറത്തു വിട്ടിരിക്കുന്നു.
പുതിയ വാർത്തയിൽ 2024 ഡിസംബറിൽ അദാനിയുടെ തുറമുഖം ബഹു:മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും എന്നാക്കിയിട്ടുണ്ട്.തുറമുഖത്തിനാവശ്യമായ ക്രെയിനുകൾ ചൈനയിൽ നിന്നു തിരിക്കാൻ തുടങ്ങിയതിൽ കേരള സർക്കാർ തൃപ്തരാണ്. 


നിർമാണം തുടങ്ങിയ 2015 ഡിസംബർ 5 മുതൽ2023 ജൂലൈ 2730 ദിവസത്തിനിടയിൽ(അതിൽ നിന്ന് കോവിഡിലെ 34 ദിവസവും140 ദിവസത്തെ സമരവും കുറച്ചാൽ 2556 ദിന രാത്രികൾ) തീർത്ത പണികളെ പറ്റി

1.ആകെ പുലിമുട്ട് നീളം 2960 മീറ്റർ. നിർമിച്ചത് 1290 മീറ്റർ .
8 വർഷത്തിനകം 43% പണികൾ നടന്നു.ഇനിയുള്ള 57%
2 മാസത്തിനകം,2023 സെപ്റ്റംബറിൽ തീർക്കും 
എന്നായിരുന്നു തുറമുഖ മന്ത്രിയുടെ അറിയിപ്പ്.


2.13 കെട്ടിടങ്ങളിൽ 5 എണ്ണം പണിഞ്ഞു. 61% കഴിഞ്ഞു. 

3.റോഡ് :മൊത്തം 1700 മീറ്റർ , 35% പൂർത്തിയാക്കാൻ 8 വർഷത്തിനുള്ളിൽ വിജയിച്ചു(600 മീറ്റർ ആയിട്ടുണ്ട്).


അതെ സമയം കടൽ നികത്തി നടത്തേണ്ട റിയൽ എസ്റ്റേറ്റ് വ്യവസായ ഒരുക്കത്തിൽ(53 ഹെക്ടർ)90% പൂർത്തീകരിച്ച Mr.കരൺ അദാനി തുറമുഖം കൊണ്ട് എന്താണ് ഉദ്ദേശിക്കു ന്നതെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. 
(വിവരങ്ങൾക്ക് ദേശാഭിമാനി July 20,2023 നാേടു കടപ്പാട്)

 


വിഴിഞ്ഞം സമരം നടത്തിയ മത്സ്യ തൊഴിലാളി കുടുംബങ്ങൾ ഉയർത്തിയ ആകുലതകൾ എല്ലാം പ്രകൃതി നൂറ്റാണ്ടായി അവർക്കു നൽകിയ സൂചനകളായിരുന്നു. 

 


വിഴിഞ്ഞം കടലിൽ സജീവമായിരുന്ന 32 പുറ്റുകളുടെ(Coral  Reef)തകർച്ച വേഗത്തിലാകും.ചിപ്പി തടങ്ങൾ മണ്ണു മൂടി നശി ക്കുകയാണ്.കക്ക വാരൽ വിഷമത്തിലായി.

 

കോഴിപ്പാറ പാര്', 'മാടൻ പാര്', 'പനവിളക്കോട് കല്ല്','പറയൻ കല്ല്', 'നെരുവ് കല്ല്', 'കുളത്തുകാൽ പാര്', 'ചാരുപാറ കല്ല്' തുടങ്ങിയവ നശിച്ചു തുടങ്ങി.അങ്ങനെ ചെന്നവര(ചുവന്ന മുള്ളറ്റുകൾ),നമ്പ് ,Torpido Ray തുടങ്ങിയ ഏതാനും ഇനം മത്സ്യങ്ങൾ പൂർണമായും അപ്രത്യക്ഷമായി.147 ഇനം ജീവിക ളെ കടൽ തട്ട് ഇളക്കിയുള്ള നിർമാണം ബാധിച്ചു


 

മുതലപ്പൊഴിയിൽ മത്സ്യ തൊഴിലാളികളുടെ അപകട മരണ ങ്ങളിൽ അദാനി പാേർട്ട് വില്ലൻ റോൾ വഹിക്കുന്നു.
വിഴിഞ്ഞത്തിന് തെക്ക് വലിയ മൺ തിട്ടകൾ,തെക്ക് കരകൾ കവർന്നെടുക്കപ്പെടുന്നു.കോവളവും ശംഖുമുഖവും വേളി യും ഒരു കാലത്തെ അന്തർ ദേശീയ വിനോദ കേന്ദ്രങ്ങൾ  ഇന്ന് കടൽ ക്ഷോഭത്തിന്റെ രക്ത സാക്ഷികളായി.(വിനോദ സഞ്ചാര കേന്ദ്രങ്ങൾ തകർന്നു പാേകുന്നതിൽ കേരള സർക്കാർ ഇവിടെ വേവലാതിപ്പെടുന്നില്ല).

 


150 ലധികം വരുന്ന മത്സ്യ തൊഴിലാളി ഗ്രാമങ്ങളെ അനാധ മാക്കുന്ന വിഴിഞ്ഞം അന്തർദേശിയ തുറമുഖ നിർമാണം , കേരളത്തിന്റെ രക്ഷാ മാർഗ്ഗമാണെന്ന് ഇന്നും ഉരുവിടുന്ന കേരള സർക്കാർ അറിയാൻ,  

 

മത്സ്യ തൊഴിലാളികൾ ഉയർത്തിയ Quit Adani Port എന്ന മുദ്രാവാക്യം കോർപ്പറേറ്റ് രാജിൽ നിന്നും
റിയൽ എസ്റ്റേറ്റ് വാണിഭക്കാരിൽ നിന്നും 
ദല്ലാൾ വർഗ്ഗത്തിൽ നിന്നും 
അഴിമതിക്കാരിൽ നിന്നും
തെറ്റായ വികസന പാതയിൽ നിന്നും


                         തീരത്തെയും കടൽ തട്ടിനെയും പരമ്പരാഗത തൊഴിലിനെയും പ്രാദേശിക വിപണിയെയും പ്രോട്ടീൻ ഭക്ഷ്യ സുരക്ഷയെയും സാമ്പത്തിക കുരുക്കിൽ പെട്ട കേരളത്തെ യും രക്ഷിക്കാനുള്ള സമരമാണ്.വിഴിഞ്ഞത്തെ വിഴിഞ്ഞ ത്തുകാർക്ക് വിട്ടു കൊടുക്കാനുള്ള പോരാട്ടം കേരളത്തെ മലയാളിക്കു നഷ്ടപ്പെടാതിരിക്കാനുള്ള സമരത്തിന്റെ ഭാഗ മാണ് എന്ന് നാടു തിരിച്ചറിയണം.
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment