മുണ്ടത്തടം ക്വാറിയിലേക്ക് മാർച്ചും ധർണയും




ജനങ്ങളുടെയും പ്രകൃതിയുടെയും നിലനിൽപ്പിന് ഭീഷണിയാകുന്ന ക്വാറിക്കെതിരെ കാസർഗോഡ് - മുണ്ടത്തടത്ത് മാർച്ചും ധർണയും സംഘടിപ്പിക്കുന്നു. മുണ്ടത്തടം ക്വാറി - ക്രഷർ ആക്ഷൻ കമ്മിറ്റിയും സാധുജൻ പരിഷത്ത് കാസർഗോഡ് ജില്ലാകമ്മറ്റിയും ചേർന്നാണ് മാർച്ചും ധർണയും സംഘടിപ്പിക്കുന്നത്. ഏപ്രിൽ 20 ശനിയാഴ്ച രാവിലെ പത്ത് മണിക്ക് മാളൂർക്കയത്ത് നിന്നും ആരംഭിച്ച് മുണ്ടത്തടം ക്വാറിയിലേക്കാണ് മാർച്ച് നടത്തുക.


മുണ്ടത്തടം - മാളൂർക്കയം ജനങ്ങൾക്ക് ഭീഷണിയായി പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറി അടച്ച് പൂട്ടുക. അനധികൃത ഖനനം നടത്തുന്നതിനെതിരെ  പ്രതിഷേധിക്കുന്നവരെ കള്ളക്കേസിൽ കുടുക്കുന്ന ക്വാറി ഉടമയ്ക്കെതിരെ നിയമ നടപടിയെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണയും സംഘടിപ്പിക്കുന്നത്. 

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment